അമേരിക്കൻ വാർത്ത

ഫോമ: ടീം പ്രോമിസിന് ഡാളസിൽ വൻ വരവേൽപ്പ്

ഡാളസ്, ടെക്സസ്: ഈ വരുന്ന ഫോമാ ഇലെക്ഷനിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന മാത്യു വർഗീസീനും ടീം അംഗങ്ങളായ അനു സ്കറിയ (സെക്രട്ടറി), ബിനോയ് തോമസ് (ട്രെഷറർ), ജോൺസൺ ജോസഫ് (വൈസ് പ്രസിഡെന്റ്), രേഷ്മ രഞ്‌ജൻ (ജോയിന്റ് സെക്രട്ടറി) എന്നിവർക്കും ഡാളസ് മലയാളികൾ ഊഷ്മളമായ സ്വീകരണമാണ് നൽകിയത്.

വിശ്വാസ്യത, സത്യസന്ധത, ഉത്തരവാദിത്വം,  സുതാര്യത എന്നീവ മുൻനിർത്തി പ്രവർത്തിച്ചു ഫോമയെ ഉന്നത ശ്രേണികളിൽ എത്തിക്കും എന്ന ദൃഢ പ്രതിജ്ഞയുമായി പ്രവർത്തിക്കുന്ന  ടീം പ്രോമിസിന് ഡാളസ് മലയാളികളുടെ മുഴുവൻ പിന്തുണയും വാഗ്ദാനം ചയ്തു. പ്രത്യേകിച്ചും ഡാളസിലെ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിൽ നിറ സാന്നിധ്യമായ ജോയിന്റ് സെക്രട്ടറി സ്ഥാനാർഥി രേഷ്മ രഞ്ജൻ  ടീം പ്രോമിസിൻറെ ഭാഗമാകുക കൂടിയായപ്പോൾ അത് പൂർവ്വാധികം ശക്തമായി.

ഫോമാ റീജിയണൽ വൈസ് പ്രസിഡണ്ട് ബിജു ലോസൻ, ഡാളസ് മലയാളി അസോസിയേഷൻ പ്രസിഡണ്ട് ജൂഡി ജോസ്, ട്രെഷറർ സൈജു അത്തിക്കളം,  ബോർഡ് ചെയർമാൻ  ഡെക്സ്റ്റർ, കമ്മറ്റി അംഗങ്ങളായ ജ്യോതി അമൃത, ബിനു കാലുംകൽ, നോർത്ത് ടെക്സാസ് മലയാളി അസോസിയേഷൻ പ്രസിഡണ്ട് ഷാജി ആലപ്പാട്ട്, സെക്രട്ടറി ലിൻഡ സുനി, ട്രെഷറർ വിനോദ് കൊണ്ടൂർ, ജോയിന്റ് സെക്രട്ടറി ഷെല്ലി തോമസ്,  ജോയിന്റ് ട്രെഷറർ മധു ജോസഫ്, കൾച്ചറൽ-ആർട്  സെക്രട്ടറി അബിൻ റോയ്, കമ്മിറ്റി മെമ്പർ അബീഷ് ആൻഡ്രൂസ് എന്നിവർ സ്വീകരണ യോഗത്തിൽ ആശംസകളർപ്പിച്ചു.  

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...