അമേരിക്കൻ വാർത്ത

‘ഒരുമ’യുടെ 2026 വർഷത്തെ ഭരണസമിതി ചുമതലയേറ്റു

ഷുഗർലാന്റ് : ഔർ റിവർസ്റ്റോൺ യുണൈറ്റഡ് മലയാളീ അസോസിയേഷൻ (ഒരുമ) യുടെ 2026 വർഷത്തെ ഭരണസമിതി അധികാരത്തിലേറി . ഡോ: ജോസ് തൈപ്പറമ്പിൽ പ്രസിഡന്റ്  ആയിട്ടുള്ള സമിതിയിൽ ലൂണ വിക്ടർ വൈസ് പ്രസിഡന്റ്, റോബി ജേക്കബ് സെക്രട്ടറി , ലിസ്സി ജോയിന്റ് സെക്രട്ടറി , അജി ജോസഫ് ട്രെഷറർ , ജോസഫ് തോമസ് ജോയിന്റ് ട്രെഷറർ, വിധു അജയ് പ്രോഗ്രാം കോർഡിനേറ്റർ എന്നിവർ ചുമതലയേറ്റു. 

ഡോ: ഡിസ്‌നി ജോൺ, മേരി ജേക്കബ് , ആൻസി കുര്യൻ ,ജോയ് പൗലോസ് , അനിൽ ഗോപിനാഥ് ,അബ്രഹാം കുര്യൻ ,ജോൺ ആന്റണി ,മജേഷ് ജോൺ , സെബാസ്റ്റ്യൻ തോമസ് ,മാത്യു ചെറിയാൻ,മാത്യൂസ് ചണ്ടാപിള്ള  എന്നിവർ എക്സിക്യൂട്ടീവ് അംഗങ്ങൾ ആണ് .

വിനോദ പരിപാടികളും , ഉത്സവാഘോഷങ്ങളും മാത്രമായി ചുരുങ്ങാതെ വിദ്യാഭാസം , സാമൂഹികം , സാംസ്കാരികം തുടങ്ങിയ മേഖലകളിൽ സുസ്ത്യർഹമായ സേവനം കാഴ്ച വെക്കാൻ ഒരുമ സന്നദ്ധമാണെന്ന് ഭരണ സമിതിക്കു വേണ്ടി സെക്രട്ടറി റോബി ജേക്കബ് പത്രക്കുറിപ്പിൽ വ്യക്തമാക്കി. പ്രസിഡന്റ് കൗൺസിലിന് വേണ്ടി ജോൺ ബാബു, ജിൻസ് മാത്യു റാന്നി എന്നിവർ നവ നേതൃത്വത്തിന് ആശംസകൾ നേർന്നു.

Report ജോസഫ് തോമസ് ഹ്യുസ്റ്റൺ

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...