അമേരിക്കൻ വാർത്ത

ഡാലസിനെ സംഗീതസാന്ദ്രമാക്കി ‘സസ്നേഹം വാലന്റൈൻ’; കേരള അസോസിയേഷൻ്റെ സംഗീത വിരുന്ന് വൻ വിജയം

ഡാലസ് : പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും സുന്ദരമായ ഓർമ്മകൾ പങ്കുവെച്ച് കേരള അസോസിയേഷൻ ഓഫ് ഡള്ളസ് സംഘടിപ്പിച്ച ‘സസ്നേഹം വാലന്റൈൻ’ സംഗീത വിരുന്ന് അരങ്ങേറി. ഫെബ്രുവരി 14 ശനിയാഴ്ച വൈകുന്നേരം കരോൾട്ടണിലെ സെന്റ് ഇഗ്നേഷ്യസ് ചർച്ച് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഡള്ളസിലെ സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും നിരവധി സംഗീത പ്രേമികളും പങ്കെടുത്തു.

കേരള അസോസിയേഷൻ പ്രസിഡണ്ട് ഷിജു അബ്രഹാം ചടങ്ങിൽ സ്വാഗതം ആശംസിച്ചു. മുഖ്യാതിഥിയായി എത്തിയ എസ്.കെ. മഠത്തിൽ വാലന്റൈൻ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രത്യേക പ്രഭാഷണം നടത്തി. ആർട്സ് ഡയറക്ടർ ജിജി  സ്കറിയ പരിപാടികൾ വിശദീകരിക്കുകയും, വാലന്റൈൻ ദിനത്തിൽ ഇത്തരമൊരു സംഗീത വിരുന്ന് സംഘടിപ്പിക്കാൻ കഴിഞ്ഞതിലുള്ള സന്തോഷം പങ്കുവെക്കുകയും ചെയ്തു. അസോസിയേഷൻ ജനറൽ സെക്രട്ടറി മൻജിത്  കൈനിക്കര ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.

സംഗീതജ്ഞർക്കും കലാപ്രേമികൾക്കും പുറമെ,ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്റര് പ്രസിഡന്റ് മാത്യു നൈനാൻ ,  കേരള ലിറ്റററി സൊസൈറ്റി പ്രസിഡൻ്റ് അനശ്വർ മാമ്പിള്ളി, ഇന്ത്യ പ്രസ് ക്ലബ് നോർത്ത് ടെക്സസ് പ്രതിനിധി സിജു വി ജോർജ്   തുടങ്ങി സമൂഹത്തിലെ വിവിധ തലങ്ങളിലുള്ള സാംസ്കാരിക പ്രവർത്തകരുടെ സാന്നിധ്യം പരിപാടിയുടെ മാറ്റ് കൂട്ടി.

തത്സമയ വാദ്യസംഗീതത്തിന്റെ അകമ്പടിയോടെ നടന്ന ഗാനമേളയിൽ പഴയതും പുതിയതുമായ നിരവധി പ്രണയഗാനങ്ങൾ ആലപിക്കപ്പെട്ടു.
സോളോ പ്രകടനങ്ങൾ: നബ, അലക്സാണ്ടർ പാപ്പച്ചൻ, ചാർലി വരാനാഥ്, സുബിൻ ചാർലി തുടങ്ങി 27-ഓളം ഗായകർ വേദിയിൽ അണിനിരന്നു.

ബാലപ്രതിഭകൾ: അതുൽ ശ്രീജിത്ത്, ദിയ നായർ, എഡ്വിൻ മനയാത്ത്, അലസ്റ്റർ മാമ്പിള്ളി, അമേയ വിമൽ എന്നീ കുട്ടികളുടെ പ്രകടനം സദസ്സിന്റെ പ്രത്യേക കൈയടി നേടി.വാദ്യസംഗീതം: സന നായരുടെ സാക്സോഫോൺ പ്രകടനവും, അഭിജിത്ത് രാജീവ് വയലിനിൽ തീർത്ത സംഗീതവും വേറിട്ട അനുഭവമായി.

റുമാന സംജാദ്, സന ഷാനോബ് എന്നിവർ പരിപാടിയുടെ അവതാരകരായി തിളങ്ങി. സിനു & ഗിരീഷ് പാലക്കാട്, ലീനസ് വർഗീസ് എന്നിവർ അവതരിപ്പിച്ച ഡ്യുയറ്റുകളും ബിനൂപിന്റെയും അനൂപിന്റെയും നേതൃത്വത്തിൽ നടന്ന ഗ്രൂപ്പ് സോങ്ങുകളും പരിപാടിയെ കൂടുതൽ വർണ്ണാഭമാക്കി. വൈകുന്നേരം 5:30 മുതൽ രാത്രി 8:00 വരെ നീണ്ടുനിന്ന ഈ സംഗീത സായാഹ്നം ഡള്ളസിലെ മലയാളി സമൂഹത്തിന് ഒരു മികച്ച വാലന്റൈൻ ദിന സമ്മാനമായി മാറി.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...