അമേരിക്കൻ വാർത്ത

മന്ത്ര ആൽബനി റീജിയണൽ വൈസ് പ്രസിഡന്റ് ആയി സുനൂജ് ശശിധരൻ

ആൽബനി, ന്യൂയോർക്ക്: മലയാളീ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദൂസ് (മന്ത്ര) ആൽബനി മേഖലയുടെ റീജിയണൽ വൈസ് പ്രസിഡന്റ് (RVP) ആയി സുനൂജ് ശശിധരൻ ചുമതലയേറ്റു.

ഇരുപതിലധികം വർഷത്തെ ഐ.ടി. മേഖലാ പരിചയമുള്ള സുനൂജ് ശശിധരൻ, ആൽബനിയിലെ മലയാളി ഹിന്ദു സമൂഹത്തിൽ സജീവ സാന്നിധ്യമാണ്. ആൽബനി ഹിന്ദു ടെമ്പിളിൽ നടക്കുന്ന വിവിധ ആദ്ധ്യാത്മിക-സാംസ്‌കാരിക പ്രവർത്തനങ്ങളിൽ

അതോടൊപ്പം, ക്യാപിറ്റൽ ഡിസ്ട്രിക്റ്റ് മലയാളി അസോസിയേഷൻ (CDMA) എന്ന സംഘടനയുമായി ദീർഘകാല ബന്ധം പുലർത്തുന്ന സുനൂജ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, ട്രഷറർ, വൈസ് പ്രസിഡന്റ് തുടങ്ങിയ വിവിധ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സമൂഹ പ്രവർത്തനങ്ങളിലൂടെയും നേതൃത്വ ശേഷിയിലൂടെയും അദ്ദേഹം വലിയ അംഗീകാരം നേടിയിട്ടുണ്ട്.

തിരുവനന്തപുരം സ്വദേശിയായ സുനൂജ് ശശിധരൻ, ഭാര്യ ജ്യോതിസ്, മകൻ അദ്വേത്, മകൾ അദ്വിക എന്നിവരോടൊപ്പം ആൽബനിയിൽ താമസിക്കുന്നു.

സമൂഹ ഐക്യവും സനാതന ധർമ്മ മൂല്യങ്ങളും പ്രചരിപ്പിക്കുന്ന മന്ത്രയുടെ ദൗത്യങ്ങൾക്ക് സുനൂജിന്റെ പരിചയവും നേതൃത്വവും വലിയ ശക്തിയാകുമെന്നും 2027 ജൂലൈയിൽ നടക്കുന്ന MANTRAH ശാക്തേയം കൺവൻഷനിൽ ആൽബനി റീജിയണിൽ നിന്നുള്ള ശക്തമായ പങ്കാളിത്തമാണ് സംഘടന പ്രതീക്ഷിക്കുന്നതെന്നും പ്രസിഡന്റ് കൃഷ്ണരാജ് മോഹനൻ  വ്യക്തമാക്കി.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...