അമേരിക്കൻ വാർത്ത

കാറ്റി മേഖലയിൽ സ്വിമ്മിംഗ് പൂളിൽ വീണ് രണ്ട് പിഞ്ചുകുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം

ഹൂസ്റ്റൺ: ടെക്സാസിലെ കാറ്റി മേഖലയിൽ വീടിനോട് ചേർന്നുള്ള സ്വിമ്മിംഗ് പൂളിൽ വീണ് രണ്ട് പെൺകുഞ്ഞുങ്ങൾ മരിച്ചു. ബുധനാഴ്ച രാവിലെയാണ് രണ്ട് വയസ്സും മൂന്ന് വയസ്സും പ്രായമുള്ള സഹോദരിമാരെ സ്വിമ്മിംഗ് പൂളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്.

രാവിലെ 11:30-ഓടെ ഗ്രീക്ക് എഡ്ജ് കോർട്ടിലെ വീടിന് പിന്നിലുള്ള പൂളിലാണ് അപകടം നടന്നത്. കുട്ടികൾ അവരുടെ അമ്മയ്ക്കും മുത്തശ്ശിമാർക്കും ഒപ്പമാണ് ഈ വീട്ടിൽ താമസിച്ചിരുന്നത്.

 സാധനങ്ങൾ വാങ്ങാൻ പുറത്തുപോയി തിരിച്ചെത്തിയ മുത്തശ്ശിയാണ് കുട്ടികൾ വെള്ളത്തിൽ കിടക്കുന്നത് ആദ്യം കണ്ടത്. ഈ സമയം കുട്ടികളുടെ അമ്മയും മുത്തച്ഛനും വീടിനുള്ളിൽ ഉറങ്ങുകയായിരുന്നു.

മുത്തശ്ശിയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികളും പോലീസും ചേർന്ന് ഉടൻ തന്നെ പ്രഥമശുശ്രൂഷ നൽകി. ഹെലികോപ്റ്റർ മാർഗ്ഗം കുട്ടികളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഹാരിസ് കൗണ്ടി ഷെരീഫ് എഡ് ഗോൺസാലസ് സംഭവം സ്ഥിരീകരിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപകാലത്ത് ഹൂസ്റ്റൺ മേഖലയിൽ കുട്ടികൾ വെള്ളത്തിൽ വീണുള്ള അപകടങ്ങൾ വർദ്ധിക്കുന്നത് അധികൃതർ ഗൗരവത്തോടെയാണ് കാണുന്നത്.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...