അമേരിക്കൻ വാർത്ത

മാർക്ക് (MARC)ഇല്ലിനോയി 2025-27 ഭരണസമിതിയുടെപ്രവർത്തനോദ്‌ഘാടനവുംജൂബിലികിക്കോഫും ഗംഭീരമായിനടത്തപ്പെട്ടു

ചിക്കാഗോ : മലയാളി അസോസിയേഷൻ ഓഫ് റെസ്പിറേറ്ററി കെയർ 2025-27 വർഷത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയുടെ പ്രവർത്തനോദ്‌ഘാടനവും ജൂബിലി കിക്കോഫും ഫാമിലി നൈറ്റും മോർട്ടൻ ഗ്രോവിലുള്ള സെന്റ് മേരീസ് ക്നാനായ ചർച്ച് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെട്ടു .

സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾക്ക് പുതിയ ദിശാബോധവും ഊർജ്ജവും നൽകുന്ന ഈ പരിപാടിയിൽ 2025–27 കാലയളവിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി ഔദ്യോഗികമായി ചുമതലയേറ്റു .

പുതിയ ഭരണസമിതി അംഗങ്ങൾ : പ്രസിഡന്റ് :ടോം ജോസ് ,വൈസ് പ്രസിഡണ്ട്:സണ്ണി കൊട്ടുകാപ്പള്ളി ,സെക്രട്ടറി :സമയ ജോർജ് ,ജോയിന്റ് സെക്രെട്ടറി :റോണിഷ് മാത്യു ,ട്രെഷറർ :സണ്ണി സ്കറിയ ,ജോയിന്റ് ട്രെഷറർ :സന്തോഷ് വി ജോർജ് ,എഡ്യൂക്കേഷണൽ കോർഡിനേറ്റർസ് :എൽസ വീട്ടേൽ ,ട്രീസ ഷെയ് ,ജനറൽ ഓർഗനൈസർ :ബിൻസി എലിയാസ് , അഡ്വൈസറി ബോർഡ് അംഗങ്ങൾ :ബെൻസി ബെനഡിക്ട് ,ജോർജ് മത്തായി ,രഞ്ജി വര്ഗീസ് ,സ്കറിയക്കുട്ടി തോമസ് ,വിജയ് വിൻസെന്റ് ,പി ആർ ഓ :ബിജു മുണ്ടക്കൽ ,ഓഡിറ്റർ :ടോം കാലായിൽ .

പ്രവർത്തനോദ്‌ഘാടനത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും ഹോളിഡേ പാർട്ടിയുമുൾപ്പെടെ നിരവധി പരിപാടികൾ അരങ്ങേറി . ബിൻസി എലിയാസ് എം സി ആയിരുന്ന മീറ്റിങ്ങിൽ സ്കറിയക്കുട്ടി തോമസ് ,സന്തോഷ് വി ജോർജ് ,ടോം ജോസ് എന്നിവർ സംസാരിച്ചു .ജൂബിലിയോടനുബന്ധിച്ച് പുറത്തിറക്കുന്ന സുവെനീറിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചതായി കൺവീനർ സന്തോഷ് വി ജോർജ് അറിയിച്ചു .

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...