പ്രധാന വാർത്തസിനിമ

നാല്പതുകാരനെ പ്രണയിച്ച് മമിത ബൈജു,​ സൂര്യ ചിത്രം വിശ്വനാഥ് ആൻഡ് സൺസ് ടീസർ പുറത്ത്

തുടർച്ചയായ പരാജയങ്ങൾക്ക് ശേഷം ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സൂര്യ ചിത്രം വിശ്വനാഥ് ആൻഡ് സൺസിന്റെ ടീസർ പുറത്തിറങ്ങി. പ്രേമലുവിലൂടെ തെന്നിന്ത്യൻ സെൻസേഷനായി മാറിയ മമിത ബൈജുവാണ് ചിത്രത്തിലെ നായിക,​ നാല്പതുകാരൻ നായകനും20കാരി നായികയും തമ്മിലുള്ള പ്രണയത്തിന്റെ കഥയാണ് ചിത്രം പറയുന്നതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ബോക്സോഫീസിൽ കോടികൾ വാരിയ ലക്കി ഭാസ്കറിന് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

കോമഡിയും റൊമാൻസും നിറഞ്ഞ കംപ്ലീറ്റ് എന്റർടെയിനറായിരിക്കും ചിത്രം എന്നാണ് പ്രതീക്ഷിക്കുന്നത്. ജൂലായിൽ ചിത്രം തിയേറ്ററിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിന്റെ ഒ.ടി.ടി അവകാശം നെറ്റ്ഫ്ലിക്സ് ആണ് സ്വന്തമാക്കിയിരിക്കുന്നത്. സൂര്യക്കും മമിതയ്ക്കും പുറമേ രവീണ ടണ്ടൻ,​ രാധിക ശരത്കുമാർ എന്നിവരും ചിത്രത്തിവുണ്ട്. സംഗീതം ജി.വി പ്രകാശും ഛായാഗ്രഹണം നിമിഷ് രവിയും നിർവഹിക്കുന്നു. സിത്താര എന്റർടെയിൻമെന്റ്സും ഫോർച്യൂൺ ഫോർ സിനിമാസുമാണ് നിർമ്മാണം.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

പ്രധാന വാർത്ത

ഡാളസ് സെന്റ് മേരീസ് പള്ളിയില്‍ ശൂനോയോ പെരുന്നാളിന് ശ്രേഷ്ഠ ബാവ പങ്കെടുക്കും

ഡാളസ്: വിശുദ്ധ കന്യകമറിയാമിന്റെ നാമത്തില്‍ സ്ഥാപിതമായ കരോള്‍ട്ടിന്‍ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനിപ്പള്ളിയുടെ പ്രധാന...