അമേരിക്കൻ വാർത്ത

ഫോമ സെൻട്രൽ റീജിയൻ വെബ്സൈറ്റ് ഉദ്‌ഘാടനം ചെയ്തു

ചിക്കാഗോ: സാങ്കേതിക പുരോഗതിയും സമൂഹസേവനവും കൈകോർക്കുന്ന ഈ കാലഘട്ടത്തിൽ, ഫോമ സെൻട്രൽ റീജിയന്റെ ഔദ്യോഗിക വെബ്സൈറ്റ് ഒരു പുതിയ അധ്യായത്തിന് തുടക്കമിട്ടു. ഫെബ്രുവരി 10-ന് ചിക്കാഗോയിൽ നടന്ന ചടങ്ങിൽ ചിക്കാഗോ എക്യുമെനിക്കൽ കൗൺസിൽ പ്രസിഡൻറ് റവ. ബിജു യോഹന്നാൻ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു.

ഉദ്ഘാടന പ്രസംഗത്തിൽ റവ. ബിജു യോഹന്നാൻ അച്ചൻ, ഫോമ നടത്തുന്ന എല്ലാ പ്രവർത്തനങ്ങളും സമൂഹത്തിന്റെ സമഗ്ര നന്മയും ഐക്യവും ലക്ഷ്യമാക്കിയുള്ളതാകണമെന്ന് ഓർമ്മിപ്പിച്ചു. ഫോമ സെൻട്രൽ റീജിയൻ കൈകൊണ്ടിരിക്കുന്ന വിവിധ പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും, ഭാവിയിലും ഇത്തരം സേവന പ്രവർത്തനങ്ങൾ തുടരണമെന്ന് ആശംസിക്കുകയും ചെയ്തു.

ഫോമ സെൻട്രൽ റീജിയൻ പ്രസിഡൻറ് ജോൺസൺ കണ്ണൂക്കാടൻ, വെബ്സൈറ്റ് യാഥാർഥ്യമാക്കാൻ പരിശ്രമിച്ച വെബ്സൈറ്റ് കമ്മിറ്റി ചെയർമാൻ പ്രേംജിത്ത് വില്യംസിനെയും, അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ച എല്ലാ കമ്മിറ്റി അംഗങ്ങളെയും അഭിനന്ദിക്കുകയും നന്ദി രേഖപ്പെടുത്തുകയും ചെയ്തു. അവരുടെ കൂട്ടായ പരിശ്രമം ഈ സംരംഭത്തിന് ശക്തമായ അടിത്തറയായതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

ചടങ്ങിൽ ഫോമ സെൻട്രൽ റീജിയൻ ചെയർമാൻ ആന്റോ കവലക്കൽ, സെക്രട്ടറി അച്ചൻകുഞ്ഞ് മാത്യു, ട്രഷറർ രാജൻ തലവടി, കമ്മിറ്റി അംഗങ്ങളായ ജാസ്മിൻ ഇമ്മാനുവേൽ, ജെയിംസ് പുന്തപുരയിൽ, ജോർജ് മാത്യു, ഡെൽസി മാത്യു, ബെഞ്ചമിൻ തോമസ്, രഞ്ജു ചെറിയാൻ എന്നിവർ പങ്കെടുത്തു.

വെബ്സൈറ്റ് ലോഞ്ചിങ്ങിൽ പങ്കെടുത്ത എല്ലാവർക്കും സെക്രട്ടറി ശ്രീ അച്ചൻകുഞ്ഞ് മാത്യു നന്ദി രേഖപ്പെടുത്തി. പുതിയ ഈ ഡിജിറ്റൽ വേദി ഫോമയുടെ പ്രവർത്തനങ്ങളെ കൂടുതൽ വ്യാപിപ്പിക്കുകയും, സമൂഹത്തോടുള്ള ബന്ധങ്ങളെ കൂടുതൽ ദൃഢമാക്കുകയും ചെയ്യുന്ന ഒരു ശക്തമായ മാധ്യമമാകുമെന്ന പ്രതീക്ഷയും എല്ലാവരും പങ്കുവച്ചു.

വെബ്സൈറ്റ് അഡ്രസ് :fomaacentralregion.org

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...