അങ്കമാലി: എറണാകുളം–അങ്കമാലി അതിരൂപതയുടെ റീജണൽ പാസ്റ്ററൽ സെന്ററായ സുബോധനയിൽ അല്മായർക്കു കാനൻ നിയമത്തിൽ അടിസ്ഥാന പരവും പ്രായോഗികവുമായ അറിവുകൾ നൽകുന്ന പ്രത്യേക പരിശീലന ക്ലാസുകൾ ആരംഭിക്കുന്നു.
ഫാ. ഡോ. വർഗീസ് പൂതവേലിത്തറയുടെയും ഫാ. ഡോ. അലക്സ് കരീമഠത്തിന്റെയും നേതൃത്വത്തിലാണ് പരിശീലനം. മാർച്ച് 21 മുതൽ 26 വരെ എല്ലാ ദിവസവും വൈകുന്നേരം ആറു മുതൽ 7.30 വരെ ക്ലാസുകൾ നടക്കും.
കാനൻ നിയമത്തിൽ അടിസ്ഥാന ധാരണ നേടുക, സഭയുടെ ഘടനയെക്കുറിച്ച് മനസിലാക്കുക, ക്രൈസ്തവ വിശ്വാസികളുടെ അവകാശങ്ങളും കടമകളും തിരിച്ചറിയുക, സീറോ മലബാർ സഭയുടെ പ്രത്യേക നിയമങ്ങളെക്കുറിച്ച് അവഗാഹം നേടുക തുടങ്ങിയവയാണ് പരിശീലനത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.
സഭാനിയമത്തിന്റെ ചരിത്രവും പശ്ചാത്തലവും, സഭ: വ്യത്യസ്ത സഭകളുടെ കൂട്ടായ്മ, കാനൻ നിയമത്തിന്റെ ക്രോഡീകരണവും പ്രഖ്യാപനവും പ്രയോഗവും, സീറോ മലബാർ സഭയുടെ പ്രത്യേക നിയമങ്ങൾ, ക്രൈസ്തവ വിശ്വാസികളുടെ അവകാശങ്ങളും കടമകളും, സഭയുടെയും ശുശ്രൂഷകരുടെയും ശ്രേണീപരമായ ഘടന, രൂപതകളും ഇടവകകളും, സമർപ്പിത ജീവിത സ്ഥാപനങ്ങൾ തുടങ്ങിയ വിഷയങ്ങൾ ക്ലാസുകളിൽ ഉൾപ്പെടും.
ക്ലാസുകളിലേക്ക് പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും 9497665335 എന്ന നമ്പറിൽ ബന്ധപ്പെടാണം. രജിസ്ട്രേഷൻ ഫീസ് 250 രൂപ.






Leave a comment