അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

പ്രവാസി യാത്രക്കാർക്ക് ആശ്വാസ വാർത്ത ; യുഎഇയിൽ കൂടുതൽ വിമാനത്താവളങ്ങൾ തുറക്കുന്നു,​ ഭാഗികമായി സർവീസ് ആരംഭിക്കും

ദുബായ്: ഇറാൻ – ഇസ്രയേൽ സംഘർഷത്തെ തുടർന്ന് യു.എ.ഇയിലെ വിമാനത്താവളങ്ങളിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാർക്ക് ആശ്വാസ വാർത്ത,​ യാത്രക്കാർക്കായി യു.എ.ഇയിലെ വിമാനക്കമ്പനികൾ ഭാഗികമായി വിമാന സർവീസുകൾ പുനരാരംഭിക്കുന്നു. യു.എ.ഇ സിവിൽ ഏവിയേഷൻ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. എമിറേറ്റ്സ് എയർലൈൻസ് ഭാഗികമായി സർവീസ് ആരംഭിക്കും. നിലവിൽ ബുക്കിംഗ് ഉള്ളവർക്കാണ് യാത്ര ചെയ്യാനാവുന്നത്. ദുബായ് വിമാനത്താവളവും ഉടൻ തുറക്കും,​ ഭാഗിക സർവീസ് ആയിരിക്കും ഉണ്ടാവുക. അൽ മക്തൂം വിമാനത്താവളവും തുറക്കുമെന്ന് അറിയിച്ചിട്ടുണ്ട്, നിലവിൽ നിർദ്ദേശം കിട്ടിയവർക്ക് മാത്രമായിരിക്കും യാത്ര ചെയ്യാൻ കഴിയുക.

നേരത്തെ വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാനായി അബുദാബിയിൽ നിന്ന് മുംബയിലേക്ക് പ്രത്യേക വിമാനങ്ങൾ പുറപ്പെട്ടിരുന്നു,​ മുംബയ് ഉൾപ്പെടെയുള്ള വിവിധ നഗരങ്ങളിലേക്കാണ് ഇത്തിഹാദ് എയർവേയ്‌സിന്റെ വിമാനങ്ങൾ സർവീസ് നടത്തുന്നത്. പാരീസ്,​ ആംസ്റ്റർഡാം,​ ലണ്ടൻ,​ കറാച്ചി,​ ദമ്മാം,​ മോസ്കോ,​ ഹോങ്കോംഗ് എന്നിവിടങ്ങളിലേക്കും പ്രത്യേക വിമാനങ്ങൾ സർവീസ് നടത്തുന്നുണ്ട്.

കൊച്ചിയിലേക്കും വൈകാതെ വിമാനം പറക്കുമെന്നും എന്നാൽ പൊതുവായ ബുക്കിംഗ് ഉടൻ ഉണ്ടാവില്ലെന്നുമാണ് റിപ്പോർട്ട്.

ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാൻ ആക്രമണം ആരംഭിച്ചതിന് പിന്നാലെ യു.എ,​ഇ,​ കുവൈറ്റ്,​ ഖത്തർ,​ ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങളിലെല്ലാം വ്യോമാതിർത്തി അടച്ചിരുന്നു. ഇതോടെ നിരവധി വിമാന സർവീസുകളാണ് മുടങ്ങിയത്. തുടർന്ന് നിരവധി യാത്രക്കാർ വിമാനത്താവളങ്ങളിൽ കുടുങ്ങിപ്പോയിരുന്നു.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

പ്രധാന വാർത്ത

ഡാളസ് സെന്റ് മേരീസ് പള്ളിയില്‍ ശൂനോയോ പെരുന്നാളിന് ശ്രേഷ്ഠ ബാവ പങ്കെടുക്കും

ഡാളസ്: വിശുദ്ധ കന്യകമറിയാമിന്റെ നാമത്തില്‍ സ്ഥാപിതമായ കരോള്‍ട്ടിന്‍ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനിപ്പള്ളിയുടെ പ്രധാന...