അമേരിക്കൻ വാർത്ത

ചിക്കാഗോ സെന്റ് മേരീസില്‍ പുരുഷ, വനിതാ മിനിസ്ട്രി ഭാരവാഹികളെ തിരഞ്ഞെടുത്തു

ചിക്കാഗോ: മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തിലെ 2026-27 വര്‍ഷത്തേക്കുള്ള പുരുഷ വനിതാ മിനിസ്ട്രിയുടെ ഭാരവാഹികളെ തിരഞ്ഞെടുത്തു.

ഫെബ്രുവരി 22, ഞായറാഴ്ച കുര്‍ബാനക്ക് ശേഷം ചേര്‍ന്ന യോഗത്തില്‍ വികാരി ഫാ. സിജു മുടക്കോടില്‍, അസിസ്റ്റന്റ് വികാരി ഫാ. അനീഷ് മാവേലിപുത്തന്‍പുരയില്‍ എന്നിവര്‍ പങ്കെടുത്തു. പുതിയ മെന്‍സ് മിനിസ്ട്രി കോര്‍ഡിനേറ്റേഴ്സ് ആയി അലക്‌സ് മുല്ലപ്പള്ളി, ഫിലിപ്പ് പുത്തന്‍പുരയില്‍, ബിജു ജെയിംസ് പൂത്തറ എന്നിവരെ തിരഞ്ഞെടുത്തു. ജയ കുളങ്ങര, ലിസി മുല്ലപ്പള്ളി, റെജിമോള്‍ സിറിയക് വല്ലൂര്‍ എന്നിവരാണ് പുതിയ വിമന്‍സ് മിനിസ്ട്രി കോര്‍ഡിനേറ്റേഴ്സ്.

കഴിഞ്ഞ രണ്ടുവര്ഷക്കാലം മെന്‍സ് മിനിസ്ട്രിയും വിമന്‍സ് മിനിസ്ട്രിയും നടത്തിയ പ്രവര്‍ത്തനങ്ങളെയും അതിനു നേതൃത്വം നല്‍കിയ കോര്‍ഡിനേറ്റേഴ്‌സിനെയും ഫാ. സിജു മുടക്കോടില്‍ അഭിനന്ദിച്ചു. 2025-ല്‍ മെന്‍സ് മിനിസ്ട്രിയുടേയും നേതൃത്വത്തില്‍ നടത്തിയ ഇടവക തിരുനാളുകളില്‍ നിന്നും മിച്ചം വന്ന തുക കൊണ്ട് നിരവധി ഭവനങ്ങള്‍ നാട്ടില്‍ നിര്‍മ്മിക്കുന്നതിനും ചികിത്സ സഹായം, വിദ്യാഭാസ സഹായം എന്നിവ നല്‍കുന്നതിനും സാധിച്ചു. സിബി കൈതക്കത്തൊട്ടിയില്‍, സ്റ്റീഫന്‍ ചൊള്ളമ്പേല്‍, ജോണിക്കുട്ടി പിള്ളവീട്ടില്‍ എന്നിവര്‍ മെന്‍സ് മിനിസ്ട്രിക്കും ബിനു എടകര, റീന പണയപറമ്പില്‍, ഡോളി ഇല്ലിക്കല്‍ എന്നിവര്‍ വിമന്‍സ് മിനിസ്ട്രിക്കും കഴിഞ്ഞ വര്‍ഷങ്ങളില്‍ നേതൃത്വം നല്‍കി.

പുതുതായി സ്ഥാനം ഏറ്റെടുത്ത കോര്‍ഡിനേറ്റര്‍സ് തങ്ങളുടെ മറുപടി പ്രസംഗത്തില്‍ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഏവരുടെയും സഹകരണം അഭ്യര്‍ത്ഥിച്ചു. ഈ യോഗത്തിനു കൈക്കാരന്മാരായ സേവ്യര്‍ നടുപറമ്പില്‍,  ജോബി പോളക്കല്‍, മജോ കുന്നശ്ശേരി, ഫെലിക്‌സ് പാലകന്‍, എന്നിവരും പോള്‍സണ്‍ കുളങ്ങര, സ്റ്റീഫന്‍ ചൊള്ളമ്പേല്‍, റോയി ചേലമലയില്‍ എന്നിവരും നേതൃത്വം നല്‍കി.

Report റോയി ചേലമലയില്‍

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...