അമേരിക്കൻ വാർത്തകേരള വാർത്ത

വേൾഡ് മലയാളി കൗൺസിൽ ‘ആർദ്രം 2026’ ഗ്ലോബൽ സംഗമം ഫെബ്രുവരി 25ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം: വേൾഡ് മലയാളി കൗൺസിൽ (WMC) സംഘടിപ്പിക്കുന്ന “ആർദ്രം 2026 – സേവനത്തിന്റെയും സംസ്കാരത്തിന്റെയും മികവിന്റെയും ആഗോള സംഗമം” ഫെബ്രുവരി 25, 2026ന് തിരുവനന്തപുരം മാസ്കോട്ട് ഹോട്ടലിൽ വച്ച് ഭംഗിയായി നടക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളി നേതാക്കളെയും സാമൂഹിക-രാഷ്ട്രീയ പ്രമുഖരെയും ഒരുമിപ്പിക്കുന്ന മഹാസംഗമമാണിത്.

കേരള നിയമസഭാ സ്പീക്കർ എ. എൻ. ഷംസീർ മുഖ്യാതിഥിയായി ചടങ്ങ് ഉദ്ഘാടനം ചെയ്യും.


പരിപാടിയിൽ പങ്കെടുക്കുന്ന പ്രമുഖർ:

ജി.ആർ. അനിൽ, സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി;

ജെ. ചിഞ്ചു റാണി, മൃഗസംരക്ഷണ-ഡയറി വികസന മന്ത്രി;

അഹമ്മദ് ദേവർകോവിൽ, എം.എൽ.എ & മുൻ മന്ത്രി;

അനൂപ് ജേക്കബ്, എം.എൽ.എ;

പി. ഉബൈദുള്ള, എം.എൽ.എ;

കെ. മുരളീധരൻ, മുൻ മന്ത്രി & മുൻ എം.പി;

വി.വി. രാജേഷ്, തിരുവനന്തപുരം മേയർ;

അജിത് കൊല്ലശ്ശേരി, സി.ഇ.ഒ, നോർക റൂട്ട്‌സ്.


വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ ആരംഭിച്ച ഗ്ലോബൽ നഴ്സിംഗ് സ്കോളർഷിപ്പ് പദ്ധതിയാണ് പരിപാടിയുടെ പ്രധാന ആകർഷണം. ഈ പദ്ധതിയിലൂടെ 100 അർഹരായ നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ഓരോരുത്തർക്കും ₹1,00,000 (ഒരു ലക്ഷം രൂപ) വീതം ധനസഹായം നൽകുന്നു.

പദ്ധതിയുടെ ആദ്യഘട്ടമായി 25 നഴ്സിംഗ് വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് വിതരണം ഫെബ്രുവരി 25ന് ചടങ്ങിൽ നടക്കും.

ഗ്ലോബൽ എക്സിക്യൂട്ടീവ് കൗൺസിൽ യോഗത്തോടെയാണ് പരിപാടി ആരംഭിക്കുന്നത്. തുടർന്ന് ഹെൽത്ത്‌കെയർ എക്സലൻസ് അവാർഡുകൾ, നഴ്സിംഗ് സ്കോളർഷിപ്പ് വിതരണം, സാംസ്കാരിക പരിപാടികൾ, വനിതാ ഫോറം ഭവനത്തിന്റെ താക്കോൽദാനം, ഫെല്ലോഷിപ്പ്, ഡിന്നർ, നെറ്റ്‌വർക്കിംഗ്, വാക്കത്തോൺ എന്നിവയും സംഘടിപ്പിക്കും.

ഗ്ലോബൽ ചെയർമാൻ തോമസ് മൊട്ടാക്കൽ, ഗ്ലോബൽ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ, ജനറൽ സെക്രട്ടറി ഷാജി മാത്യു, ട്രഷറർ സണ്ണി ജി വെളിയത്ത്, ഗ്ലോബൽ വൈസ് പ്രസിഡന്റ് (അഡ്മിൻ) ജെയിംസ് കൂടാൽ, അഡ്വൈസറി ബോർഡ് ചെയർമാൻ ടി. പി. വിജയൻ എന്നിവരുടെ നേതൃത്വത്തിലും, ഇന്ത്യ റീജിയനും ട്രാവൻകൂർ പ്രൊവിൻസിന്റെയും സഹകരണത്തോടെയാണ് പരിപാടി നടക്കുന്നത്.

ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തെ ഒന്നിപ്പിക്കുന്നതും, സേവന-സാമൂഹിക പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതുമായ ഈ മഹാസംഗമത്തിൽ വലിയ പങ്കാളിത്തം പ്രതീക്ഷിക്കുന്നതായി വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ വൈസ് പ്രസിഡന്റ് ജെയിംസ് കൂടാൽ അറിയിച്ചു.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

കേരള വാർത്തപ്രധാന വാർത്ത

കിളിരൂര്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തി ആയിരുന്നു; പോക്‌സോ കേസ് നില്‍ക്കില്ലെന്നു ആര്‍.ശ്രീലേഖ

തിരുവനന്തപുരം: യൂട്യൂബ് ചാനല്‍ വഴി ലൈംഗികാതിക്രമ കേസ് ഇരകളുടെ പേര് വെളിപ്പെടുത്തിയതിന് പോക്‌സോ കേസ് ചുമത്തിയ...

കേരള വാർത്തപ്രധാന വാർത്ത

ആരോഗ്യമന്ത്രി വീണാ ജോർജ് പൂർണ്ണ വിശ്രമത്തിൽ; പരിപാടികൾ മാറ്റി

തിരുവനന്തപുരം: മന്ത്രി വീണാ ജോർജിന്റെ മാർച്ച് രണ്ടാം തീയതി വരെയുള്ള പരിപാടികൾ മാറ്റിവെച്ചതായി ആരോഗ്യവകുപ്പ് മന്ത്രിയുടെ...

അമേരിക്കൻ വാർത്ത

പുതുപ്പള്ളിയില്‍ എംഎൽഎയുടെ ഓഫീസിലേക്ക് ബിജെപി മാര്‍ച്ച്; കൈകൊടുത്ത് സ്വീകരിച്ച് ചാണ്ടി ഉമ്മന്‍

കോട്ടയം: പുതുപ്പള്ളിയിൽ വികസന മുരടിപ്പ് ആരോപിച്ച് ചാണ്ടി ഉമ്മൻ എംഎൽഎയുടെ ഓഫീസിലേക്ക് ബിജെപി നടത്തിയ മാർച്ചിനെ...

കേരള വാർത്തകൗതുകങ്ങൾശാസ്ത്രീയം

കേ​​​ര​​​ള​​​ത്തി​​​ലെ പ​​​ക്ഷി​​​സ​​​ന്പ​​​ത്തി​​​ലേ​​​ക്ക് ഒ​​​രു പു​​​തി​​​യ അ​​​തി​​​ഥി കൂ​​​ടി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ര​​​ണ്ടു​​​വ​​​ർ​​​ഷം മു​​​ന്പ് മ​​​ട​​​ത്ത​​​റ അ​​​രി​​​പ്പ കാ​​​ടു​​​ക​​​ളി​​​ൽ ആ​​​ദ്യ​​​മാ​​​യി ക​​​ണ്ടെ​​​ത്തി​​​യ ഇ​​​രു​​​ള​​​ൻ പാ​​​റ്റാ പി​​​ടി​​​യ​​​ൻ എ​​​ന്ന...