അമേരിക്കൻ വാർത്തകേരള വാർത്ത

ഡോ. ബാബു അബ്രഹാം  രചിച്ച ‘കമ്പിളികണ്ടത്തെ കൽഭരണികൾ`: ഷിക്കാഗോ സാഹിത്യവേദി മാർച്ച് 6-ന് ചര്‍ച്ച ചെയ്യുന്നു

ഷിക്കാഗോ: സാഹിത്യവേദിയുടെ അടുത്ത സമ്മേളനം മാർച്ച് 6 വെള്ളിയാഴ്ച ഷിക്കാഗോ സമയം വൈകുന്നേരം 7:30 നു സൂം വെബ് കോൺഫറൻസ് വഴിയായി കൂടുന്നതാണ്.
(Zoom Meeting Link https://us02web.zoom.us/j/81475259178  Passcode: 2990  
Meeting ID: 814 7525 9178)

ദാരിദ്ര്യവും പ്രതിസന്ധികളും നിറഞ്ഞ ഒരു ജീവിതത്തെ കഠിനാദ്ധ്വാനവും സമർപ്പണവും കൊണ്ട് നേരിട്ട ഒരമ്മയുടെയും തോൽക്കാൻ മനസ്സില്ലാത്ത ഒരു മകൻ്റെയും ഹൃദയസ്പർശിയായ ജീവിതഗാഥയാണ് ഡോ. ബാബു അബ്രഹാം  രചിച്ച  ‘കമ്പിളികണ്ടത്തെ കൽഭരണികൾ` എന്ന പുസ്‌തകം. ഹൈറേഞ്ചിന്റെ മഞ്ഞുമൂടിയ മലഞ്ചെരിവുകളിൽ, തിരസ്കരണത്തിൻ്റെയും വെല്ലുവിളികളുടെയും നോവിലൂടെ കടന്നുപോയൊരുവൻ്റെ സ്വയംസാക്ഷ്യമാണീ പുസ്തകം.

ജീവിതമൂല്യങ്ങളെ നെഞ്ചോട് ചേർത്ത്, തോൽവികളുടെ തീയിൽ കുരുത്ത് പ്രതീക്ഷയുടെ വിളക്കുമായി മുന്നേറിയൊരു യാത്രയുടെ ഓർമ്മപ്പുസ്തകം.
മനുഷ്യസാധ്യതയുടെ നിശ്ശബ്ദ മഹാകാവ്യം. ഈ പുസ്തകത്തെയാണ് മാർച്ച് മാസത്തിലെ സാഹിത്യവേദിയിൽ ലിൻസ് ജോസഫ് പരിചയപ്പെടുത്തുന്നത്. ഭാഷാദ്ധ്യാപകനും ഭാഷാസ്നേഹിയുമായ ലിൻസ്, ഷിക്കാഗോ സാഹിത്യവേദിയിലെ വർഷങ്ങളായ സാന്നിദ്ധ്യമാണ്.

ഗ്രന്ഥകാരനായ ഡോ. ബാബു അബ്രഹാമിൻ്റെ സാന്നിദ്ധ്യമാണ് ഓൺലൈൻ ആയി നടത്തുന്ന ഈ പരിപാടിയുടെ പ്രത്യേകത. ഗ്രന്ഥകാരനോട് സംവദിക്കാനുള്ള അവസരവും ഉണ്ടായിരിക്കും.

ഫെബ്രുവരി മാസ സാഹിത്യവേദിയിൽ അശ്രു, ധർമ്മ പരിചര്യകൾ അക്കിത്തം കവിതയിൽ എന്ന വിഷയത്തിൽ കവി പദ്മദാസ് അവതരിപ്പിച്ച പ്രബന്ധം ഏറെ ആസ്വാദ്യകരമായിരുന്നു.    

എല്ലാ സാഹിത്യ സ്നേഹികളേയും മാർച്ച് മാസ സാഹിത്യവേദിയിലേക്കു സഹർഷം സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക്:

ലിൻസ് ജോസഫ്  630 540 6758
പ്രസന്നൻ പിള്ള  630 935 2990
ജോൺ ഇലക്കാട്  773 282 4955

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്ത

എ.കെ.എം.ജി 47-ാം കൺവൻഷൻ ന്യൂജേഴ്‌സിയിൽ ആഗസ്റ്റ് 6 മുതൽ 9 വരെ

ന്യൂജേഴ്സി: അമേരിക്കയിലെ മലയാളി ഡോക്ടർമാരുടെ സംഘടനയായ AKMG യുടെ അന്താരാഷ്ട്ര കൺവൻഷൻ, 2026 ആഗസ്റ്റ് 6...

അമേരിക്കൻ വാർത്ത

പ്രത്യാശയുടെയും പ്രേക്ഷിത ദൗത്യത്തിന്റെയും ആഹ്വാനത്തോടെ 12-ാമത് സിറോ-മലങ്കര കത്തോലിക്കാ ഫാമിലി കൺവെൻഷൻ സമാപിച്ചു

സ്റ്റാംഫോർഡ്, കണക്റ്റിക്കട്ട്: വടക്കേ അമേരിക്കയിലെ 12-ാമത് സിറോ-മലങ്കര കത്തോലിക്കാ ഫാമിലി കൺവെൻഷന് പ്രൗഢഗംഭീരമായ സമാപനം. ഭക്തിനിർഭരമായ...

അമേരിക്കൻ വാർത്തകായികംകുട്ടി വാർത്ത

മലയാളി ബാലിക യു.എസ് റോളർ സ്കേറ്റിംഗ് ദേശീയ ചാമ്പ്യൻ; ഇത് ചരിത്ര വിജയം

ന്യു ജേഴ്‌സി: നെബ്രാസ്കയിലെ ലിങ്കണിൽ നടന്ന യുഎസ്എ റോളർ സ്കേറ്റിംഗ് നാഷണൽ ചാമ്പ്യൻഷിപ്പ് മത്സരത്തിൽ പതിനൊന്നുകാരിയായ...

അമേരിക്കൻ വാർത്ത

ചിക്കാഗോ മലയാളി അസോസിയേഷന്റെ ‘ഫീഡ് മൈ സ്റ്റാർവിങ് ചിൽഡ്രൻ’ ചാരിറ്റി സംരംഭം ശ്രദ്ധേയമായി

ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘ഫീഡ് മൈ സ്റ്റാർവിങ് ചിൽഡ്രൻ’ (Feed My...