അമേരിക്കൻ വാർത്ത

MARC സിൽവർ ജൂബിലി സുവനീറിലേക്ക് സാഹിത്യ രചനകൾ ക്ഷണിക്കുന്നു

മലയാളീ അസോസിയേഷൻ ഓഫ്  റെസ്പിറേറ്ററി കെയർ  (MARC) സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 2026 ഒക്ടോബർ മാസം പ്രസിദ്ധീകരിക്കുവാനാഗ്രഹിക്കുന്ന MARC സിൽവർ ജൂബിലി സുവനീറിലേക്ക് സാഹിത്യ രചനകൾ ക്ഷണിക്കുന്നു. കഥ, കവിത, ആനുകാലിക ലേഖനങ്ങൾ, എന്നിവ ഉൾപ്പെടുന്ന സാഹിത്യരചനകൾ സുവനീറിലേക്കായി പരിഗണിക്കുന്നതാണ്.രചനകൾ ഇംഗ്ലീഷിലോ , മലയാളത്തിലോ ആയിരിക്കേണം,സാഹിത്യ രചനകൾ, പരമാവധി നാലുപേജിൽ ഉൾക്കൊള്ളിക്കാൻ ശ്രമിക്കുക. റെസ്പിറേറ്ററി മേഖലയിലെ എഴുത്തുകാർക്കൊപ്പം മറ്റ് സാഹിത്യകാരന്മാർക്കും തങ്ങളുടെ സാഹിത്യ സൃഷ്ടികൾ പ്രസിദ്ധീകരണത്തിനായി സമർപ്പിക്കാവുന്നതാണ്. സുവനീർ എഡിറ്റോറിയൽ ബോർഡ് അംഗീകരിക്കുന്നവ സുവനീറിൽ ഉൾപെടുത്തുന്നതാണ്. സാഹിത്യ സൃഷ്ടികൾ പ്രസ്തുത സുവനീറിൽ പ്രസിദ്ധികരിക്കുവാൻ ആഗ്രഹിക്കുന്നവർ, തങ്ങളുടെ രചനകൾ marcsouvenir2025@gmail.com എന്ന ഇമെയിൽ ഐഡിയിലേക്ക്  2026 ഏപ്രിൽ 15 നു മുൻപായി അയക്കേണ്ടതാണ്.രചനകൾ എല്ലാം തന്നെ നാലുപേജിൽ കവിയാൻ പാടില്ല.MARC ൻറെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിവിധ പരിപാടികൾ ക്രമീകരിച്ചു നടപ്പിലാക്കി വരുന്നു. കൂടുതൽ  വിവരങ്ങൾക്കായി MARC ഭാരവാഹികളുമായി ബന്ധപ്പെടുക. 

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...