അമേരിക്കൻ വാർത്ത

മദ്യലഹരിയിൽ ശസ്ത്രക്രിയ നടത്തി: യുവവനിതാ ഡോക്ടർ അറസ്റ്റിൽ

ഷെർമാൻ : മദ്യലഹരിയിൽ ആശുപത്രിയിലെത്തി രോഗികളെ ചികിത്സിക്കുകയും ശസ്ത്രക്രിയ നടത്തുകയും ചെയ്ത ഡോക്ടർ അറസ്റ്റിൽ. ദന്തഡോക്ടറായ കെല്ലി ബക്ക് (36) ആണ് പിടിയിലായത്. നോർത്ത് ടെക്സസിൽ ഷെർമാനിലെ ലോയ് ലേക്ക് റോഡിലുള്ള ദന്താശുപത്രിയിലായിരുന്നു സംഭവം. രാവിലെ മുതൽ ഇവർ‍ രോഗികളെ ചികിത്സിച്ചിരുന്നു.

ഡോക്ടറുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ സഹപ്രവർത്തകർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തി പരിശോധന നടത്തിയപ്പോൾ ഡോക്ടർ മദ്യലഹരിയിലാണെന്ന് ബോധ്യപ്പെട്ടു. സ്റ്റാഫിങ് ഏജൻസി വഴി കരാർ അടിസ്ഥാനത്തിൽ ക്ലിനിക്കിൽ‍ ജോലിക്ക് എത്തിയതായിരുന്നു കെല്ലി ബക്ക്.

സ്റ്റേറ്റ് ജയിൽ ഫെലണി (State Jail Felony) നിയമപ്രകാരം മദ്യപിച്ച് ശസ്ത്രക്രിയ നടത്തുന്നത് ഗുരുതര കുറ്റകൃത്യമാണ്. പൊലീസ് കസ്റ്റഡിയിലെടുത്ത ഡോക്ടറെ ഗ്രേയ്സൺ കൗണ്ടി ജയിലിലേക്ക് മാറ്റി. ‌രക്ത പരിശോധനയുടൈ ഫലം ലഭിച്ചതിനു ശേഷമേ തുടർനടപടികൾ ഉണ്ടാകുകയുള്ളുവെന്നും പൊലീസ് അറിയിച്ചു.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...