കേരള വാർത്തസിനിമ

കഞ്ചാവ് കൈവശംവെച്ച കേസിൽ അറസ്റ്റിലായ തന്റെ മകന് പിന്തുണയുമായി നടൻ ടിനി ടോം

ഞ്ചാവ് കൈവശംവെച്ച കേസിൽ തന്റെ മകൻ ആദം ഷെം അറസ്റ്റിലായ സംഭവത്തിൽ പ്രതികരണവുമായി നടൻ ടിനി ടോം. ആദമിന് പിന്തുണയർപ്പിച്ചുകൊണ്ട് ടിനി ടോം ഫെയ്സ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചു. കാലം എല്ലാം തെളിയിക്കുമെന്ന് അദ്ദേഹം എഴുതി. ആദമിന് മഹാത്മാ ഗാന്ധി സർവകലാശാല യുവജനോത്സവത്തിൽ ലഭിച്ച സർട്ടിഫിക്കറ്റിന്റെയും ഫലകത്തിന്റെയും ചിത്രവും ടിനി ടോം കുറിപ്പിനൊപ്പം പോസ്റ്റ് ചെയ്തു.

ടിനി ടോമിന്റെ കുറിപ്പ് ഇങ്ങനെ:

Congratulations my dear son Adam for your achievement in Mahatma Gandhi university youth festival and you will be my hero always .

സങ്കീർത്തനം 91…അവൻ നിന്നെ വേട്ടക്കാരന്റെ കെണിയിൽ നിന്നും നാശകരമായ മഹാമാരിയിൽ നിന്നും വിടുവിക്കും. തന്റെ തൂവലുകൾ കൊണ്ട് അവൻ നിന്നെ മറയ്ക്കും… മറ്റുള്ളവന്റെ വീഴ്ചയിൽ സന്തോഷിക്കുന്നവർ ആഘോഷിക്കട്ടേ. ഏത് കുരിശിനും 3-ആം നാൾ ഉയർത്തെഴുന്നേൽപുണ്ടാകും. കാലം എല്ലാം തെളിയിക്കും. god bless .. നിന്റെ അപ്പൻ ഉണ്ടെടാ കൂടെ.

കഴിഞ്ഞദിവസമാണ് കഞ്ചാവ് കൈവശംവെച്ച കേസിൽ നടൻ ടിനി ടോമിന്റെ മകൻ ആദം ഷെം ഉൾപ്പെടെ മൂന്നുയുവാക്കളെ തൃപ്പൂണിത്തുറ ഹിൽ പാലസ് പോലീസ് അറസ്റ്റ് ചെയ്തത്. ആദം ഷെമ്മിന് പുറമേ കാർത്തിക് (20), അമിത് ജോർജ് (21) എന്നിവരും പിടിയിലായി. മൂന്നുപേർക്കുമെതിരേ എൻഡിപിഎസ് ആക്ട് പ്രകാരം കേസെടുത്തു.

നാലുഗ്രാം കഞ്ചാവ് ഇവരുടെ കൈയിൽനിന്ന് കണ്ടെടുത്തു. മൂവരേയും സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

ലഹരിയെ പേടിച്ച് മകന് സിനിമയിൽ ലഭിച്ച അവസരം വേണ്ടെന്നുവെച്ചുവെന്ന ടിനി ടോമിന്റെ രണ്ടുവർഷം മുമ്പുള്ള പ്രസംഗം വലിയ ചർച്ചയായിരുന്നു. കേരള സർവകലാശാല യുവജനോത്സവം ഉദ്ഘാടനവേദിയിലായിരുന്നു ടിനി ടോമിന്റെ തുറന്നുപറച്ചിൽ. ലഹരിക്കെതിരായ പോലീസിന്റെ ‘യോദ്ധാവ്’ ബോധവത്കരണ പരിപാടിയുടെ അംബാസഡർ ആയിരുന്നു ടിനി ടോം.

Related Articles

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ആനുകാലികംകേരള വാർത്തകൗതുകങ്ങൾശാസ്ത്രീയം

കേരളത്തിലെ കടൽത്തീരത്ത് വയലറ്റ് നിറം; ഓണക്കാലത്ത് സംഭവിക്കാറുള്ള പ്രത്യേക പ്രതിഭാസമെന്ന് നാട്ടുകാർ

തിരുവനന്തപുരം: കോവളം കടൽത്തീരത്ത് കടൽച്ചൊറി എന്നറിയപ്പെടുന്ന ജെല്ലി മത്സ്യം വൻ തോതിൽ അടിയുന്നു. ഇന്നലെ കോവളത്തെ...