അമേരിക്കൻ വാർത്ത

വെരി. റവ. ഫാ. മാത്യു കരുത്തലക്കൽ കോർ എപ്പിസ്കോപ്പയ്ക്ക്‌ ആദരം

ചിക്കാഗോ: എക്യൂമെനിക്കൽ കൗൺസിലിന്റെ ഫെബ്രുവരി മീറ്റിങ്ങിൽ അമേരിക്കൻ യാക്കോബ ഭദ്രാസനം- ഓക് പാർക്ക് സെന്റ് ജോർജ് പള്ളിയിലെ സീനിയർ വൈദികൻ വെരി. റവ. ഫാദർ  മാത്യു കരുത്തലക്കൽ കോർ എപ്പിസ്കോപ്പായെ പൊന്നാട അണിയിച്ച് സ്വീകരിച്ചു.

തദവസരത്തിൽ കൗൺസിൽ പ്രസിഡന്റ് റവ. ബിജു യോഹന്നാൻ, റവ. ഡോ. മാത്യു ഇടിക്കുള റവ. ജോ വർഗീസ് മലയിൽ, ജോർജ് പണിക്കർ എന്നിവർ ആശംസകൾ  അറിയിച്ചു.

തന്റെ മറുപടി പ്രസംഗത്തിൽ,  ചിക്കാഗോ എക്യൂമെനിക്കൽ കൌൺസിലിന്റെ പ്രവർത്തനങ്ങൾ വളരെ അനുമോദനങ്ങൾ അർഹിക്കുന്നതും ഇതിന്റെ നന്മ പ്രവർത്തനങ്ങളിലേക്ക് കൂടുതൽ സമയം കണ്ടെത്തി പ്രവർത്തിക്കുവാൻ ആഗ്രഹിക്കുന്നു എന്ന് കോർ എപ്പിസ്കോപ്പാ അറിയിച്ചു.

മീറ്റിങ്ങിലേക്കുള്ള സ്വാഗത വാക്കുകൾ റവ. ആശിഷ് തോമസ് നൽകുകയും കൃതജ്ഞത സെക്രട്ടറി ബെഞ്ചമിൻ തോമസും നിർവഹിച്ചു. പ്രാർത്ഥനയ്ക്ക് ശേഷം സ്നേഹ സൽക്കാരത്തോടെ മീറ്റിംഗ് പര്യവസാനിച്ചു.

Report : Dn. ജോർജ് കുര്യൻ- ജോൺസൺ  വള്ളിയിൽ

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...