അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ബ്രസീൽ പ്രസിഡന്റ് ലുല ഡസിൽവ ഇന്ത്യയിലേക്ക്; ഫെബ്രുവരി 18 മുതൽ 22 വരെ സന്ദർശനം; ഇത് ആറാം തവണ

ന്യൂഡൽഹി: ബ്രസീൽ പ്രസിഡന്റ് ലുല ഡസിൽവ ഇന്ത്യയിലേക്ക്. ഫെബ്രുവരി 18 മുതൽ 22 വരെയാണ് സന്ദർശനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരമാണ് അദ്ദേഹത്തിന്റെ ഇന്ത്യാ സന്ദർശനമെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. നരേന്ദ്ര മോദിയുമായി ഉഭയകക്ഷി ചർച്ച നടത്തുന്ന ലുല ഡസിൽവ, രാജ്യതലസ്ഥാനത്ത് നടക്കുന്ന എഐ ഇംപാക്റ്റ് ഉച്ചകോടിയിലും പങ്കെടുക്കും.

ഫെബ്രുവരി 21നാണ് ലുല ഡസിൽവയും നരേന്ദ്ര മോദിയും തമ്മിലുള്ള കൂടിക്കാഴ്ച. ബഹുരാഷ്‌ട്ര വേദികളിലെ സഹകരണം, പരിഷ്‌കരിച്ച ബഹുരാഷ്‌ട്രവാദം, ആഗോള ഭരണം എന്നിവയുൾപ്പെടെയുള്ളവ ഇരു നേതാക്കളും ചർച്ച ചെയ്യും. ലുല ഡസിൽവയ്ക്കൊപ്പം 14 മന്ത്രിമാരും ബിസിനസ് പ്രതിനിധി സംഘവും ഉണ്ടാകും.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

പ്രധാന വാർത്ത

ഡാളസ് സെന്റ് മേരീസ് പള്ളിയില്‍ ശൂനോയോ പെരുന്നാളിന് ശ്രേഷ്ഠ ബാവ പങ്കെടുക്കും

ഡാളസ്: വിശുദ്ധ കന്യകമറിയാമിന്റെ നാമത്തില്‍ സ്ഥാപിതമായ കരോള്‍ട്ടിന്‍ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനിപ്പള്ളിയുടെ പ്രധാന...