അമേരിക്കൻ വാർത്ത

മന്ത്ര കണക്ടിക്കട്ട് റീജിയണൽ വൈസ് പ്രസിഡന്റായി രഞ്ജിത് എസ് പിള്ള ചുമതലയേറ്റു

കണക്ടിക്കട്ട്: മന്ത്ര (Malayalee Association of North American Hindus MANTRA) കണക്ടിക്കട്ട് റീജിയണൽ വൈസ് പ്രസിഡന്റായി രഞ്ജിത് എസ് പിള്ള ചുമതലയേറ്റതായി സംഘടന ഔദ്യോഗികമായി അറിയിച്ചു.

സംഘടനയുടെ സ്ഥാപകകാലം മുതൽ മന്ത്രയോടൊപ്പം പ്രവർത്തിച്ചു വരുന്ന രഞ്ജിത്, മുൻപ് കണക്ടിക്കട്ട് മേഖലയിൽ വിവിധ റീജിയണൽ ഉത്തരവാദിത്വങ്ങൾ വിജയകരമായി ഏറ്റെടുത്തു നിറവേറ്റിയിട്ടുള്ള വ്യക്തിയാണ്. സംഘടനാപരമായ ദീർഘകാല അനുഭവവും സമൂഹസേവനത്തിലെ സജീവ പങ്കാളിത്തവും അദ്ദേഹത്തിന്റെ ശക്തികളാണ്.

പ്രാദേശിക സാമൂഹിക പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായ രഞ്ജിത്, കണക്ടിക്കട്ടിലെ പ്രമുഖ മലയാളി സംഘടനയായ MASCONN-ന്റെ നിലവിലെ ട്രഷററായും സേവനം ചെയ്യുന്നു. കൂടാതെ Fairfield County മേഖലയിലെ മലയാളി ഹിന്ദു സമൂഹ പ്രവർത്തനങ്ങളിലും അദ്ദേഹം സജീവമാണ്. പ്രത്യേകിച്ച് Stratford Hindu Temple-ൽ നടക്കുന്ന ആത്മീയ-സാംസ്കാരിക പരിപാടികൾക്ക് പിന്തുണ നൽകിക്കൊണ്ടിരിക്കുന്നു.

ഇരുപത് വർഷത്തിലധികം ഐ.ടി. മേഖലയിലെ അനുഭവസമ്പത്തുള്ള ആലപ്പുഴ സ്വദേശിയായ രഞ്ജിത്, ഭാര്യ സബിതയും പുത്രിമാരായ നവ്യ ഇഷ എന്നിവർക്കൊപ്പം സ്റ്റാംഫോർഡിൽ ആണ് താമസിക്കുന്നത്.

കണക്ടിക്കട്ട് മേഖലയിലെ മന്ത്രയുടെ പ്രവർത്തനങ്ങൾക്ക് പുതിയ ദിശയും ശക്തിയും നൽകാൻ അദ്ദേഹത്തിന്റെ നേതൃത്വം സഹായകരമാകുമെന്ന് സംഘടന പ്രത്യാശ പ്രകടിപ്പിച്ചു.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...