കേരള വാർത്തപ്രധാന വാർത്ത

കേരളത്തിൽ SIR അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു; ആകെ 2.69 കോടി വോട്ടർമാർ

തിരുവനന്തപുരം: സംസ്ഥാനത്തെ വോട്ടർപ്പട്ടിക പുതുക്കൽ നടപടികൾ (എസ്.ഐ.ആർ.) പൂർത്തിയായി. ശനിയാഴ്ച കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു. ശനിയാഴ്ച പുറത്തുവിട്ട അന്തിമ പട്ടിക പ്രകാരം സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലായി ആകെ 2,69,53,644 വോട്ടർമാരാണുള്ളത്. 9,06,211 പേർ പട്ടികയിൽനിന്ന് പുറത്തായി. വിവരങ്ങൾ https://electoralsearch.eci.gov.in എന്ന വെബ്‌സൈറ്റ് വഴി പരിശോധിക്കാം. വോട്ടർ ഐ.ഡി.യോ ബന്ധുവിന്റെ പേരോ ഫോൺ നമ്പറോ ജനനത്തീയതിയോ വയസ്സോ ഉപയോഗിച്ച് പരിശോധിക്കാം.

എസ്.ഐ.ആറിന്റെ ഭാഗമായി ഡിസംബർ 23-ന് പ്രസിദ്ധീകരിച്ച കരടുപട്ടികയിൽ 24.08 ലക്ഷം പേരെ ഒഴിവാക്കിയിരുന്നു. കരട് പ്രസിദ്ധീകരിച്ചശേഷം ഹിയറിങ്ങിലൂടെ 53,229 പേരേക്കൂടി ഒഴിവാക്കി. എന്നാൽ 15,11,292 പേർ കൂടുകയും ചെയ്തു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലുണ്ടായിരുന്നത് 2,77,49,159 വോട്ടർമാരാണ്.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

പ്രധാന വാർത്ത

ഡാളസ് സെന്റ് മേരീസ് പള്ളിയില്‍ ശൂനോയോ പെരുന്നാളിന് ശ്രേഷ്ഠ ബാവ പങ്കെടുക്കും

ഡാളസ്: വിശുദ്ധ കന്യകമറിയാമിന്റെ നാമത്തില്‍ സ്ഥാപിതമായ കരോള്‍ട്ടിന്‍ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനിപ്പള്ളിയുടെ പ്രധാന...