അമേരിക്കൻ വാർത്ത

ഒപ്പം നിന്ന ഫിലാഡല്‍ഫിയ മലയാളി സമൂഹത്തിനു നന്ദി അറിയിച്ച് കുറ്റവിമുക്തനാക്കപ്പെട്ട സുനില്‍ ഫിലിപ്പ് സിപിഎ

ഫിലാഡല്‍ഫിയ: സവാനി ഗ്രൂപ്പ് കേസുമായി ബന്ധപ്പെട്ട കേസില്‍ നിന്ന് കുറ്റവിമുക്തനാക്കപ്പെട്ടതില്‍ സന്തോഷമറിയിച്ച് സര്‍ട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റായ സുനില്‍ ഫിലിപ്പ്. ജൂറിയുടെ നീതിപൂര്‍ണ്ണമായ തീരുമാനത്തിന് താന്‍ നന്ദിയുള്ളവനാണെന്ന് സുനില്‍ ഫിലിപ്പ് പ്രതികരിച്ചു. അമേരിക്കയിലെ ഈസ്റ്റേണ്‍ ഡിസ്ട്രിക്ട് ഓഫ് പെന്‍സില്‍വേനിയയിലെ യുഎസ് ജില്ലാ കോടതിയില്‍ നടന്ന സങ്കീര്‍ണ്ണമായ ഫെഡറല്‍ കേസില്‍ സര്‍ട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റായ സുനില്‍ ഫിലിപ്പിനെ എല്ലാ കുറ്റാരോപണങ്ങളില്‍ നിന്നും പൂര്‍ണമായി കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള വിധി വന്നത് മാര്‍ച്ച് 9നാണ്.

വിസാ തട്ടിപ്പ്, ഹെല്‍ത്ത്കെയര്‍ തട്ടിപ്പ്, നികുതി വെട്ടിപ്പ്, മണി ലോണ്ടറിംഗ്, നിയമ ലംഘനങ്ങള്‍ തുടങ്ങി നിരവധി കുറ്റകൃത്യങ്ങള്‍ നടത്തിയതിനെത്തുടര്‍ന്ന് പെന്‍സില്‍വാനിയയില്‍ നിന്നുള്ള സവാനി ഗ്രൂപ്പ് ഉടമകള്‍ ശിക്ഷിക്കപ്പെട്ട വാര്‍ത്ത ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. ഇന്ത്യന്‍ വംശജരായ സഹോദരങ്ങള്‍ ഭാസ്‌കര്‍ സവാനി, അരുണ്‍ സവാനി എന്നിവരാണ് കുറ്റക്കാരാണെന്ന് തെളിഞ്ഞത്. കേസന്വേണത്തിനിടെ കമ്പനിയില്‍ ജോലി ചെയ്തിരുന്ന പലരേയും പ്രതികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. അക്കൂട്ടത്തില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട ഒരാളായിരുന്നു സര്‍ട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റായ സുനില്‍ ഫിലിപ്പ്.

എന്നാല്‍ വിചാരണയ്ക്കിടെ സുനില്‍ ഫിലിപ്പിന് യാതൊരു കുറ്റകൃത്യത്തിലും പങ്കില്ലെന്ന് വ്യക്തമായി തെളിഞ്ഞു. കമ്പനിയുടെ ഇന്‍ഹൗസ് അക്കൗണ്ടിംഗ് സംഘത്തില്‍ നിന്നുള്ള വിവരങ്ങളെ വിശ്വാസത്തിലെടുത്ത് തന്റെ പ്രൊഫഷണല്‍ ജോലി മാത്രം നിര്‍വഹിച്ചിരുന്ന വ്യക്തിയാണ് അദ്ദേഹം എന്ന് പ്രതിഭാഗം തെളിയിച്ചു. സുനില്‍ ഫിലിപ്പിനെ പ്രതിനിധീകരിച്ചത് Fox Rothschild LLP-യിലെ അഭിഭാഷകരായ പാട്രിക് ജെ. ഈഗനും സവേറിയോ എസ്. റോമിയോയും ആയിരുന്നു. ഏഴ് ആഴ്ച നീണ്ട ജൂറി വിചാരണയില്‍ അവര്‍ സുനില്‍ ഫിലിപ്പിന്റെ നിരപരാധിത്വം ശക്തമായി വാദിച്ചു.

സര്‍ക്കാരിന്റെ വാദം അവസാനിച്ചപ്പോള്‍ തന്നെ കോടതിയിലൂടെ റാക്കറ്റിയറിംഗും മണി ലോണ്ടറിംഗും സംബന്ധിച്ച കുറ്റങ്ങള്‍ ഒഴിവാക്കിയിരുന്നു. തുടര്‍ന്ന് ഏകദേശം നാല് ദിവസത്തെ ആലോചനയ്ക്കുശേഷം, 2026 മാര്‍ച്ച് 9-ന് ജൂറി ബാക്കി ഉണ്ടായിരുന്ന എല്ലാ നികുതി കുറ്റാരോപണങ്ങളിലും നിന്ന് സുനില്‍ ഫിലിപ്പിനെ കുറ്റവിമുക്തനാക്കി. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട നിമിഷം മുതല്‍ പരിഭ്രാന്തിയിലും വിഷമത്തിലുമായിരുന്ന സുനില്‍ ഫിലിപ്പിന്റെ പ്രീയപ്പെട്ടവര്‍ക്കു മുഴുവന്‍ ആശ്വാസം പകരുന്നതായിരുന്നു വിധി. വിചാരണകാലം മുഴുവന്‍ ഫിലഡല്‍ഫിയയിലെ വിശ്വാസ സമൂഹം അദ്ദേഹത്തിനായി പ്രാര്‍ത്ഥിക്കുകയും പിന്തുണ നല്‍കുകയും ചെയ്തിരുന്നു.

തനിക്കെതിരെ ചുമത്തപ്പെട്ട എല്ലാ കുറ്റങ്ങളിലും നിന്നു താന്‍ കുറ്റവിമുക്തനായെന്നു വിധിക്ക് ശേഷം സുനില്‍ ഫിലിപ്പ് പ്രതികരിച്ചു. ജൂറിയുടെ തീരുമാനം നീതിപൂര്‍ണ്ണമായിരുന്നു. നിയമപരമായ എല്ലാ സഹായങ്ങളും നല്‍കിയ അഭിഭാഷകര്‍ക്കും അറ്റോര്‍ണി മകള്‍ ബെലിന്‍ഡ ഫിലിപ്പിനും നന്ദി പറയുന്നുവെന്നും  പ്രതിസന്ധിഘട്ടത്തില്‍ കൂടെ നിന്ന എല്ലാവരോടും സ്‌നേഹം അറിയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1983-ല്‍ അമേരിക്കയിലെത്തിയ സുനില്‍ ഫിലിപ്പ് പ്രശസ്തമായ വാര്‍ട്ടണ്‍ സ്‌കൂളില്‍ നിന്ന് ബിരുദം നേടിയ വ്യക്തിയാണ്. 1986-ല്‍ പബ്ലിക് അക്കൗണ്ടന്റായി  യോഗ്യത നേടിയ അദ്ദേഹം, 1990-ല്‍ സ്വന്തം അക്കൗണ്ടിംഗ് പ്രാക്ടീസ് ആരംഭിച്ചു. ഏറെ നീണ്ട അനിശ്ചിതത്വങ്ങള്‍ക്ക് ശേഷമുള്ള ഈ വിധി സുനില്‍ ഫിലിപ്പ് സത്യസന്ധതയോടെയും പ്രൊഫഷണല്‍ നിഷ്ഠയോടെയും പ്രവര്‍ത്തിച്ച വ്യക്തിയാണെന്ന് തെളിയിക്കുന്നു. അദ്ദേഹത്തിന്റെ കുറ്റവിമുക്തി നീതിയുടെ വിജയം കൂടിയാണ്.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തആനുകാലികം

ഈ വാരാന്ത്യത്തോടെ ഇറാനുമായി സമാധാന കരാറിന് യുഎസ്, ഒപ്പിടൽ ചടങ്ങിന് ജെ.ഡി വാൻസ് യൂറോപ്പിലേക്ക്

വാഷിങ്ടൻ: ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ ”വലിയൊരു ഒത്തുതീർപ്പിൽ” എത്തിയതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഈ...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തആനുകാലികംകായികം

ഇത്തവണ ലോകകപ്പിന്റെ കണ്ടെത്തലാകാൻ സാധ്യതയുള്ള യുവതാരങ്ങൾ

ഫുട്ബോൾ ലോകകപ്പിനെത്തുന്ന രാജ്യങ്ങൾ എല്ലാക്കാലവും താരോദയങ്ങൾക്കു വഴിയിടാറുണ്ട്. കൗമാര കാൽപന്ത് അദ്ഭുതങ്ങളായ ദിവ്യാസ്ത്രങ്ങളുമായി ഇത്തവണത്തെ ലോകകപ്പിനെത്തുന്ന...

അമേരിക്കൻ വാർത്ത

മാഗ് മലയാളം ക്ലാസ് പ്രവേശനോൽസവും പരിസ്ഥിതി ദിനാചരണവും

ഹ്യൂസ്റ്റൺ: കേരള സംസ്ഥാന തലത്തിലുള്ള സ്കൂൾ പ്രവേശനോൽസവത്തിന് സമാനമായി നോർത്ത് അമേരിക്കയിൽ മലയാളി ബാഹുല്യമുള്ള ഹ്യുസ്റ്റണിൽ...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തആനുകാലികം

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലുകൾക്കുനേരെ ആക്രമണം നടത്തിയത് ഇറാനെന്ന് ട്രംപ്

വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലുകൾക്കുനേരെ കഴിഞ്ഞ രാത്രിയിൽ ആക്രമണം നടത്തിയത് ഇറാനാണെന്ന ആരോപണവുമായി യുഎസ് പ്രസിഡന്റ്...