അമേരിക്കൻ വാർത്ത

ഹൂസ്റ്റൺ ക്നാനായ കത്തോലിക്കാ ഫൊറോനായിലെ വിശുദ്ധ വാര കർമ്മങ്ങൾ

ഹൂസ്റ്റൺ: സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോന പള്ളിയിൽ ഈ വർഷത്തെ വിശുദ്ധവാര തിരുക്കർമ്മങ്ങളുടെ സമയക്രമം അറിയിച്ചു. യേശുക്രിസ്തുവിന്റെ പീഡാനുഭവവും കുരിശുമരണവും തിരുവുത്ഥാനവും അനുസ്മരിക്കുന്ന വിശുദ്ധവാര ചടങ്ങുകളിലേക്ക് വികാരി ഫാ. എബ്രഹാം മുത്തോലത്തും അസിസ്റ്റന്റ് വികാരി ഫാ. ജോഷി വലിയവീട്ടിലും വിശ്വാസികളെ സ്വാഗതം ചെയ്തു.

തിരുക്കർമ്മങ്ങളുടെ സമയക്രമം

ഓശാന ഞായർ (മാർച്ച് 29): വിശുദ്ധ വാരത്തിന് തുടക്കം കുറിച്ചുകൊണ്ട് ഓശാന ഞായറാഴ്ച രാവിലെ 7:30-ന് മലയാളത്തിൽ വിശുദ്ധ കുർബാനയും കുരുത്തോല വെഞ്ചരിപ്പും പ്രദക്ഷിണവും നടക്കും. രാവിലെ 10:30-ന് ഇംഗ്ലീഷിലും വൈകുന്നേരം 7:30-ന് മലയാളത്തിലും വിശുദ്ധ കുർബാനയും കുരുത്തോല വിതരണവും ഉണ്ടായിരിക്കും. തിരുക്കർമ്മങ്ങൾക്ക് കോട്ടയം അതിരൂപത വികാരി ജനറാൽ ഫാ. തോമസ് ആനിമൂട്ടിൽ, വികാരി ഫാ. ഏബ്രഹാം മുത്തോലത്ത്, അസിസ്റ്റന്റ് വികാരി ഫാ. ജോഷി വലിയവീട്ടിൽ എന്നിവർ കാർമികത്വം വഹിക്കും.

പെസഹാ വ്യാഴം (ഏപ്രിൽ 2): വിശുദ്ധ കുർബാനയുടെയും പൗരോഹിത്യത്തിന്റെയും സ്ഥാപനത്തെ അനുസ്മരിക്കുന്ന പെസഹാ വ്യാഴാഴ്ച വൈകുന്നേരം 5:00-ന് ഇംഗ്ലീഷിലും 7:00-ന് മലയാളത്തിലും തിരുക്കർമ്മങ്ങൾ നടക്കും. തിരുക്കർമ്മങ്ങളുടെ ഭാഗമായി ക്രിസ്തുവിനെ അനുകരിച്ച് കാലുകഴുകൽ ശുശ്രൂഷയും ഉണ്ടായിരിക്കും.

പീഡാനുഭവ വെള്ളി (ഏപ്രിൽ 3): ദുഃഖവെള്ളിയാഴ്ച രാവിലെ 9:30-ന് ഇംഗ്ലീഷിൽ പീഡാനുഭവ വായനയും തിരുക്കർമ്മങ്ങളും നടക്കും. വൈകുന്നേരം 5:45-ന് മലയാളത്തിൽ കുരിശിന്റെ വഴിയും തുടര്‍ന്ന് 7:00-ന് പീഡാനുഭവ വെള്ളി ശുശ്രൂഷകളും ഉണ്ടായിരിക്കും.

വിശുദ്ധ ശനി (ഏപ്രിൽ 4): ശനിയാഴ്ച രാവിലെ 9:30-ന് മലയാളത്തിൽ വിശുദ്ധ കുർബാനയും തിരുക്കർമ്മങ്ങളും നടക്കും. വിശുദ്ധ  ജലം മെഴുകുതിരികൾ എന്നിവയുടെ വെഞ്ചരിപ്പും ജ്ഞാനസ്നാനവ്രത നവീകരണവും നടത്തെപ്പെടുന്നതാണ്.

ഈസ്റ്റർ വിജിൽ ശുശ്രൂഷകൾ ശനിയാഴ്ച വൈകുന്നേരം 5:00-ന് ഇംഗ്ലീഷിലും 7:00-ന് മലയാളത്തിലും ആരംഭിക്കും.

ഈസ്റ്റർ ഞായർ (ഏപ്രിൽ 5): യേശുക്രിസ്തുവിന്റെ ഉയിർപ്പിന്റെ സന്തോഷം പങ്കുവെക്കുന്ന ഈസ്റ്റർ ദിനത്തിൽ രാവിലെ 9:00-ന് മലയാളത്തിൽ വിശുദ്ധ കുർബാന ഉണ്ടായിരിക്കും.

പാരിഷ്  കൗൺസിലിന്റെയും  പാരിഷ്  എക്സിക്യൂട്ടീവ്  അംഗങ്ങളായ സജി മരങ്ങാട്ടിൽ, ജെയിംസ് വടക്കേപ്പറമ്പിൽ, സാബു കറുകപ്പറമ്പിൽ, നിതിൻ വട്ടമറ്റത്തിൽ, ജോസ് പുളിക്കത്തൊട്ടിയിൽ, സിസ്റ്റർ. റെജി എസ്.ജെ.സി. എന്നിവരുടെയും നേതൃത്വത്തിൽ    ധ്യാനത്തിന്റെയും, വിശുദ്ധവാര  കർമങ്ങളുടെയും എല്ലാ ഒരുക്കങ്ങളും പുരോഗമിക്കുന്നു

ഈ തിരുക്കർമ്മങ്ങളിൽ പങ്കുചേരാൻ എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് smkchouston.org എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

Report ബിബി തെക്കനാട്ട്

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...