അമേരിക്കൻ വാർത്ത

കേരള അസോസിയേഷൻ ഓഫ് ഡാളസ്‌ നിയമബോധവൽക്കരണ സെമിനാർ മാർച്ച് 22 ഞായറാഴ്ച

ഡാളസ്: ഡാളസിലെ പ്രവാസി മലയാളി സമൂഹത്തിനായി കേരള അസോസിയേഷൻ ഓഫ് ഡാളസും ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്ററും  സംയുക്തമായി നിയമബോധവൽക്കരണ സെമിനാർ സംഘടിപ്പിക്കുന്നു. ‘നിയമ അവബോധവും കുടുംബ മൂല്യങ്ങളും’ എന്ന വിഷയത്തിലാണ് സെമിനാർ ഒരുക്കിയിരിക്കുന്നത്.

2026 മാർച്ച് 22, ഞായറാഴ്ച  വൈകുന്നേരം 3:30  KAD / IC&EC ബാങ്ക്വറ്റ് ഹാളിലാണ്  (3821 Broadway Blvd, Garland, TX 75043) സെമിനാര്

പ്രമുഖ അഭിഭാഷകരായ സൗമ്യ ജോർജ് (പേഴ്സണൽ ഇഞ്ചുറി & ഇമിഗ്രേഷൻ), മെലിസ റോയ് (എസ്റ്റേറ്റ് പ്ലാനിംഗ്) എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകും.

പേഴ്സണൽ ഇഞ്ചുറി അവബോധം.എസ്റ്റേറ്റ് പ്ലാനിംഗ്, വിൽപത്രങ്ങൾ (Wills), ട്രസ്റ്റുകൾ.വ്യക്തിഗത അവകാശങ്ങളുടെയും സ്വത്തുക്കളുടെയും സംരക്ഷണം.എന്നിവയാണ് പ്രധാന ചർച്ചാവിഷയങ്ങൾ:

കുടുംബങ്ങളുടെ ഭാവി സുരക്ഷിതമാക്കുന്നതിനും കൃത്യമായ നിയമധാരണയോടെ തീരുമാനങ്ങൾ എടുക്കുന്നതിനും സമൂഹത്തെ പ്രാപ്തരാക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം.

എല്ലാവർക്കും പ്രവേശനം സൗജന്യമായിരിക്കും. കൂടുതൽ വിവരങ്ങൾക്കായി കേരള അസോസിയേഷൻ ഭാരവാഹികളുമായി ബന്ധപ്പെടുക.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...