അമേരിക്കൻ വാർത്ത

റെനി പൗലോസിന് ഇന്ത്യൻ കോൺസുലേറ്റിന്റെ അവാർഡ്

സാൻ ഫ്രാൻസിസ്‌കോ: ഫോമാ വെസ്റ്റേൺ റീജിയൻ ചെയർ റെനി പൗലോസിനെ ഇന്ത്യൻ കോൺസുലേറ്റും അസ്സോസിയേഷൻസ് ഓഫ് ഇൻഡോ അമേരിക്കൻസും (AIA) നാരി (NAARI) അവാർഡ് നൽകി ആദരിച്ചു.

അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് നടത്തിയ ചടങ്ങിൽ വെച്ചാണ് അവാർഡ് പ്രഖ്യാപിച്ചത്. പ്രസ്തുത ചടങ്ങിൽ സാൻ ഫ്രാൻസിസ്‌കോ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഡോക്ടർ കെ. ശ്രീകർ റെഡ്‌ഡി മുഖ്യാതിഥി ആയിരുന്നു. സമൂഹത്തിൽ വനിതകളുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കുന്ന വനിതാ നേതാക്കൾക്ക് നല്കുന്നതാണ് ഈ അവാർഡ്.

ഒരു സ്ത്രീയുടെ ജീവിത വിജയം എന്ന് പറയുന്നത്, അവളുടെ ആത്മവിശ്വാസവും, ആത്മധര്യവും, വിദ്യാഭ്യാസവുമാണ്. അമേരിക്കയിലുള്ള ഇന്ത്യൻ സ്ത്രീകൾ നേരിടുന്ന ബുദ്ധിമുട്ടുകൾ മനസിലാക്കി അവരുടെ മാനസികമായ ശാക്തീകരണത്തിന് വേണ്ടി പ്രവർത്തിക്കുന്നതിൽ റെനി അഭിമാനം കൊള്ളുന്നുവെന്ന് പറഞ്ഞു.

ഫോമാ എക്സിക്യൂട്ടീവിലെ ആദ്യത്തെ വനിതാ ജോയിന്റ് സെക്രെട്ടറി എന്ന പദവി റെനി പൗലോസിന് സ്വന്തമാണ്. മങ്കയിൽ പ്രവർത്തിക്കുന്ന സമയത്ത് വനിതകൾക്ക് വേണ്ടി വിമൻസ് ഗ്രൂപ്പ് രൂപീകരിക്കുകയും, സീനിയർ സിറ്റിസൻസ്ന് വേണ്ടി പയനിയർ നൈറ്റ് എന്ന റീയൂണിയൻ പരിപാടി സംഘടപ്പിച്ച് ഏവരെയും ഒരുകുടക്കീഴിൽ അണിനിരത്തി.

മലയാളി അസോസിയേഷൻ ഓഫ് നോർതേൺ കാലിഫോർണിയ (മങ്ക) യുടെ മുൻപ്രസിഡന്റും ഫോമാ എക്സിക്യൂട്ടീവിൽ ജോയിന്റ് സെക്രെട്ടറിയും ആയിരുന്ന റെനി, ഇരുപത്തേഴ് വർഷങ്ങളായി കാലിഫോർണിയയിലെ ബേ-ഏരിയയിൽ കുടുംബസമേതം താമസിക്കുന്നു. ഭർത്താവ് ജോബി പൗലോസ്, മക്കൾ അനിഷ, ഐസിസ്.

സ്നേഹം കൊണ്ടും സത്യസന്ധത കൊണ്ടും പക്വത കൊണ്ടും ഉത്തരവാദിത്വം കൊണ്ടും ഏവരുടെയും ശ്രദ്ധയും ബഹുമാനവും നേടുന്ന വ്യക്തിത്വത്തിനുടമയായ റെനിയെ പരിചയപ്പെടുന്നവർ ആരും പിന്നീടൊരിക്കലും മറക്കില്ല. അമേരിക്കയിലുള്ള 58 ലധികം ഇന്ത്യൻ അസോസിയേഷനുകളുടെ കൂട്ടായ്മയാണ് AIA. വിജയ അസൂരി, ഡോക്ടർ രമേശ് കോണ്ട, സാജൻ മൂലേപ്ലാക്കൽ തുടങ്ങിയ AIA നേതാക്കൾ ചടങ്ങിൽ സന്നിഹിതരായിരുന്നു.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...