അമേരിക്കൻ വാർത്ത

ജോർജി വർഗ്ഗീസ് ഫൊക്കാന ഇലക്ഷൻ കമ്മീഷണർ; ജോൺ പി ജോൺ , ബിജു കൊട്ടാരക്കര കമ്മീഷൻ അംഗങ്ങൾ

ന്യൂയോർക്ക്:   ഫൊക്കാന  ഇലക്ഷൻ കമ്മീഷണർ ആയി ഫൊക്കാന മുൻ പ്രസിഡൻ്റും , സാംസ്കാരിക , മാധ്യമ പ്രവർത്തകനും കൂടിയായ ജോർജി വർഗ്ഗീസിനെ ( ഫ്ലോറിഡ ) തെരഞ്ഞെടുത്തു.

കമ്മീഷൻ അംഗങ്ങൾ ആയി മുൻ ഫൊക്കാന പ്രസിഡൻ്റ് ജോൺ പി. ജോൺ ( കാനഡ ) , ട്രൂസ്റ്റീ ബോർഡ് സെക്രട്ടറി ബിജു ജോൺ കൊട്ടാരക്കര ( ന്യൂയോർക്ക് ) എന്നിവരെയും തെരഞ്ഞെടുത്തതായി ഫൊക്കാന ട്രസ്റ്റി ബോർഡ് ചെയർമാൻ ജോജി തോമസ് അറിയിച്ചു.

ഓഗസ്റ്റ് 6-9 വരെ പെനിസിൽവേനിയയിലെ കലഹാരി റിസോർട്ടിൽ വച്ച് നടത്തപ്പെടുന്ന ഫൊക്കാനയുടെ അന്തർദേശീയ കൺവെൻഷനിൽ വച്ചാണ് 2026-28 വർഷത്തേക്കുള്ള ഇലക്ഷൻ.

ഇലക്ഷൻ കമ്മീഷണർ ആയി തെരഞ്ഞെടുക്കപ്പെട്ട ജോർജി വർഗ്ഗീസ് ഫൊക്കാന പ്രസിഡൻ്റ് , ട്രസ്റ്റി ബോർഡ് ചെയർമാൻ , ഫൊക്കാന ടുഡേ ചീഫ് എഡിറ്റർ , ഇലക്ഷൻ കമ്മീഷണർ, കേരളാ കൺവെൻഷൻ ചെയർമാൻ  എന്നീ നിലകളിലും ഫൊക്കാനയുടെ വിവിധ പദവികളിലും സേവനമനുഷ്ടിച്ചിട്ടുണ്ട്. ഫ്ലോറിഡയിലെ സാമൂഹ്യ സാംസ്കാരിക മാധ്യമ മേഖലയിൽ സജീവ സാന്നിദ്ധ്യമായ ജോർജി വർഗ്ഗീസ് ഫൊക്കാനയുടെ പൊതു സമ്മതനായ പ്രവർത്തകനായി എക്കാലവും അറിയപ്പെടുന്ന വ്യക്തിയാണ്. മൾട്ടി നാഷണൽ കമ്പനിയായ ഹാരിസൺ ആൻഡ് ക്രോസ്സ് ഫീൽഡിൻ്റെ ലേബർ വെൽഫയർ ഓഫീസർ ആയി ജോലി ചെയ്യുമ്പോളാണ് അമേരിക്കയിലേക്ക് വന്നത്.
ഒ ഐ സി സി ഫ്ലോറിഡ ചാപ്റ്ററിൻ്റെ മുൻ പ്രസിഡൻ്റ് ,  ലോക കേരള സഭാംഗം , കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡാ പ്രസിഡന്റ്, സെക്രട്ടറി, അഡ്വൈസറി ബോർഡ് ചെയര്മാൻ, മാർത്തോമ സഭ നോർത്ത് അമേരിക്കൻ ഭദ്രാസന മെമ്പർ , സൗത്ത് ഫ്ലോറിഡ ചർച്ച് വൈസ് പ്രെസിഡന്റ്, സെക്രട്ടറി തുടങ്ങി നിരവധി സ്ഥാനങ്ങളിൽ സ്തുദ്ധ്യാർഹമായി സേവനം ചെയ്തിട്ടുണ്ട്. ഫ്‌ളവേഴ്‌സ് ടിവി യൂസ്എ യുടെ സോഷ്യൽ-വിഷനറി അവാർഡു ജേതാവാണ്. ബ്രോവാർഡ് കൗണ്ടി ഹ്യൂമൻ സർവീസിൽ സീനിയർ മാനേജർ ആയി ജോലി ചെയ്യുന്നു. തിരുവല്ല കവിയൂർ സ്വദേശിയാണ് .

ഇലക്ഷൻ കമ്മീഷൻ അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ട ജോൺ പി ജോൺ ഫൊക്കാനയുടെ മുൻ പ്രസിഡൻ്റ് , മുൻ ട്രസ്റ്റി ബോർഡ് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.കാനഡയിൽ നടത്തിയ ഫൊക്കാന കൺവെൻഷൻ ചരിത്രം ആക്കി മാറ്റിയതിൻ്റെ വ്യക്തിത്വത്തിൻ്റെ ഉടമയാണ്. 1968 ൽ ഇരുപതു അഗംങ്ങളുമായി ആരംഭിച്ച ടോറന്റോ മലയാളി സമാജം, നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ സംഘടനകളിൽ ഒന്നായി മാറ്റിയതിൽ ജോൺ പി. ജോൺൻ്റെ സംഘടന പാടവത്തിനു തെളിവാണ്. പത്തു തവണ ടോരൻ്റ്റോ മലയാളീ സമാജത്തിൻ്റെ പ്രസിഡൻ്റ് ആയ അദ്ദേഹം കാനേഡിയൻ -അമേരിക്കൻ മലയാളികൾക്ക് സർവ്വ സമ്മതനാണ്, ഫൊക്കാന പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ് ട്രസ്റ്റി ബോർഡ് മെംബർ, കമ്മിറ്റി മെംബെർ, ഇലക്ഷൻ കമ്മീഷണർ എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം പ്രവാസി ചാനൽ ആദ്യമായി ഏർപ്പെടുത്തിയ നാമി അവാർഡ് നേടിയ ആദ്യ വ്യക്തി കൂടിയാണ്. കോട്ടയം കളത്തിപ്പടി സ്വദേശിയായ ജോൺ കാനഡയിലെ അറിയപ്പെടുന്ന വ്യവസായിയാണ്.

ഇലക്ഷൻ കമ്മീഷൻ അംഗമായി തെരഞ്ഞെടുക്കപ്പെട്ട ബിജു ജോൺ കൊട്ടാരക്കര ഫൊക്കാനയുടെ ഇപ്പോഴത്തെ ട്രസ്റ്റി ബോർഡ് സെക്രട്ടറിയും മുൻ ഫൊക്കാന എക്സിക്യൂട്ടീവ് കമ്മിറ്റീ ട്രെഷററും, അഡീഷണൽ അസോസിയേറ്റ് ട്രഷറർ, ഐ പി സി എൻ എ ന്യൂ യോർക്ക് ചാപ്റ്റർ ജോ. ട്രഷറർ, ഫൊക്കാന ടുഡേ ചീഫ് എഡിറ്റർ ആയും പ്രവർത്തിച്ചിട്ടുണ്ട്. മലയാളം ട്രൈബൂൺ ഓൺലൈൻ പത്രത്തിന്റെ ചീഫ് എഡിറ്റർ, മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ അറിയപ്പെടുന്ന വ്യക്തിത്വമാണ്. സാമൂഹ്യ സാംസ്കാരിക പ്രവർത്തനങ്ങൾക്ക് പുറമെ കേരളത്തിൻ്റെ വിവിധ മേഖലകളിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന അദ്ദേഹം കേരളാ എഞ്ചിനീയറിംഗ് ഗ്രാഡുവേറ്റ് അസ്സോസിയേഷൻ ഇൻ നോർത്ത് അമേരിക്കയുടെ സജീവ പ്രവർത്തകനും സംഘടനയുടെ നിരവധി പദവികളിലും പ്രവർത്തിച്ചിട്ടുണ്ട്. കീൻ ന്യൂസ് ലെറ്റർ ആൻഡ് പുബ്ലിക്കേഷൻസ് കോർഡിനേറ്റർ, കീൻ ലോങ്ങ് ഐലൻഡ് റീജിയണൽ വൈസ് പ്രസിഡൻ്റ്, പബ്ലിക് റിലേഷൻ കോർഡിനേറ്റർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐ.ഒ. സി ) ചാപ്റ്ററിൻ്റെ ന്യൂ യോർക്ക് റീജിയൻ വൈസ് പ്രസിഡൻ്റ് എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. ദുബായിൽ ദീർഘകാലം ജോലി ചെയ്തിട്ടുള്ളതും, നിലവിൽ ന്യൂ യോർക്ക് ട്രാൻസിറ്റ് അതോറിറ്റിയിലെ സൂപ്പർവൈസറും, റിയൽ എസ്റ്റേറ്റ് മേഖലയിലും പ്രവർത്തിക്കുന്ന ബിജു കൊട്ടാരക്കര സ്വദേശിയാണ്.

Report ശ്രീകുമാർ ഉണ്ണിത്താൻ

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്തകേരള വാർത്ത

ശാന്തിഗിരി ഡയസ്പോറ സെന്റര്‍ ഉദ്ഘാടനം ചെയ്തു

ഡാളസ് /മാരാമണ്‍ : മാരാമണ്‍ കണ്‍വെന്‍ഷന്‍ നഗറില്‍ നടന്ന ചടങ്ങില്‍ ശാന്തിഗിരി ഡയസ്പോറ സെന്ററിന്റെ ഔദ്യോഗിക...

അമേരിക്കൻ വാർത്ത

വേൾഡ് മലയാളി കൗൺസിൽ ‘ആർദ്രം 2026’ ഫെബ്രുവരി 25 ന്; ഒരു കോടി രൂപയുടെ നഴ്സിംഗ് സ്കോളർഷിപ്പ് പദ്ധതിക്ക് തുടക്കം

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ വേൾഡ് മലയാളി കൗൺസിൽ സംഘടിപ്പിക്കുന്ന ഹെൽത്ത് കെയർ...

അമേരിക്കൻ വാർത്ത

ഉത്തരേന്ത്യയിലെ ഗ്രാമീണർക്കു ചിക്കാഗോ സെന്റ് മേരീസ് ക്നാനായ ദേവാലയത്തിലെ കുഞ്ഞുമിഷനറിമാരുടെ കാരുണ്യ സ്പർശം

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്നാനായ ദേവാലയത്തിലെ ചെറുപുഷ്പ മിഷൻ ലീഗ് (CML) യൂണിറ്റ് ഈ...

അമേരിക്കൻ വാർത്ത

അരിസോണയിലെ ഫീനിക്സിൽ ആറ്റുകാൽ പൊങ്കാല ആഘോഷം മാർച്ച് 1ന്

അരിസോണ : അരിസോണ സംസ്ഥാനത്തിലെ ഫീനിക്സ് നഗരത്തിൽ KHNA AZ Team ന്റെ നേതൃത്വത്തിൽ അഞ്ചാം...