സിനിമ

ലോക: ചാപ്റ്റർ 2: ടോവിനോ തോമസിന്റേത്; വിവരങ്ങൾ വെളിപ്പെടുത്തി കല്യാണി

കല്യാണി പ്രിയദർശന്റെ കരിയറിൽ വലിയ വഴിത്തിരിവുണ്ടാക്കിയ ചിത്രമാണ് ഡൊമിനിക് അരുൺ സംവിധാനം ചെയ്ത ലോക: ചാപ്റ്റർ 1. ഇതിലെ ചന്ദ്ര/നീലി എന്ന സൂപ്പർഹീറോ കഥാപാത്രം വലിയ ജനപ്രീതി പിടിച്ചുപറ്റി. കല്യാണിക്കൊപ്പം യുവതാരം നസ്ലെനും പ്രധാന വേഷത്തിലെത്തി. ടോവിനോ തോമസ്, ദുൽഖർ സൽമാൻ എന്നിവർ അതിഥിതാരങ്ങളായും ചിത്രത്തിലുണ്ടായിരുന്നു. ആഗോളതലത്തിൽ 300 കോടിയിലേറെ നേടിയ ചിത്രത്തിന്റെ രണ്ടാംഭാഗത്തിന്റെ അണിയറജോലികൾ ആരംഭിച്ചതായാണ് വിവരം. ആദ്യ പ്രോമോയിൽ ടോവിനോ തോമസും ദുൽഖറുമാണ് ഉണ്ടായിരുന്നത്. ഇപ്പോഴിതാ ചിത്രവുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ പങ്കുവെച്ചിരിക്കുകയാണ് കല്യാണി.

സിനിമയുടെ ചിത്രീകരണം സെപ്റ്റംബറിൽ ആരംഭിക്കുമെന്നാണ് തന്റെ അറിവെന്നും രണ്ടാംഭാഗത്തിൽ താൻ ഉണ്ടാകുമെന്നും അതിനായി കാത്തിരിക്കാമെന്നും കല്യാണി പറഞ്ഞു. ഒരു പരിപാടിക്കിടെയാണ് കല്യാണിയുടെ പ്രതികരണം.

ലോക: ചാപ്റ്റർ 1 എന്നത് കള്ളിയങ്കാട്ട് നീലി എന്ന മലയാള നാടോടിക്കഥകളിലെ യക്ഷിക്കഥാപാത്രത്തെ ആധാരമാക്കിയുള്ളതായിരുന്നു. കല്യാണിയാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. ജാതിവെറിയനായ രാജാവ് ഇല്ലാതാക്കിയ ഗോത്രവംശത്തിലെ പെൺകുട്ടി യക്ഷിയായി മാറുന്നതും നൂറ്റാണ്ടുകളോളം മരണമില്ലാതെ ജീവിക്കുകയും നിലവിൽ മൂത്തോൻ എന്ന അജ്ഞാത നേതാവിനു കീഴിൽ ലോകത്തെ അനീതികൾക്കെതിരെ പ്രവർത്തിക്കുന്നതുമാണ് കഥ. ഇതിൽ സണ്ണി എന്ന കഥാപാത്രത്തെയാണ് നസ്ലെൻ അവതരിപ്പിച്ചത്. സാൻഡി വില്ലൻ കഥാപാത്രമായ നാച്ചിയപ്പ ഗൗഡ എന്ന പോലീസുകാരനായും എത്തുന്നു.

ആദ്യഭാഗത്തിന്റെ അവസാനം നൽകിയ സൂചന പോലെ ചിത്രത്തിന്റെ രണ്ടാംഭാഗം, ചാത്തൻ എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയായിരിക്കും. ടോവിനോയാണ് ഈ കഥാപാത്രമായി എത്തുന്നത്. കാണാൻ ഒരുപോലെ 389 സഹോദരന്മാരുള്ള കഥാപാത്രമാണിത്. നീലി എന്ന യക്ഷി ചന്ദ്രയായി എത്തിയത് പോലെ ആദ്യഭാഗത്തിൽ മാത്തൻ എന്ന പേരിലാണ് ടൊവിനോയുടെ ചാത്തൻ എത്തുന്നത്. രൂപമാറ്റം വരുത്താൻ കഴിവുള്ള ഒടിയൻ എന്ന നാടോടിക്കഥകളിലെ കഥാപാത്രമായാണ് ദുൽഖർ എത്തുക. ചാർലി എന്ന പേരിലാണ് ഈ കഥാപാത്രം ലോകയിലെത്തുന്നത്.

ഇവരെ കൂടാതെ ആദ്യഭാഗത്തിൽ അതിഥിതാരങ്ങളായി, സൗബിൻ ഷാഹിർ, ശാന്തി ബാലചന്ദ്രൻ, അഹാന കൃഷ്ണകുമാർ, ബാലു വർഗീസ്, വിജയ് മേനോൻ എന്നിവരും എത്തിയിരുന്നു. എന്നാൽ ഇവർ ആരാണെന്നോ എന്താണെന്നോ ചിത്രം വെളിപ്പെടുത്തിയിരുന്നില്ല.

Related Articles

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

കൗതുകങ്ങൾപ്രധാന വാർത്തസിനിമ

അമ്മയുടെ വേർപാടിൽ തകർന്നുപോയി; നദിയിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് നടൻ ഗോവിന്ദ

അമ്മയുടെ വിയോഗം തന്നിൽ ഏൽപ്പിച്ച കടുത്ത മാനസിക ആഘാതത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ബോളിവുഡ് താരം ഗോവിന്ദ. പ്രശ‌സ്ത...

കൗതുകങ്ങൾസിനിമ

കുഞ്ചാക്കോ ബോബൻ-മാർട്ടിൻ പ്രക്കാട്ട് കൂട്ടുകെട്ടിൽ ‘ഹെയ്ൽ മേരി’

‘ഓഫിസർ ഓൺ ഡ്യൂട്ടിക്ക്’ ശേഷം മാർട്ടിൻ പ്രക്കാട്ടും കുഞ്ചാക്കോ ബോബനും വീണ്ടും ഒന്നിക്കുന്നു. മാർട്ടിൻ പ്രക്കാട്ട്...