അമേരിക്കൻ വാർത്ത

മിഷിഗൺ മലയാളികൾക്ക് ഇത് സ്വപ്നസാക്ഷാൽക്കാരം; ലാലേട്ടൻ മിഷിഗണിലേക്ക്

ഡിട്രോയിറ്റ് : മലയാള സിനിമയുടെ അഭിമാനതാരം, മലയാളികൾ നെഞ്ചോട് ചേർത്തുവച്ച മോഹൻലാൽ ഏകദേശം ഇരുപത് വർഷങ്ങൾക്ക് ശേഷം വീണ്ടും മിഷിഗൺ മണ്ണിൽ കാലുകുത്തുകയാണ്.

ഡിട്രോയിറ്റ് മലയാളി അസോസിയേഷൻ (DMA) അവതരിപ്പിക്കുന്ന മഹാമേള “കിലുക്കം 25 — മോഹൻലാൽ ലൈവ് സ്റ്റേജ് ഷോ” മിഷിഗണിലെ മലയാളി സമൂഹത്തിന് ഒരിക്കലും മറക്കാനാകാത്ത അനുഭവമാകുമെന്ന് ഉറപ്പ്. 2026 ഏപ്രിൽ 25-ന് ഉച്ചതിരിഞ്ഞ് രണ്ട് മണിക്ക് ഡിട്രോയ്റ്റിലെ സെക്കൻഡ് എബനേസർ ചർച്ച് ഓഡിറ്റോറിയത്തിൽ (14601 DeQuindre St, Detroit, MI 48212) ആണ് ഈ കലാവിരുന്ന് അരങ്ങേറുന്നത്.

മൂവായിരം പേർക്ക് ഒരേ സമയം ഇരിക്കാവുന്ന അത്യാധുനിക ഓഡിറ്റോറിയത്തിൽ അരങ്ങേറുന്ന ഈ ഷോയിൽ ലാലേട്ടനൊപ്പം മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളുടെ ഒരു നീണ്ട നിര തന്നെ എത്തുന്നു. പ്രശസ്ത സംഗീതജ്ഞൻ സ്റ്റീഫൻ ദേവസ്സി, ജനപ്രിയ നടൻ മനോജ് കെ. ജയൻ, ഭാമ, ജ്യോത്സ്ന, രമ്യ, നോബി, ഫ്രാൻസിസ്, അഖിൽ, മുരളി കൃഷ്ണ, അപർണ്ണ മൾബെറി തുടങ്ങി ഒട്ടനവധി പ്രഗൽഭ കലാകാരന്മാർ ഈ വേദി അലങ്കരിക്കും. ഇത് വെറുമൊരു സ്റ്റേജ് ഷോ അല്ല, മിഷിഗണിലെ മലയാളി സമൂഹം ഒന്നടങ്കം ആഘോഷിക്കുന്ന ഒരു മഹോത്സവം തന്നെയാണ്.

മിഷിഗണിലെ പ്രശസ്ത റെസ്റ്റോറന്റായ Authentikka ഈ പരിപാടിയുടെ ടൈറ്റിൽ സ്പോൺസറാണ്. The Paingol Group, National Groceries എന്നിവ പ്രധാന സ്പോൺസർമാരായി ഒപ്പം നിൽക്കുന്നു. Windsor Home Lending, Windsor Entertainment എന്നിവരാണ് ഈ ഷോയുടെ നാഷണൽ സ്പോൺസേർസ്.

മിഷിഗണിലും സമീപ സംസ്ഥാനങ്ങളിലും താമസിക്കുന്ന മലയാളികൾക്ക് ലാലേട്ടനെ നേരിൽ കാണാനുള്ള സുവർണ്ണ അവസരമാണിത്. ഇത്തരമൊരു അനുഭവം വീണ്ടും ലഭിക്കണമെന്നില്ലെന്നും, ഈ അവസരം നഷ്ടപെടുത്തരുതെന്നും എന്ന് DMA യുടെ  പ്രസിഡന്റ് ബോബി തോമസ് പറഞ്ഞു.
ടിക്കറ്റുകൾ ഓൺലൈനായി www.dmausa.org ൽ ലഭ്യമാണെന്നും. ഇപ്പോൾ early bird discount sale നടക്കുന്നുണ്ടെന്നും, ഈ അവസരം നഷ്ടപ്പെടുത്താതെ എത്രയും വേഗം ടിക്കറ്റ് വാങ്ങണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

DMA യുടെ ഇക്കൊല്ലത്തെ ഭാരവാഹികളായ ബോബി തോമസ്, രാജേഷ് നായർ, അശോക് ജോർഡൻ, സദീപ് മുരളീധരൻ, ഓസ്ബോൺ ഡേവിഡ്, നാരായണൻ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിൽ അമ്പതോളം പ്രവർത്തകർ ഈ ആഘോഷത്തിന്റെ വിജയത്തിനായി പ്രവർത്തിക്കുന്നെണ്ടെന്ന്‌ സംഘാടകർ അറിയിച്ചു.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്ത

എ.കെ.എം.ജി 47-ാം കൺവൻഷൻ ന്യൂജേഴ്‌സിയിൽ ആഗസ്റ്റ് 6 മുതൽ 9 വരെ

ന്യൂജേഴ്സി: അമേരിക്കയിലെ മലയാളി ഡോക്ടർമാരുടെ സംഘടനയായ AKMG യുടെ അന്താരാഷ്ട്ര കൺവൻഷൻ, 2026 ആഗസ്റ്റ് 6...

അമേരിക്കൻ വാർത്ത

പ്രത്യാശയുടെയും പ്രേക്ഷിത ദൗത്യത്തിന്റെയും ആഹ്വാനത്തോടെ 12-ാമത് സിറോ-മലങ്കര കത്തോലിക്കാ ഫാമിലി കൺവെൻഷൻ സമാപിച്ചു

സ്റ്റാംഫോർഡ്, കണക്റ്റിക്കട്ട്: വടക്കേ അമേരിക്കയിലെ 12-ാമത് സിറോ-മലങ്കര കത്തോലിക്കാ ഫാമിലി കൺവെൻഷന് പ്രൗഢഗംഭീരമായ സമാപനം. ഭക്തിനിർഭരമായ...

അമേരിക്കൻ വാർത്തകായികംകുട്ടി വാർത്ത

മലയാളി ബാലിക യു.എസ് റോളർ സ്കേറ്റിംഗ് ദേശീയ ചാമ്പ്യൻ; ഇത് ചരിത്ര വിജയം

ന്യു ജേഴ്‌സി: നെബ്രാസ്കയിലെ ലിങ്കണിൽ നടന്ന യുഎസ്എ റോളർ സ്കേറ്റിംഗ് നാഷണൽ ചാമ്പ്യൻഷിപ്പ് മത്സരത്തിൽ പതിനൊന്നുകാരിയായ...

അമേരിക്കൻ വാർത്ത

ചിക്കാഗോ മലയാളി അസോസിയേഷന്റെ ‘ഫീഡ് മൈ സ്റ്റാർവിങ് ചിൽഡ്രൻ’ ചാരിറ്റി സംരംഭം ശ്രദ്ധേയമായി

ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘ഫീഡ് മൈ സ്റ്റാർവിങ് ചിൽഡ്രൻ’ (Feed My...