അമേരിക്കൻ വാർത്ത

‘മുറ്റത്തെ മുല്ല’ സംഗമം ഊഷ്മളമാക്കി ഡാളസ് സീനിയർ മിനിസ്ട്രി

ഡാളസ് : ക്രിസ്തുരാജന്‍ ക്നാനായ കത്തോലിക്ക ഇടവകയിലെ സീനിയർ “ജോയ്” മിനിസ്ട്രിയുടെ നേതൃത്വത്തിൽ “മുറ്റത്തെ മുല്ല ” സംഗമം ഞായറാഴ്ച വിവിധവും പുതുമയാർന്നതുമായ പരിപാടികളോടെ നടത്തപെട്ടു.

സീനിയർ ഗ്രൂപ്പ് അംഗങ്ങളുടെ നേതൃത്വത്തിൽ പുതിയ അംഗങ്ങളെ ചേർക്കുകയും തുടർന്ന് എല്ലാം അംഗങ്ങളുടെയും ഒത്ത് ചേരൽ പയസ് ടെന്റ് ഹാളിൽ വെച്ച് നടത്തപ്പെടുകയും ചെയിതു . 

“മുറ്റത്തെ മുല്ല ” സംഗമം വികാരി ഫാ. ബിൻസ് ചേത്തലിൽ ഉദ്ഘാടനം ചെയ്ത് മുതിർന്നവർക്ക് സെമിനാർ നടത്തി. പ്രസിഡന്റ് തിയോഫിൽ ചാമക്കാല കർമ്മ പരുപാടികൾ പ്രത്യേകം അവതരിപ്പിച്ചു. കമ്മിറ്റി അംഗങ്ങൾ ആയ തോമസ്സ് ചാമക്കാല, ജോയി വരകാലായിൽ, അലക്സ് മാക്കിൽ കല്ലിടുക്കിൽ, മാത്യു കട്ടപ്പുറം, തോമസ്സ് മുകളേൽ, ഗ്രേസി ഊരാളിൽ എന്നിവർ ചർച്ചകൾക്കും സംഗമത്തിനും നേതൃത്വം നൽകി .

ഈ വർഷം പുതിയ അംഗങ്ങളെ കൂടുതലായി ചേർക്കുന്നതോടൊപ്പം കൂടുതൽ കർമ്മ പരുപാടികളും സീനിയർ മിനിസ്ട്രി അംഗങ്ങളുടെ നേതൃത്വത്തിൽ ആവിഷ്കരിക്കുന്നതാണ്. കഴിഞ്ഞ വർഷം സീനിയർ മിനിസ്ട്രി അംഗങ്ങൾക്ക് ശക്തമായ നേതൃത്വം നൽകിയ പഴയ എക്സിക്യൂട്ടീവ് അംഗങ്ങളെ പ്രത്യേകം ആദരിച്ചു .

“മുറ്റത്തെ മുല്ലയ്ക്ക് ” മണമുണ്ട് എന്ന് സീനിയർ ജീവിതം വഴി തെളിയിക്കാനുളള കരുത്തേകുക എന്നതാണ് ഈ ഒത്ത് ചേരൽ .തുടർന്നു ഹാപ്പി മിനിസ്ട്രിയുടെ നേതൃത്വത്തിൽ സ്നേഹവിരുന്നു നടന്നു.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...