അമേരിക്കൻ വാർത്ത

ചിക്കാഗോ മലയാളി അസോസിയേഷൻ കലാമേള -കലോൽസവ് 2026: റെജിസ്ട്രേഷൻ അവസാനിക്കാൻ രണ്ടു നാൾ കൂടി

ചിക്കാഗോ : ചിക്കാഗോ മലയാളി അസോസിയേഷന്റെ ഏറ്റവും ജനപങ്കാളിത്തമുള്ള പരിപാടികളിൽ ഒന്നായ കലാമേളയുടെ രെജിസ്ട്രേഷൻ അവസാനിക്കാൻ ഇനി രണ്ടു ദിവസം കൂടി മാത്രം . കലാമേളയുടെ രെജിസ്ട്രേഷൻ ഈ വെള്ളിയാഴ്ച (2026 മാർച്ച് 20) അവസാനിക്കും .

ഇത്തവണ അസോസിയേഷന്റെ ചരിത്രത്തിലെ ഏറ്റവുമധികം മത്സരാർത്ഥികൾ പങ്കെടുക്കുന്ന ഒരു കലാമേളയായിരിക്കുമെന്നാണ് തങ്ങൾ പ്രതീക്ഷിക്കുന്നതെന്ന് ചിക്കാഗോ മലയാളീ അസോസിയേഷൻ പ്രസിഡണ്ട് ജോസ് മണക്കാട്ട് ,ജനറൽ സെക്രട്ടറി ബിജു മുണ്ടക്കൽ ,ട്രെഷറർ അച്ചൻകുഞ്ഞ് മാത്യു ,വൈസ് പ്രസിഡണ്ട് ലൂക്ക് ചിറയിൽ,ജോയിന്റ് സെക്രട്ടറി സാറ അനിൽ ,ജോയിന്റ് ട്രെഷറർ പ്രിൻസ് ഈപ്പൻ,കലാമേള ചെയർ പേഴ്സൺ ഷൈനി ഹരിദാസ്,കോ ചെയർസ് ജോജോ വെങ്ങാന്തറ , മാത്യൂസ് എബ്രഹാം എന്നിവർ അറിയിച്ചു .

ഇതിന്റെ വിപുലമായ ഒരുക്കങ്ങൾ എല്ലാം തന്നെ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു .ബെൽവുഡ് സിറോ മലബാർ ചർച്ചിന്റെ അഞ്ചോളം വേദികളിലായി ഒരേ സമയം നടക്കുന്ന ഈ കലാമേള ആസ്വദിക്കാൻ മത്സരാർത്ഥികളും കാഴ്ചക്കാരുമുൾപ്പെടെ ആയിരക്കണക്കിന് ആളുകളാണ് എത്തുക.

മലബാർ കാറ്ററേഴ്സ് ഒരുക്കുന്ന ലൈവ് കിച്ചൻ ഉൾപ്പെടെ നിരവധി ക്രമീകരണങ്ങൾ ആണ് ഇത്തവണയും ഒരുക്കിയിരിക്കുന്നത് .വിജയികൾക്കുള്ള ട്രോഫികൾ അപ്പപ്പോൾ തന്നെ വിതരണം ചെയ്യാനുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായി ട്രോഫി കമ്മിറ്റി കൺവീനർ ബീന ജോർജ് അറിയിച്ചു .

    2026 മാർച്ച് 28 ന് നടക്കുന്ന ഈ കലാമാമാങ്കത്തിലേക്ക് എല്ലാ മലയാളി സുഹൃത്തുക്കളെയും കുടുംബസമേതം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു .

ഇനിയും രജിസ്റ്റർ ചെയ്യാനുള്ളവർ വെള്ളിയാഴ്ചക്കകമായി പേരുകൾ രജിസ്റ്റർ ചെയ്യണമെന്ന് കൺവീനർ അഭ്യർത്ഥിച്ചു .മാർച്ച് 20 നു ശേഷം രജിസ്റ്റർ ചെയ്യാൻ അവസരം ഉണ്ടായിരിക്കുന്നതല്ല .

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...