അമേരിക്കൻ വാർത്ത

കാനഡയിലെ ക്നാനായ കത്തോലിക്ക വനിതാ ഫോറം (KCWFC) ആദ്യ അന്താരാഷ്ട്ര വനിതാ ക്രൂസ് ശ്രദ്ധേയമായി

ആദ്യ അന്താരാഷ്ട്ര വനിതാ ക്രൂസ് സംഘടിപ്പിച്ച് ചരിത്രനേട്ടം കൈവരിച്ച് കാനഡയിലെ ക്നാനായ കത്തോലിക്ക വനിതാ ഫോറം (KCWFC). സാഹോദരര്യം, സ്ത്രീശക്തീകരണം, സൗഹൃദം എന്നിവ ആഘോഷിച്ച ഈ യാത്ര ഒരു അവിസ്മരണീയമായി .

ദിവസേനയുള്ള തങ്ങളുടെ  തിരക്കുകള്‍ക്ക് അവധി കൊടുത്ത്  ഒരുമിച്ച് കൂടിയപ്പോള്‍ അവരുടെ സന്തോഷം വാനമേഘങ്ങളോളം ഉയര്‍ന്നു. അതുകൊണ്ടുതന്നെ വീണ്ടും ഒരുമിച്ച് ഒരു യാത്ര സംഘടിപ്പിക്കാനുള്ള പദ്ധതികളുമായി അവര്‍ മുന്നോട്ട് വരുകയാണ്.

ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് 3 വരെ ഒന്റാറിയോയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള നാല്പത് സ്ത്രീകള്‍ ഫ്‌ലോറിഡയിലെ ഫോര്‍ട്ട് ലോഡര്‍ഡെയിലിലേക്ക് എത്തിച്ചേര്‍ന്നു, അവിടെ നിന്നാണ് അവരുടെ ആവേശകരമായ യാത്ര ആരംഭിച്ചത്. അവര്‍ ബഹാമാസിലെ മനോഹരമായ നാസ്സാവിലേക്കും പെര്‍ഫെക്റ്റ് ഡേ അറ്റ് കോക്കോകേയിലേക്കും യാത്ര ചെയ്യുന്ന ക്രൂസില്‍ കയറുകയും അതുല്യമായ കാഴ്ചകള്‍ ആസ്വദിക്കുകയും ചിരിയും സന്തോഷവും നിറഞ്ഞ അനവധി സ്മരണീയ നിമിഷങ്ങള്‍ പങ്കിടുകയും ചെയ്തു.

KCWFCയുടെ ജോയിന്റ് സെക്രട്ടറി ഷീന കിഴക്കേപ്പുറത്താണ് ഈ പ്രത്യേക പരിപാടി ആലോചിച്ചു രൂപകല്‍പ്പന ചെയ്തത്. KCWFC വൈസ് പ്രസിഡന്റായ നീത മാക്കില്‍, ട്രഷററായ ഫിയോണ മന്നത്തുമാക്കില്‍ , സെക്രട്ടറിയായ മരിയ കൈതാരം എന്നിവരുടെ സമര്‍പ്പണവും നേതൃത്വവും ചേര്‍ന്നാണ് ഈ പരിപാടി വിജയകരമായി നടപ്പിലായത്. മാസങ്ങളോളം നീണ്ട സൂക്ഷ്മമായ പദ്ധതിയിടലും തയ്യാറെടുപ്പും ഈ യാത്രയെ യാഥാര്‍ത്ഥ്യമാക്കി. യാത്രയില്‍ പങ്കെടുത്ത എല്ലാ സ്ത്രീകള്‍ക്കായി പ്രത്യേകമായി ഡിസൈന്‍ ചെയ്ത കസ്റ്റം ഷര്‍ട്ടുകള്‍ ഒരുക്കിയതും ഈ അനുഭവത്തെ കൂടുതല്‍ പ്രത്യേകതയുള്ളതും ഐക്യത്തിന്റെ പ്രതീകവുമായതാക്കി.

ഈ യാത്രയുടെ പ്രധാന ആകര്‍ഷണമായിരുന്നു ഒരു ക്രൂസ് കപ്പലില്‍ നടന്ന KCWFCയുടെ ആദ്യ അന്താരാഷ്ട്ര വനിതാദിന ആഘോഷം. സംഗീതം, കളികള്‍, സന്തോഷനിമിഷങ്ങള്‍, ആത്മപരിശോധനകള്‍ എന്നിവ നിറഞ്ഞ ഈ ആഘോഷം സ്ത്രീകളുടെ ശക്തിയും വിശ്വാസവും സഹനശക്തിയും ആദരിച്ചു. ഒരു സാധാരണ വിനോദയാത്രയെക്കാള്‍ ഏറെ കൂടുതലായി, ഈ ക്രൂസില്‍ സ്ത്രീകള്‍ പരസ്പരം പിന്തുണച്ചും പ്രോത്സാഹിപ്പിച്ചും സൗഹൃദബന്ധങ്ങള്‍ കൂടുതല്‍ ശക്തമാക്കിയുമുള്ള ഒരു സ്‌നേഹസമൂഹമായി മാറി.

ഈ പ്രചോദനകരമായ അനുഭവം സാധ്യമാക്കാന്‍ അക്ഷീണമായ പിന്തുണയും പ്രോത്സാഹനവും നല്‍കിയ ക്‌നാനായ കത്തോലിക്ക അസോസിയേഷന്‍ ഓഫ് കാനഡ (KCAC) നും KCWFC ഹൃദയപൂര്‍വ്വം നന്ദി രേഖപ്പെടുത്തുന്നു.

Report ഷിബു കിഴക്കേകുറ്റ്

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...