അമേരിക്കൻ വാർത്ത

ടീം വോയ്‌സ് ഓഫ് ഫോമായ്ക്ക് ഫ്‌ളോറിഡ ഫോര്‍ട്ട് ലോഡര്‍ഡെയ്‌ലില്‍ ആവേശോജ്വലമായ സ്വീകരണം

ഫ്‌ളോറിഡ: സാമൂഹിക പ്രതിബദ്ധത സേവന മുദ്രാവാക്യമാക്കി ഫോമായുടെ ജനപക്ഷ പദ്ധതികള്‍ നടപ്പാക്കാന്‍ 2026-’28 ഭരണ സമിതിയിലേയ്ക്ക്  ആര്‍ജവത്തോടെ മല്‍സരിക്കുന്ന ‘ടീം വായ്‌സ് ഓഫ് ഫോമാ’യ്ക്ക് പുഷ്പങ്ങളുടെ നാടായ ഫ്‌ളോറിഡയിലെ ഫോര്‍ട്ട് ലോഡര്‍ഡെയ്‌ലില്‍ വന്‍ ജന പങ്കാളിത്തത്തോടെ ഊഷ്മളമായ സ്വീകരണം.

കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡ, മയാമി മലയാളി അസോസിയേഷന്‍, നവകേരള മലയാളി അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്‌ളോറിഡ തുടങ്ങിയ സംഘടനയുടെ ഭാരവാഹികളുമായി ടീം വോയ്‌സ് ഓഫ് ഫോമാ കൂടിക്കാഴ്ച നടത്തുകയും സൗഹൃദം പങ്കുവയ്ക്കുകയും ചെയ്തു. ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മജിയുടെ സ്മരണകള്‍ തുടിക്കുന്ന ഗാന്ധി സ്‌ക്വയറില്‍ നടന്ന യോഗത്തില്‍ ബിജു തോണിക്കടവില്‍ നേതൃത്വം നല്‍കുന്ന ടീം വോയ്‌സ് ഓഫ് ഫോമാ പാനല്‍ അംഗങ്ങള്‍ ഫോമായെ നയിക്കാന്‍ എന്തുകൊണ്ടും യോഗ്യതയുള്ളവരാണെന്ന് വിവിധ സംഘടനാ നേതാക്കള്‍ ഒരേ സ്വരത്തില്‍ അഭിപ്രായപ്പെട്ടു.

ടീം വോയ്‌സ് ഓഫ് ഫോമാ ദീര്‍ഘവീക്ഷണത്തോടെയുള്ളതും കാലാനുസൃതവുമായ വികസന പരിപാടികളോടെയാണ് ജനവിധി തേടുന്നതെന്ന് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ബിജു തോണിക്കടവില്‍ പറഞ്ഞു. ഫോമായുടെ പ്രബുദ്ധമായ പാരമ്പര്യം നിലനിര്‍ത്തിക്കൊണ്ട് കര്‍മഭൂമിയിലും ജന്‍മഭൂമിയിലും തികഞ്ഞ ജനപക്ഷ മുഖത്തോടെ നടപ്പാക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതികളുണ്ട്. തങ്ങള്‍ ഭരണത്തിലെത്തിയാല്‍ അമേരിക്കന്‍ മലയാളി സമൂഹത്തിലും നാട്ടിലും കൂടുതല്‍ ഊര്‍ജസ്വലമായി സ്വപ്ന പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കുമെന്നും അതിനായി ഏവരുടെയും പാര്‍ത്ഥനാ പൂര്‍ണമായ പിന്തുണയും പ്രോല്‍സാഹനവും അഭ്യര്‍ത്ഥിക്കുന്നുവെന്ന് ടീം വോയ്‌സ് ഓഫ് ഫോമാ അംഗങ്ങള്‍ പറഞ്ഞു.

ശക്തമായ വികസനോന്‍മുഖ ഭരണം കാഴ്ചവയ്ക്കുന്നതിനായി വോട്ടുകള്‍ നല്‍കി ആശീര്‍വദിക്കണമെന്ന് പുതിയ ഭരണസമിതിയുടെ വിവിധ സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്ന ബിജു തോണിക്കടവില്‍ (പ്രസിഡന്റ്), പോള്‍ പി ജോസ് (ജനറല്‍ സെക്രട്ടറി),  പ്രദീപ് നായര്‍ (ട്രഷറര്‍), സാമുവല്‍ മത്തായി (വൈസ് പ്രസിഡന്റ്), മഞ്ജു പിള്ള (ജോയിന്റ് സെക്രട്ടറി) ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (ജോയിന്റ് ട്രഷറര്‍) എന്നിവര്‍ സ്‌നേഹനിര്‍ഭരമായ സ്വീകരണത്തിന് നന്ദി പറഞ്ഞുകൊണ്ട് ഫ്‌ളോറിഡയിലെ പരിണതപ്രജ്ഞരായ മലയാളി സംഘടനാ ഭാരവാഹികളോട് ഹൃദയപൂര്‍വം അഭ്യര്‍ത്ഥിച്ചു.

ഫോമാ മുന്‍ പ്രസിഡന്റ് ആനന്ദന്‍ നിരവേല്‍, കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡ പ്രസിസിഡന്റും ഫോമാ നാഷണല്‍ കമ്മിറ്റി മുന്‍ അംഗവുമായ  നോയല്‍ മാത്യു, നവകേരള മലയാളി അസോസിയേഷന്‍ പ്രസിഡന്റ് കുര്യന്‍ വര്‍ഗീസ്, കേരള അസോസിയേഷന്‍ ഓഫ് പാം ബീച്ച് പ്രസിഡന്റ് ജൂന തോമസ്, കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡ സെക്രട്ടറി സഞ്ജയ് നെടും പറമ്പില്‍, നവകേരള സെക്രട്ടറി രാജന്‍ ജോര്‍ജ്, ബിജു ജോണ്‍ (കേരള സമാജം മുന്‍ പ്രസിഡന്റ്), മോള്‍ മാത്യു (മയാമി മലയാളി അസോസിയേഷന്‍ മുന്‍ സെക്രട്ടറി- നാഷണല്‍ കമ്മറ്റി കാന്‍ഡിഡേറ്റ്),  ചെറിയാന്‍ എബ്രഹാം (കേരള സമാജം വൈസ് പ്രസിഡന്റ്), ഷിബു ജോസഫ്  (കേരള സമാജം കമ്മറ്റി മെമ്പര്‍), ഏലിയാസ് പനങ്ങയില്‍ (നവകേരള മുന്‍ പ്രസിഡന്റ്), സാന്റിച്ചന്‍ മാത്യു, ജിയോ ജോസഫ്  (കേരള സമാജം ഓഫ്  പാം ബീച്ച് മുന്‍ കമ്മിറ്റി മെമ്പര്‍), ഡോ.ബാബു, ഗോപന്‍ നായര്‍, നിതീഷ് (കേരള സമാജം ട്രഷറര്‍), ദീപക് (കേരള സമാജം ജോയിന്റ് സെക്രട്ടറി), സാജന്‍ മാത്യു (നാഷണല്‍ കമ്മറ്റി മെമ്പര്‍), സജോ പെല്ലിശ്ശേരി (നവകേരള മുന്‍ പ്രസിഡന്റ്), ബിനോയ് സേവ്യര്‍ (അഡൈ്വസറി ജോയിന്റ് സെക്രട്ടറി), ഷാന്റി വര്‍ഗീസ് (നവകേരള മുന്‍ പ്രസിഡന്റ്-ആര്‍.വി.പി കാന്‍ഡിഡേറ്റ്), നിതീഷ് (കേരള സമാജം ട്രഷറര്‍), ബിജോയി ജോസഫ് (നവകേരള ട്രഷറര്‍)  തുടങ്ങിയവര്‍ ടീം വോയ്‌സ് ഓഫ് ഫോമായ്ക്ക് എല്ലാവിധ വിജയാശംസകളും നേര്‍ന്നു.

2022-24 ഫോമാ എക്യിക്യൂട്ടീവ് കമ്മറ്റിയിലെ ട്രഷററായി മിന്നുന്ന പ്രകടനം കാഴ്ചവച്ച ബിജു തോണിക്കടവില്‍ എണ്‍പതിനായിരത്തിലധികം ഡോളര്‍ മിച്ചമുണ്ടാക്കിയാണ് സ്ഥാനമൊഴിഞ്ഞത്. 2026-28-ല്‍ സ്ത്രീകള്‍ക്കും യുവജനങ്ങള്‍ക്കും പ്രത്യേക പരിഗണന നല്‍കുന്ന ഒട്ടേറെ പരിപാടികള്‍ ആവിഷ്‌കരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. വിദ്യാത്ഥികള്‍, ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ തുടങ്ങി അമേരിക്കയില്‍ എത്തിപ്പെടാന്‍ ആഗ്രഹിക്കുന്ന മലയാളികള്‍ക്ക് എല്ലാവിധ സഹായങ്ങളും പുതിയ കമ്മറ്റി ഉറപ്പുനല്‍കുന്നു. വിവിധ മേഖലകളിലുള്ള ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ, ഭാഷാ, വിദ്യാഭ്യാസ, സാംസ്‌കാരിക, തൊഴില്‍ രംഗങ്ങളില്‍ പുത്തന്‍ ആശയങ്ങളിലൂന്നിയ പ്രോജക്ടുകളായിരിക്കും നടപ്പാക്കുകയെന്ന് ടീം വോയ്‌സ് ഓഫ് ഫോമാ ആവര്‍ത്തിച്ച് വ്യക്തമാക്കി.

Report എ.എസ് ശ്രീകുമാര്‍

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...