അന്താരാഷ്ട്ര വാർത്തകേരള വാർത്തപ്രധാന വാർത്ത

പ്രവാസത്തിന് മലയാളികൾ ഏറ്റവും കൂടുതൽ ശ്രമിക്കുന്ന രാജ്യമായി ജർമനി മാറുന്നു

കൊച്ചി: പ്രവാസത്തിന് മലയാളികൾ ഏറ്റവും കൂടുതൽ ശ്രമിക്കുന്ന രാജ്യമായി ജർമനി മാറുന്നു. കഴിഞ്ഞ 3 വർഷത്തിനിടെ 65,000 പേരാണു ജർമനിയിലേക്കു കുടിയേറിയത്. കഴിഞ്ഞ വർഷം മാത്രം 30,000 പേർ പോയി. എല്ലാ ജില്ലകളിലുമായി 1,200 സെന്ററുകളിലായി ഒരു ലക്ഷത്തിലേറെപ്പേർ ജർമൻ ഭാഷ പഠിക്കുന്നുമുണ്ട്.

ജർമനിയുടെ വിജയം കണ്ട്, ഓസ്ട്രിയയും ഡെൻമാർക്കും കേരളത്തിൽ നിന്നു റിക്രൂട്ട് ചെയ്യാൻ താൽപര്യം കാണിക്കുന്നുണ്ട്. നഴ്സിങ്ങിൽ മാത്രമല്ല ഐടിഐ- എൻജിനീയറിങ് രംഗങ്ങളിലും ജർമനിയിൽ അവസരമുള്ളതിനാൽ ഇതൊരു വൻ ബിസിനസായി മാറിയിട്ടുണ്ട്. ബി1 ലെവൽ പരീക്ഷയ്ക്കുള്ള തയാറെടുപ്പിന് 22,000 രൂപയാണു പൊതുവേ ഫീസ്. എ1. എ2, ബി1 കഴിഞ്ഞ് ജർമനിയിൽ പ്രഫഷനലുകൾക്കു ജോലി ചെയ്യാൻ വേണ്ട ബി2 ലെവൽ വരെ എത്തുന്നതിന് ഒന്നര ലക്ഷം രൂപ വരെ ചെലവുണ്ട്.

നോർക്കയും ജർമൻ സർക്കാരും തമ്മിലുണ്ടാക്കിയ കരാറിന്റെ ഭാഗമായി 2022 മുതലാണ് രണ്ടാം ജർമൻ കുടിയേറ്റം തുടങ്ങുന്നത്.

70കളിൽ ജർമനിയിൽ ഏകദേശം 10,000 പേർ നഴ്‌സിങ് രംഗത്തേക്കു പോയിരുന്നു. തിരുവനന്തപുരത്തും കൊച്ചിയിലുമുള്ള ജർമൻ സാംസ്‌കാരിക കേന്ദ്രമായ ഗോയ്ഥെ സെൻട്രത്തിൽ ഇതിനകം ഏകദേശം 80,000 പേർ ജർമൻ പഠിച്ചു. വർധിച്ച ആവശ്യം കണ്ടറിഞ്ഞ് കോഴിക്കോട്ടും ഗോയ്ഥെ സെൻട്രം മേയിൽ ആരംഭിക്കുകയാണ്. ഇന്ത്യയിലാകെ വിവിധ നഗരങ്ങളിലെ ഗോയ്ഥെ സെൻട്രത്തിൽ കഴിഞ്ഞ വർഷം 2.4 ലക്ഷം പേർ ജർമൻ പരീക്ഷ എഴുതിയതിൽ 33% കേരളത്തിൽ നിന്നാണ്-60000 പേർ. പക്ഷേ, വിജയിക്കുന്നവർ 20% മാത്രം. കേരളത്തിൽ കഴിഞ്ഞ വർഷം 12,000 പേർ വിജയിച്ചു.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

പ്രധാന വാർത്ത

ഡാളസ് സെന്റ് മേരീസ് പള്ളിയില്‍ ശൂനോയോ പെരുന്നാളിന് ശ്രേഷ്ഠ ബാവ പങ്കെടുക്കും

ഡാളസ്: വിശുദ്ധ കന്യകമറിയാമിന്റെ നാമത്തില്‍ സ്ഥാപിതമായ കരോള്‍ട്ടിന്‍ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനിപ്പള്ളിയുടെ പ്രധാന...