അമേരിക്കൻ വാർത്ത

‘അഖില ലോക പ്രാര്‍ത്ഥനാ ദിന’ സില്‍വര്‍ ജൂബിലി ആഘോഷം ശ്രദ്ധേയമായി

ഡാളസ് : കേരള എക്യൂമിനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പ് ഡാളസിന്റെ, ആഭിമുഖ്യത്തില്‍ വര്‍ഷം തോറും നടത്തിവരാറുള്ള വേള്‍ഡ് ഡേ ഓഫ് പ്രെയറിന്റെ 25-ാമത് വാര്‍ഷീകാഘോഷം (സില്‍വര്‍ ജൂബിലി) 2026 മാര്‍ച്ച് 7 ശനിയാഴ്ച ഡാളസ് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലില്‍ വെച്ച് സമുചിതമായി നടത്തപ്പെട്ടു.

പല വര്‍ഗ്ഗങ്ങളിലും പാരമ്പര്യങ്ങളിലും സംസ്‌ക്കാരങ്ങളിലുമായി ജീവിക്കുന്ന ലോകമെമ്പാടുമുള്ള ക്രിസ്ത്യന്‍ വനിതകള്‍ ഒത്തൊരുമിച്ച്, ലോക സമാധാനത്തിനും, സ്ത്രീ സുരക്ഷക്കും സമൂഹത്തില്‍  അവശതയനുഭവിക്കുന്നവരേയും ചേര്‍ത്തു പിടിക്കുന്നതിനും, അതുവഴി അവര്‍ക്കാശ്വാസമേകുന്നതിനുമുള്ള ഒരു വേദിയെന്ന നിലയില്‍ വര്‍ഷത്തിലൊരു ദിവസം ഒത്തുക്കൂടുകയെന്നതാണ് ഈ കൂട്ടായ്മയിലൂടെ പ്രാവര്‍ത്തീകമാകുന്നത്.


ഈ വര്‍ഷം നൈജീരയയിലെ വിവിധ സഭകളില്‍ നിന്നും, ക്രിസ്ത്യാനി എന്ന നിലയില്‍ അവര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന യാതനകളുടേയും പ്രതികൂലമായ ജീവിത സാഹചര്യങ്ങളുടേയും പശ്ചാത്തലത്തില്‍, ‘എന്റെ അടുക്കല്‍ വരുവിന്‍, ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം'(മത്തായി 11-28) എന്ന ബൈബിള്‍ വാക്യത്തെ അടിസ്ഥാനമാക്കി തയ്യറാക്കിയിട്ടുള്ള പ്രോഗ്രാം അനുസരിച്ചാല്‍ ഈ വര്‍ഷത്തെ അഖില ലോക പ്രാര്‍ത്ഥനാദിനം ക്രമീകരിച്ചത്.


റവ.ഫാ. ബേസില്‍ അബ്രഹാം(KECF പ്രസിഡന്റ്, വികാരി സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രല്‍), റവ.ഫാ. പോള്‍ തോട്ടക്കാട്ട് (KECF വൈസ് പ്രസിഡന്റ്), വെരി.റവ.രാജു ദാനിയേല്‍ കോര്‍ എപ്പിസ്‌ക്കോപ്പ, KECF, 2026 പ്രസിഡന്റ്),  അലക്‌സ് അലക്‌സാണ്ടര്‍(സെക്രട്ടറി KECF), ശ്രുതി ബാബു(കണ്‍വീനര്‍) എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

ഡാളസ് മേഖലയിലെ 20 ദേവാലയങ്ങളില്‍ നിന്നുമായി ഇരുന്നൂറോളം പ്രതിനിധികള്‍ പങ്കെടുത്ത ഈ ആത്മീയ കൂട്ടായ്മയില്‍, പ്രാര്‍ത്ഥനകള്‍, തിരുവചന വായനകള്‍, സംഗീതം, ദുരിതപൂര്‍ണ്ണവും, സങ്കീര്‍ണ്ണവുമായ ജീവിത സാഹചര്യങ്ങളെ അതിജീവിക്കുന്നതിന് പ്രചോദനമേകുന്ന പ്രഭാഷണങ്ങള്‍ എന്നിങ്ങനെയുള്ള വിവിധ അടിസ്ഥാന ലക്ഷ്യങ്ങളെ ഉള്‍പ്പെടുത്തികൊണ്ടുള്ള പ്രോഗ്രാമുകളാണ് ക്രമീകരിച്ചത്.

വെരി.റവ.ജോണ്‍ കുന്നത്തുശ്ശേരില്‍, വെരി.റവ.വി.എം.തോമസ്, റവ.ഫാ. മാര്‍ട്ടിന്‍ ബാബു, റവ.ഫാ.തമ്പാന്‍ വര്‍ഗീസ്, റവ.പാ.സാംസന്‍ അബ്രഹാം, റവ.ഫാ.ജെസ് വിന്‍ ജോണ്‍, റവ.ഫാ.റോബിന്‍ വര്‍ഗീസ്, റവ.ഫാ.രെജിന്‍ രാജു, റവ.ഫാ.തോമസ് മാത്യു, റവ.ഫാ. ബിനു തോമസ്, റവ.ഫാ.റോയി തോമസ് എന്നീ വൈദീകരും യോഗത്തില്‍ പങ്കെടുത്തു.

ഈ വര്‍ഷത്തെ പ്രാര്‍ത്ഥനാ ദിനത്തില്‍ വിശിഷ്ട അതിഥിയായി പങ്കെടുത്തത് ശ്രീമതി. അഡെവിന്‍ സോയ് അലോങ്ങ്(ദി റീഡീ മെസ് ക്രിസ്ത്യന്‍ ചര്‍ച്ച് ഓഫ് ഗോഡ്, ലൂസിയാന)ആയിരുന്നു. റവ.ഫാ.ബേസില്‍ അബ്രാഹാം സ്വാഗതവും, ലീനാ റൂബെന്‍(സെക്രട്ടറി, വനിതാ സമാജം, സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രല്‍) നന്ദിയും രേഖപ്പെടുത്തി. ശ്രീമതി ബെല്‍മാ സെഖറിയ, ഡോ.ദീപ്തി സെഖറിയ എന്നിവര്‍ എം.സി.മാരായും പ്രവര്‍ത്തിച്ചു.

ഡാളസില്‍ കഴിഞ്ഞ 25 വര്‍ഷം മുമ്പ് വളരെ ചുരുക്കം അംഗങ്ങളെ ഉള്‍പ്പെടുത്തി, ഇത്തരത്തിലുള്ള  ഒരു കൂട്ടായ്മക്ക് തുടക്കം കുറിക്കുവാന്‍, അശ്രാന്ത പരിശ്രമം നടത്തുകയും, അതിന്റെ വളര്‍ച്ചയുടെ പടവുകള്‍ ഒന്നൊന്നായി താണ്ടി, ഇന്ന് ഇത്തരത്തില്‍ വലിയ ജനപങ്കാളിത്തമുള്ള ഒരു ആത്മീയ കൂട്ടായ്മയായി വളരുവാന്‍ സാഹചര്യമൊരുക്കുകയും ചെയ്ത  ഫൗണ്ടിംഗ് മെമ്പര്‍മാരായ ഏലിസബത്ത് ജോണ്‍, മോളി സഖറിയ, ലീലാമ്മ ചാക്കൊ എന്നിവരെ യോഗം ആദരിച്ചു. തദനന്തരം നടത്തപ്പെട്ട ബിസ്സിനസ്സ് മീറ്റിംഗിന്റെ മോഡറേറ്ററായി വെരി.റവ.രാജു ദാനിയേല്‍ കോര്‍ എപ്പിസ്‌ക്കോപ്പാ പ്രവര്‍ത്തിച്ചു.

മുന്‍ വര്‍ഷത്തെ കണ്‍വീനര്‍ ബെറ്റ്‌സി തോട്ടക്കാട്ട് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തുടര്‍ന്ന് അടുത്ത വര്‍ഷത്തെ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട വെരി.റവ.രാജു ദാനിയേല്‍ കോര്‍ എപ്പിസ്‌ക്കോപ്പാ, കണ്‍വീനര്‍ സാലി രാജു എന്നിവര്‍ക്ക് സ്ഥാനം കൈമാറി. യോഗത്തില്‍ സംബന്ധിച്ച എല്ലാവര്‍ക്കും, സംഘാടകര്‍ സ്വാദിഷ്ടവും, രുചികരവുമായ പ്രഭാതഭക്ഷണവും, ഉച്ചഭക്ഷണവും നല്‍കി.

‘അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരുമായുള്ളേരേ, നിങ്ങള്‍ എന്റെ അടുക്കല്‍ വരുവിന്‍, ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാമെന്ന’ സമാശ്വാസ സന്ദേശമടങ്ങുന്ന വേദഭാഗങ്ങള്‍ കേന്ദ്രീകരിച്ചുള്ള വചന പ്രഭാഷണങ്ങളാല്‍ നിറഞ്ഞ ഈ ആത്മീയസംഗമം അതില്‍ പങ്കെടുത്ത എല്ലാവര്‍ക്കും, തികഞ്ഞ ആത്മീയ നിറവിന്റേയും, സഹൃദത്തിന്റേയും നൂതന അനുഭവമായി മാറി.

ഈ ആത്മീയ സംഗമത്തിന്റെ വിജയത്തിനായി ഒത്തൊരുമയോടെ പ്രവര്‍ത്തിച്ച റവ.വൈദീകര്‍, സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രല്‍ ഭരണ സമിതി, വനിതാ സമാജാംഗങ്ങള്‍, സെന്റ് പോള്‍സ് മെന്‍സ് ഫെലോഷിപ്പ് എന്നിങ്ങനെയുള്ള വിവിധ ആത്മീയ സംഘടനാ പ്രവര്‍ത്തകര്‍, സമീപ ഇടവകയില്‍ പോഷക സംഘടനാ പ്രവര്‍ത്തകര്‍ തുടങ്ങിയ എല്ലാവരോടും പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നതായി കണ്‍വീനര്‍ ശ്രുതി ബാബു അറിയിച്ചു.
സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രല്‍ പി.ആര്‍.ഓ. കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.
 

Report ജോര്‍ജ് കറുത്തേടത്ത്

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്ത

ഫോമാ ഫാമിലി കണ്‍വന്‍ഷന്‍ ഏര്‍ളി ബേര്‍ഡ് രജിസ്‌ട്രേഷന് വന്‍ പ്രതികരണം; മാര്‍ച്ച് 30ന് അവസാനിക്കും

ഹൂസ്റ്റണ്‍: ഫോമാ ഫാമിലി കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന് ആവേശകരമായ പങ്കാളിത്തമുണ്ടെന്നും ഏര്‍ളി ബേര്‍ഡ് രജിസ്‌ട്രേഷന്‍ ഈ മാര്‍ച്ച്...

അമേരിക്കൻ വാർത്ത

ചരിത്ര വഴികളിലെ സ്മരണ പുതുക്കാന്‍ ചിക്കാഗോ രൂപത: ചിക്കാഗോ രൂപതയുടെ ‘പയനീര്‍സ് & സീനിയേഴ്‌സ്’ സംഗമം ജൂബിലി കണ്‍വന്‍ഷനില്‍

ചിക്കാഗോ : സീറോ മലബാര്‍ ചിക്കാഗോ രൂപതയുടെ ഇരുപത്തിയഞ്ചാം വാര്‍ഷികാഘോഷങ്ങളുടെയും രജത ജൂബിലി കണ്‍വെന്‍ഷന്റെയും ഭാഗമായി,...

അമേരിക്കൻ വാർത്തകായികം

വിൻസർ മലയാളി അസോസിയേഷൻ ബാഡ്മിന്റൺ ടൂർണമെന്റ് ഏപ്രിൽ 11-ന്

ഡിട്രോയിറ്റ്: വിൻസർ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ബാഡ്മിന്റൺ ഗ്രാൻഡ് ടൂർണമെന്റ് നടത്തപ്പെടുന്നു. ഏപ്രിൽ 11 ശനിയാഴ്ച്ച...

അമേരിക്കൻ വാർത്ത

അമേരിക്കൻ ഹിന്ദു ഏകത സമ്മേളനം മാർച്ച് 28ന്

കെ.എച്ച്.എൻ.എ. യുടെ ആഭിമുഖ്യത്തിൽ ലോകസമാധാനത്തിന്റെ സന്ദേശമുണർത്തുന്ന സനാതന ധർമ്മത്തിന്റെ സംരക്ഷണം, ഹൈന്ദവ ഐക്യം, വിശ്വാസികളുടെ സാമൂഹ്യ...