അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

കർദ്ദിനാൾ ആന്റണി പൂള ഭാരത കത്തോലിക്കാ മെത്രാൻ സമിതിയുടെ പുതിയ പ്രസിഡന്റ്‌

വത്തിക്കാൻ സിറ്റി: ഭാരത കത്തോലിക്കാ മെത്രാൻ സമിതി (CBCI) യുടെ  37-ാമത് ജനറൽ ബോഡി യോഗത്തിൽ (2026 ഫെബ്രുവരി 7) ഹൈദരാബാദ് മെട്രോപൊളിറ്റൻ ആർച്ച് ബിഷപ്പ് അഭിവന്ദ്യ  കർദ്ദിനാൾ ആന്റണി  പൂളയെ, മെത്രാൻ സമിതിയുടെ  പുതിയ പ്രസിഡന്റായി തിരഞ്ഞെടുത്തു.

1961 നവംബർ 15 ന് കർണൂൽ രൂപതയിലെ പോളൂരുവിലാണ് കർദ്ദിനാൾ  ആന്റണി പൂള ജനിച്ചത്. 1992 ഫെബ്രുവരി 20 ന് പൗരോഹിത്യം സ്വീകരിച്ച് കടപ്പ രൂപതയിൽ അദ്ദേഹം സേവനം ആരംഭിച്ചു. ഷിക്കാഗോയിലെ ലയോള സർവകലാശാലയിൽ അജപാലന ശാസ്ത്രത്തിൽ  ബിരുദാനന്തര ബിരുദം നേടി.

കടപ്പ രൂപതയിൽ രൂപത കൺസൾട്ടർ, വിദ്യാഭ്യാസ സെക്രട്ടറി, രൂപത സ്കൂളുകളുടെ ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ തുടങ്ങി നിരവധി പ്രധാന ഉത്തരവാദിത്തങ്ങളും അദ്ദേഹം വഹിച്ചു. 2008 ഫെബ്രുവരി 8 ന് അദ്ദേഹം കർണൂലിന്റെ ബിഷപ്പായി നിയമിതനായി. തുടർന്ന്, 2020 നവംബർ 19 ന് ഫ്രാൻസിസ് പാപ്പാ അദ്ദേഹത്തെ ഹൈദരാബാദിലെ മെട്രോപൊളിറ്റൻ ആർച്ച് ബിഷപ്പായി നിയമിച്ചു. 2022 ഓഗസ്റ്റ് 27 ന് കർദിനാൾ പദവിയും അദ്ദേഹത്തിന് നൽകപ്പെട്ടു.

പതിറ്റാണ്ടുകളുടെ അജപാലന പരിചയവും, ഭരണനേതൃത്വവും, വിശ്വാസം, നീതി, മാനുഷിക അന്തസ്സ് എന്നിവയ്ക്കായി സഭയുടെ ദൗത്യത്തോടുള്ള ശക്തമായ പ്രതിബദ്ധതയും കൈമുതലാക്കിയ കർദിനാൾ ആന്റണി പൂള, മെത്രാൻ സമിതിയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുമ്പോൾ, ഭാരതത്തിൽ കത്തോലിക്കാ സഭയുടെ ക്രിസ്തുസാക്ഷ്യം കൂടുതൽ ഉജ്ജ്വലമാകും.

ഭാരതത്തിൽ നിന്നുള്ള ആദ്യ ദളിത് കർദിനാൾ എന്നനിലയിൽ, “കഴിയുന്നത്ര ദരിദ്രരായ കുട്ടികളെ സഹായിക്കുക” എന്നതാണ് തന്റെ പ്രധാന ദൗത്യമെന്നു വത്തിക്കാൻ മീഡിയയോട് അദ്ദേഹം പങ്കുവച്ചിരുന്നു. സാമൂഹിക പദവിയിൽ വളരെ താഴ്ന്ന നിലയിലുള്ളവരെയാണ് ദളിതർ എന്ന് പുരാതനകാലത്ത് വിളിച്ചിരുന്നത്. ഇവർ വളരെയധികം ചൂഷണം ചെയ്യപ്പെടുകയും അതിക്രമങ്ങൾക്ക് വിധേയരാകുകയും ചെയ്തിട്ടുണ്ട്. സാങ്കേതികമായി നിർത്തലാക്കപ്പെട്ടാലും ജാതിവ്യവസ്ഥയുടെ അവശിഷ്ടങ്ങൾ ഇപ്പോഴും ഇന്ത്യയിൽ നിലനിൽക്കുന്നു എന്ന വേദനാജനകമായ വസ്തുതയും തദവസരത്തിൽ അദ്ദേഹം പങ്കുവച്ചിരുന്നു.

Report ഫാ. ജിനു തെക്കേത്തലക്കൽ

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

ആനുകാലികംപ്രധാന വാർത്ത

 സ്ത്രീ സംവരണം നടപ്പാക്കാൻ പ്രത്യേക പാർലമെന്റ് സമ്മേളനം

ന്യൂഡൽഹി: ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം നൽകുന്ന വനിതാ സംവരണ നിയമഭേദഗതി...

അമേരിക്കൻ വാർത്തപ്രധാന വാർത്ത

സ്വാമി വിവേകാനനന്ദന്റെ പൂർണകായ പ്രതിമ സിയാറ്റിലിൽ അനാവരണം ചെയ്തു

വാഷിംഗ്ടൺ: സിയാറ്റിലിൽ സ്വാമി വിവേകാനന്ദയുടെ പൂർണകായ പ്രതിമ അനാവരണം ചെയ്തു. വെസ്റ്റ്ലാൻഡ് സ്‌ക്വയർ പാർക്കിലാണ് പ്രതിമ സ്ഥാപിച്ചത്....

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തപ്രധാന വാർത്ത

യു​എ​സ്-​ഇ​റാ​ൻ ച​ർ​ച്ച​ക​ൾ പ​രാ​ജ​യം; മ​ധ്യ​സ്ഥ​ത​യ്ക്ക് ത​യ്യാ​റാ​ണെ​ന്ന് വ്ലാ​ദ്മി​ർ പു​ടി​ൻ

മോ​സ്കോ: അ​മേ​രി​ക്ക​യും ഇ​റാ​നും ത​മ്മി​ൽ പാ​കി​സ്ഥാ​നി​ൽ ന​ട​ന്ന നി​ർ​ണാ​യ​ക​മാ​യ സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ പ​രാ​ജ​യ​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ, വി​ഷ​യ​ത്തി​ൽ...

കൗതുകങ്ങൾപ്രധാന വാർത്തസിനിമ

ആശയുടെ ​പ്രണയവും ദുഃഖവും പെയ്തിറങ്ങിയ ശബ്‌ദം, ബോളിവുഡ് സംഗീതത്തെ മാറ്റിമറിച്ച ഏഴ് ഗാനങ്ങൾ

പ്രണയവും വിരഹവും വിപ്ലവവും ലഹരിയുമെല്ലാം ഒരേ ശ്വാസത്തിൽ ആവാഹിച്ച മാന്ത്രിക സ്വരത്തിന് ഉടമയായിരുന്നു ആശാ ഭോസ്‌ലെ....