കേരള വാർത്തചരമം

വിഴിഞ്ഞത്ത് ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ച രണ്ടുപേർ മരിച്ചസംഭവം; ഭക്ഷ്യവിഷബാധയെന്ന് സ്ഥിരീകരണം

തിരുവനന്തപുരം: വിഴിഞ്ഞത്ത് ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചതിനെത്തുടർന്ന് ഒരു കുടുംബത്തിലെ രണ്ടുപേർ മരിച്ച സംഭവത്തിൽ മരണകാരണം ഭക്ഷ്യവിഷബാധയാണെന്ന് പ്രാഥമിക സ്ഥിരീകരണം.

കൊല്ലം ചടയമംഗലം നിലമേൽ സ്വദേശികളായ ഷാജി (42), ഭാര്യാമാതാവ് റാഷിദ ബീവി (58) എന്നിവരാണ് മരിച്ചത്. ഷാജിയുടെ ഭാര്യ സജിമോൾ (39) നിലവിൽ പാരിപ്പള്ളി ആശുപത്രിയിൽ ചികിത്സയിലാണ്. 

വിഴിഞ്ഞം മുഹിയുദ്ദീൻ പള്ളിക്ക് സമീപം പ്രവർത്തിക്കുന്ന അസ്മാക്ക് ഹോട്ടലിൽനിന്നാണ് ഇവർ കഴിഞ്ഞ ദിവസം ഭക്ഷണം കഴിച്ചത്. ഹോട്ടലിൽനിന്ന് മീൻ, മുട്ട, കൊഞ്ച്, കണവ തോരൻ, അപ്പം, പൊറോട്ട എന്നിവയാണ് ഇവർ കഴിച്ചതെന്ന് ബന്ധുക്കൾ പറയുന്നു. ഭക്ഷണം കഴിച്ച് ഹോട്ടലിൽ നിന്നിറങ്ങിയ ഉടൻ തന്നെ ഇവർക്ക് കടുത്ത ഛർദിയും മറ്റ് ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടിരുന്നു. എന്നാൽ ഇവർക്കൊപ്പമുണ്ടായിരുന്ന ഷാജിയുടെ രണ്ട് മക്കൾക്കും കണ്ണൻ എന്ന മറ്റൊരാൾക്കും നിലവിൽ ആരോഗ്യപ്രശ്നങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

റാഷിദ ബീവിയുടെ പോസ്റ്റ്‌മോർട്ടം നടപടികൾ പാരിപ്പള്ളി ഗവൺമെന്റ് മെഡിക്കൽ കോളേജിൽ പൂർത്തിയായി. ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനമെങ്കിലും പത്തോളജി ലാബിൽ നിന്നുള്ള പരിശോധനാ ഫലം പുറത്തുവന്നാൽ മാത്രമേ ഇക്കാര്യത്തിൽ അന്തിമ സ്ഥിരീകരണം ഉണ്ടാവുകയുള്ളൂ.

റഷീദാ ബീവിയുടെ റിപ്പോര്‍ട്ടില്‍ ഭക്ഷ്യവിഷബാധയുടെ ചില സംശയങ്ങള്‍ നിഴലിക്കുന്നുണ്ടെങ്കിലും അത് സ്ഥിരീകരിക്കാനായിട്ടില്ല.

ഷാജിയുടെ പോസ്റ്റ് മോര്‍ട്ടത്തില്‍ ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങള്‍ കണ്ടെത്താനായിട്ടില്ല എന്നത് കേസിനെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു. ഇരുവരുടെയും ആന്തരികാവയവ സാമ്പിളുകള്‍ കൂടുതല്‍ വ്യക്തതയ്ക്കായി കെമിക്കല്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

ഭക്ഷണത്തിന് പിന്നാലെ നാവ് കുഴഞ്ഞു, ശരീരം തളര്‍ന്നു

ഹോട്ടലില്‍ നിന്ന് കണവ തോരനും മീന്‍ മുട്ടയും കപ്പയും പൊറോട്ടയുമാണ് ഇവര്‍ കഴിച്ചത്. ഭക്ഷണം കഴിച്ച് മടങ്ങിയ ഉടന്‍ തന്നെ റഷീദാ ബീവിയുടെ നാവ് കുഴയുകയും ശരീരം തളരുകയുമായിരുന്നു. പിന്നാലെ ഷാജിയും ശക്തമായി ശര്‍ദ്ദിച്ചു. ആ സമയത്ത് കൂടെയുണ്ടായിരുന്നവര്‍ പറയുന്നത് തളര്‍ച്ച അനുഭവപ്പെട്ടപ്പോള്‍ അവര്‍ വെള്ളം ചോദിച്ചു. തുടര്‍ന്ന് കട്ടന്‍ ചായ വാങ്ങി നല്‍കി. ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരുടെയും ജീവന്‍ രക്ഷിക്കാനായില്ല. ഷാജിയുടെ ഭാര്യ സജീന ഇപ്പോഴും മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. കുട്ടികള്‍ക്ക് നിലവില്‍ ആരോഗ്യപ്രശ്‌നങ്ങളില്ല എന്നത് മാത്രമാണ് ആശ്വാസം.

സംഭവത്തെത്തുടർന്ന് ആരോഗ്യവകുപ്പ് അസ്മാക്ക് ഹോട്ടൽ പൂട്ടിച്ചു. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ ഹോട്ടലിൽ വിശദമായ പരിശോധനകൾ നടന്നുവരികയാണ്. കൂടാതെ, അന്നേദിവസം ഹോട്ടലിൽനിന്ന് മത്സ്യം കഴിച്ച മറ്റുള്ളവരെ നിരീക്ഷിക്കാനും ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഹോട്ടലുകളിൽ കൃത്യമായ ഇടവേളകളിൽ പരിശോധനകൾ നടക്കാത്തതും ഭക്ഷ്യസുരക്ഷാ നിയമങ്ങൾ കർശനമായി നടപ്പിലാക്കത്തതും പ്രതിഷേധങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.

Related Articles

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ആനുകാലികംകേരള വാർത്തകൗതുകങ്ങൾശാസ്ത്രീയം

കേരളത്തിലെ കടൽത്തീരത്ത് വയലറ്റ് നിറം; ഓണക്കാലത്ത് സംഭവിക്കാറുള്ള പ്രത്യേക പ്രതിഭാസമെന്ന് നാട്ടുകാർ

തിരുവനന്തപുരം: കോവളം കടൽത്തീരത്ത് കടൽച്ചൊറി എന്നറിയപ്പെടുന്ന ജെല്ലി മത്സ്യം വൻ തോതിൽ അടിയുന്നു. ഇന്നലെ കോവളത്തെ...