അമേരിക്കൻ വാർത്ത

യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ റിട്രീറ്റ് നടത്തി

ന്യൂയോർക്ക്: യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയിലെ ഈ വര്‍ഷത്തെ റിട്രീറ്റ് മാര്‍ച്ച് 14-ാം തീയതി ശനിയാഴ്ച നടത്തി. റവ.ഫാ. ഷിബു ദാനിയേല്‍, റവ.ഫാ. ഏബ്രഹാം ജോര്‍ജ് എന്നിവര്‍ മുഖ്യ ധ്യാന പ്രാസംഗീകരായിരുന്നു.

മുന്‍ വികാരി റവ. ഫാ. ചെറിയാന്‍ നീലാങ്കല്‍ കോര്‍ എപ്പിസ്‌കോപ്പ ആശംസാ പ്രസംഗം നടത്തി. മുതിര്‍ന്നവര്‍, യുവജനങ്ങള്‍, കുട്ടികള്‍ എന്നിവര്‍ക്ക് വിവിധ ഗ്രൂപ്പുകളായി ധ്യാനം നടത്തി. ഉച്ചഭക്ഷണത്തിനു ശേഷം വിശുദ്ധ കുമ്പസാരവും, തുടര്‍ന്ന് സന്ധ്യാ പ്രാര്‍ത്ഥനയും നടന്നു.

വിജയത്തിനായി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും പ്രത്യേകിച്ച് ട്രസ്റ്റി ടോമി തോമസിനും, സെക്രട്ടറി സെലീന ജഗേശ്വറിനും ഇടവക വികാരി റവ.ഫാ. ജോബ്‌സണ്‍ കോട്ടപ്പുറത്ത് പ്രത്യേകം നന്ദി പറഞ്ഞു.

Report ജെയിംസ് മാത്യു (പി.ആര്‍.ഒ)

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...