കേരള വാർത്തസിനിമ

മു​ൻ ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​നും ന​ട​നു​മാ​യ പ്രേം​കു​മാ​ർ കോ​ൺ​ഗ്ര​സി​ലേ​ക്ക്

തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​രു​മാ​യി ഇ​ട​ഞ്ഞു​നി​ൽ​ക്കു​ന്ന മു​ൻ ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​നും ന​ട​നു​മാ​യ പ്രേം​കു​മാ​ർ കോ​ൺ​ഗ്ര​സി​ലേ​ക്ക്. എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി.​വേ​ണു​ഗോ​പാ​ലു​മാ​യി പ്രേം​കു​മാ​ർ ച​ർ​ച്ച ന​ട​ത്തി.

പാ​ർ​ട്ടി​യി​ലെ​ത്തി​യാ​ൽ മി​ക​ച്ച പ​രി​ഗ​ണ​ന ന​ൽ​കു​മെ​ന്ന് പ്രേം​കു​മാ​റി​ന് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ഉ​റ​പ്പു​ന​ൽ​കി. തി​ങ്ക​ളാ​ഴ്ച കൂ​ടു​ത​ൽ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ അ​ദ്ദേ​ഹ​വു​മാ​യി ച​ർ​ച്ച ന​ട​ത്തു​മെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്. താ​ൻ കോ​ള​ജി​ൽ പ​ഠി​ച്ച​പ്പോ​ൾ കെ​എ​സ്‌​യു​ക്കാ​ര​നാ​യി​രു​ന്നു.

ത​ന്‍റെ പി​താ​വ് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ര്‍​മാ​ന്‍ സ്ഥാ​ന​ത്തു നി​ന്ന് മാ​റ്റി​യ​തി​നു പി​ന്നാ​ലെ സ​ര്‍​ക്കാ​രി​നെ​യും സി​പി​എ​മ്മി​നെ​യും വി​മ​ർ​ശി​ച്ച് പ്രേം​കു​മാ​ര്‍ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ പ്രേം​കു​മാ​റി​നെ ബ​ന്ധ​പ്പെ​ട്ട​ത്.

യാ​ത്ര​യ​യ​പ്പി​നു​ള്ള സ​മ​യം പോ​ലും ന​ല്‍​കാ​തെ​യാ​ണ് ത​ന്നെ സ്ഥാ​ന​ത്തു നി​ന്ന് നീ​ക്കി​യ​ത്. സ​ര്‍​ക്കാ​രി​നെ വി​മ​ര്‍​ശി​ച്ച ക​വി സ​ച്ചി​ദാ​ന​ന്ദ​നെ സാ​ഹി​ത്യ അ​ക്കാ​ദ​മി ചെ​യ​ര്‍​മാ​ന്‍ സ്ഥാ​ന​ത്തു നി​ന്ന് നീ​ക്കാ​ക്ക​ത്ത​ത് ഇ​ര​ട്ട നീ​തി​യാ​ണെ​ന്നും പ്രേം​കു​മാ​ര്‍ പ​റ​ഞ്ഞി​രു​ന്നു.

സി​പി​എം നേ​താ​വും കൊ​ട്ടാ​ര​ക്ക​ര മു​ൻ എം​എ​ൽ​എ​യു​മാ​യ ഐ​ഷ പോ​റ്റി അ​ടു​ത്തി​ടെ കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്നി​രു​ന്നു. സി​പി​എം നേ​തൃ​ത്വ​വു​മാ​യി ഇ​ട​ഞ്ഞു നി​ൽ​ക്കു​ന്ന പി.​കെ.​ശ​ശി​യു​മാ​യി കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ച​ർ​ച്ച ന​ട​ത്തു​ന്ന​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

ഓപ്പറേഷൻ തൂഫാൻ; 83 പേര്‍ കൂടി അറസ്റ്റിൽ, ആകെ എണ്ണം 8672 ആയി, കേസുകൾ 8060

തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 80 കേസുകളിലായി 83 പേര്‍...

കൗതുകങ്ങൾപ്രധാന വാർത്തസിനിമ

നിവിൻ പോളിക്കായി എം. ജി ശ്രീകുമാ‌റിന്റെ ശബ്‍ദത്തിൽ ബെത് ‌ലഹേം കുടുംബ യൂണിറ്റിലെ ‘മാന്ത്രികം’ എന്ന ഗാനം

നിവിൻ പോളിയും മമിത ബൈജുവും ആദ്യമായി ഒന്നിക്കുന്ന ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ എന്ന ചിത്രത്തിലെ ആദ്യ...

കൗതുകങ്ങൾസിനിമ

മണിരത്നം സിനിമയുടെ ലൊക്കഷൻ ചിത്രങ്ങൾ ചോർന്നു; ’96’ ഓർമ്മിപ്പിച്ച് വിജയ് സേതുപതിയും സായ് പല്ലവിയും

കമൽ ഹാസൻ നായകനായ ‘തഗ് ലൈഫി’ന്റെ പരാജയത്തിന് ശേഷം തന്റെ പുതിയ ചിത്രത്തിന്റെ തിരക്കുകളിലാണ് സംവിധായകൻ...

കേരള വാർത്തകൗതുകങ്ങൾപ്രധാന വാർത്തസിനിമ

16 വർഷത്തെ കാത്തിരിപ്പ്, മൂന്നുനിലയിൽ അഞ്ചുമുറിവീട്; കൊച്ചിൻ ഹനീഫയുടെ കുടുംബത്തിന് സ്വപ്നസാക്ഷാത്കാരം

മലയാളികളുടെ പ്രിയനടൻ കൊച്ചിൻ ഹനീഫയുടെ വീടിന്റെ ഗൃഹപ്രവേശം നടന്നു. കൊച്ചി വെണ്ണലയിലാണ് വീട്. നടന്റെ മരണ...