പ്രധാന വാർത്തസിനിമ

തൃഷയ്ക്കെതിരെ അതിരൂക്ഷമായ സൈബർ ആക്രമണം

നടി തൃഷയ്ക്കെതിരെ അതിരൂക്ഷമായ സൈബർ ആക്രമണം. നടനും ടിവികെ നേതാവുമായ വിജയ്ക്കെതിരെ ഭാര്യ സംഗീത വിവാഹമോചന ഹർജി നൽകിയതിനുപിന്നാലെയാണ് സംഭവം. തന്റെ ഇൻസ്റ്റാഗ്രാം പേജിൽ വിജയ്ക്കൊപ്പമുള്ള ചില ചിത്രങ്ങൾ തൃഷ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇവയ്ക്കാണ് അധിക്ഷേപവും പരിഹാസവും നിറഞ്ഞ കമന്റുകൾ വന്നുകൊണ്ടിരിക്കുന്നത്.

തന്റെ ഭർത്താവായ വിജയ്ക്ക് 2021 ഏപ്രിൽ മുതൽ ഒരു നടിയുമായി അവിഹിത ബന്ധമുണ്ടെന്നാണ് ചെങ്കൽപേട്ട് കുടുംബകോടതിയിൽ നൽകിയ ഹർജിയിൽ സംഗീത ആരോപിക്കുന്നത്. ഇത് തനിക്ക് വൈകാരികമായ വേദനയും മാനസിക വിഷമവുമുണ്ടാക്കി. മറ്റൊരു ബന്ധത്തിലേർപ്പെട്ടതിലൂടെ വിജയ് വിവാഹജീവിതത്തിൽ വിശ്വാസവഞ്ചന നടത്തി. താൻ അറിഞ്ഞപ്പോൾ നടിയുമായുള്ള ബന്ധം അവസാനിപ്പിക്കാമെന്ന് വിജയ് ഉറപ്പുനൽകി. എന്നാൽ വിജയ് വീണ്ടും ബന്ധം തുടരുകയും ചെയ്തെന്നും ഹർജിയിലുണ്ട്. ഈ വാർത്ത പുറത്തുവന്നതോടെയാണ് തൃഷയ്ക്കെതിരെ സൈബറിടത്തിൽ കനത്ത ആക്രമണം നടക്കുന്നത്.

ഒരു കുടുംബം ഇല്ലാതാക്കിയതിന് അഭിനന്ദനങ്ങൾ എന്നാണ് ഒരാൾ പ്രതികരിച്ചത്. ഇങ്ങനെ ചെയ്യേണ്ടിയിരുന്നില്ല, അപ്പോ പുരിയല ഇപ്പോ പുരിയിത്, ഡിവോഴ്സ് വാർത്ത വന്നതിനുശേഷം ഇവരുടെ ചിത്രങ്ങൾ കാണാൻ വന്നവർ ആരൊക്കെ, സന്തോഷമായില്ലേ?, അവനവന്റെ കാര്യം നോക്കി ജീവിച്ചാൽ പോരേ? എന്നെല്ലാമാണ് ചിത്രങ്ങൾക്ക് ലഭിക്കുന്ന കമന്റുകൾ. മീമുകളായും ജിഫുകളായും കമന്റിടുന്നവർ വേറെയുമുണ്ട്.

സംഗീതയുടെ ഹർജി ഫയലിൽ സ്വീകരിച്ച കോടതി വിജയ്‌യോട് ഏപ്രിൽ 20-ന് നേരിട്ട് ഹാജരാകാൻ നോട്ടീസ് അയക്കുകയും അന്നേ ദിവസം തന്നെ വാദം കേൾക്കുമെന്ന് അറിയിക്കുകയും ചെയ്തു. ഗൗരവമേറിയ ആരോപണങ്ങളാണ് ഹർജിയിൽ സംഗീത വിജയ്‌ക്കെതിരെ ഉന്നയിച്ചിരിക്കുന്നത്.

ഇരുവരുടേയും വിവാഹം ആദ്യം രജിസ്റ്റർ ചെയ്തത് യു.കെയിലാണ്. യുകെ പൗരത്വമുള്ള വ്യക്തിയാണ് സംഗീതയെന്നതിനാലാണ് ഇത്. 1998 ജൂലായ് 10-നായിരുന്നു യുകെയിലെ വിവാഹ രജിസ്‌ട്രേഷൻ. ഇതിന് ശേഷം പിന്നീട് 1999 ഓഗസ്റ്റ് 25-ന് ചെന്നൈയിൽ വെച്ച് ആചാരങ്ങളോടെയും വിവാഹം നടന്നിരുന്നു. 27 വർഷത്തോളം നീണ്ട ദാമ്പത്യജീവിതത്തിന് ശേഷമാണ് സംഗീത വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചത്.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

പ്രധാന വാർത്ത

ഡാളസ് സെന്റ് മേരീസ് പള്ളിയില്‍ ശൂനോയോ പെരുന്നാളിന് ശ്രേഷ്ഠ ബാവ പങ്കെടുക്കും

ഡാളസ്: വിശുദ്ധ കന്യകമറിയാമിന്റെ നാമത്തില്‍ സ്ഥാപിതമായ കരോള്‍ട്ടിന്‍ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനിപ്പള്ളിയുടെ പ്രധാന...