കേരള വാർത്തപ്രധാന വാർത്ത

ലാൻഡിംഗ് ഗിയർ തകരാർ: എയർ ഇന്ത്യ വിമാനത്തിന് എമർജൻസി ലാൻഡിംഗ്

ശംഖുംമുഖം (തിരുവനന്തപുരം): ലാൻഡിംഗ് ഗിയർ തകരാറിലായതോടെ തിരുവനന്തപുരത്തു നിന്ന് കണ്ണൂരിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്‌‌പ്രസ് വിമാനം 40 മിനിറ്റിനുള്ളിൽ തിരികെ തിരുവനന്തപുരം അന്താരാഷ്ട വിമാനത്താവളത്തിൽ എമർജൻസി ലാൻഡിംഗ് നടത്തി. ആശങ്കയിലായ യാത്രക്കാർക്കും വിമാനത്താവള അധികൃതർക്കും ആശ്വാസത്തിന്റെ നിമിഷം. 72 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.

കൊല്ലം ഭാഗത്ത് എത്തിയ വിമാനം എമർജൻസി ലാൻഡിംഗിനായി തിരികെ തിരുവനന്തപുരത്ത് എത്തുകയായിരുന്നു. സന്ദേശം ലഭിച്ചതോടെ അടിയന്തര സാഹചര്യം നേരിടാൻ ആംബുലൻസുകളും വിമാനത്താവളത്തിലേയും പുറത്തുമുള്ള ഫയർഫോഴ്സുകളുമടക്കം സജ്ജമാക്കി. നഗരത്തിലെ ആശുപത്രികൾക്കും ജാഗ്രതാ നിർദ്ദേശം നൽകി. ഇന്നലെ രാവിലെ അഞ്ചിന് പുറപ്പെടേണ്ട വിമാനം അരമണിക്കൂർ വൈകി 5.30നാണ് പുറപ്പെട്ടത്.

പറന്നുയർന്ന ഉടൻ ലാൻഡിംഗ് ഗിയറിലെ തകരാർ പൈലറ്റിന്റെ ശ്രദ്ധയിൽപ്പെട്ടു. ലാൻഡിംഗ് ഗിയർ തിരികെ അകത്തേക്ക് മടങ്ങാത്തതായിരുന്നു പ്രശ്നം. വിവരം പൈലറ്റ് എയർ ട്രാഫിക് കൺട്രോൾ ടവറിൽ അറിയിച്ചു. കണ്ണൂരിൽ ഇറക്കാൻ കഴിയില്ലെന്നും അറിയിച്ചു. സുരക്ഷിതമായ ലാൻഡിംഗിന് തിരുവനന്തപുരം വിമാനത്താവളമാണ് ഉചിതമെന്ന് കണ്ടാണ് തിരികെയെത്തിച്ചത്. തുടർന്ന് ഇവിടെ എമർജൻസി ലാൻഡിംഗിനുള്ള സൗകര്യങ്ങൾ ഒരുക്കി.

ആകാശത്തു വട്ടമിട്ടു പറന്ന് ഇന്ധനത്തിന്റെ അളവ് കുറച്ച ശേഷം തിരികെ തിരുവനന്തപുരത്തേക്ക് പറന്നു. ഓട്ടോമാറ്റിക്ക് സംവിധാനം ഒഴിവാക്കി മാന്വൽ സംവിധാനത്തിൽ 6.10ന് സുരക്ഷിതമായി എമർജൻസി ലാൻഡിംഗ് നടത്തി. യാത്രക്കാരെയും ജീവനക്കാരെയും പുറത്തിറക്കി വിമാനം തകരാർ പരിഹരിക്കാനായി മാറ്റി. യാത്രക്കാരെ 9.05ന് മറ്റൊരു വിമാനത്തിൽ കണ്ണൂരിൽ എത്തിച്ചു.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

പ്രധാന വാർത്ത

ഡാളസ് സെന്റ് മേരീസ് പള്ളിയില്‍ ശൂനോയോ പെരുന്നാളിന് ശ്രേഷ്ഠ ബാവ പങ്കെടുക്കും

ഡാളസ്: വിശുദ്ധ കന്യകമറിയാമിന്റെ നാമത്തില്‍ സ്ഥാപിതമായ കരോള്‍ട്ടിന്‍ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനിപ്പള്ളിയുടെ പ്രധാന...