കേരള വാർത്തപ്രധാന വാർത്ത

സ്വര്‍ണക്കൊള്ള: തന്ത്രി രണ്ടര കോടി രൂപ നിക്ഷേപിച്ചിട്ടില്ല, വിശദീകരണവുമായി നെടുംപറമ്പില്‍ സ്ഥാപന ഉടമ

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട തന്ത്രി കണ്ഠരര് രാജീവര് നെടുംപറമ്പില്‍ ക്രെഡിറ്റ് സിന്‍ഡിക്കേറ്റ് എന്ന തന്‍റെ സ്ഥാപനത്തില്‍ രണ്ടര കോടി രൂപ നിക്ഷേപിച്ചിട്ടില്ലെന്ന് ഉടമ എന്‍.എം. രാജു. തന്ത്രിയെയോ കുടുംബത്തെയോ താന്‍ കണ്ടിട്ടില്ലെന്നും രാജു കൊച്ചിയില്‍ നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു.

തന്ത്രി കണ്ഠരര് രാജീവര് 2.5 കോടി രൂപ ഇവിടെ നിക്ഷേപിച്ചിരുന്നതായും നിക്ഷേപ തട്ടിപ്പ് കേസില്‍ ഉള്‍പ്പെട്ട് സ്ഥാപനം പൂട്ടിപ്പോയപ്പോള്‍ എന്തുകൊണ്ടാണ് തന്ത്രി പരാതിപ്പെടാത്തത് എന്നതടക്കമുള്ള കാര്യത്തില്‍ എസ്‌ഐടിക്ക് സംശയം ഉണ്ടായിരുന്നു.

അതേസമയം, ആന്‍റോ ആന്‍റണി എംപിക്കെതിരെ സാമ്പത്തിക ആരോപണവുമായി നെടുംപറമ്പില്‍ ക്രെഡിറ്റ് സിന്‍ഡിക്കേറ്റ് ഉടമ എന്‍.എം. രാജു. 2019ല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വാങ്ങിയ രണ്ടു കോടി രൂപ ഇതുവരെ തിരികെ നല്‍കിയിട്ടില്ലെന്ന് രാജു വാർത്താസമ്മേളനത്തിൽ പറഞ്ഞു.

തന്‍റെ സ്ഥാപനം പ്രതിസന്ധിയിലായ സമയത്ത് മകളടക്കം അപേക്ഷിച്ചിട്ടും പണം തിരികെ തന്നില്ലെന്നും രാജു പറഞ്ഞു. 2019ല്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ പത്തനംതിട്ടയിലെ യുഡിഎഫിന്‍റെ സ്ഥാനാര്‍ഥി ആന്‍റോ ആന്‍റണി ആണ്. ആ സമയത്ത് ആന്‍റോ ആന്‍റണിയുടെ ഭാര്യ നിരവധി തവണ തന്നെ കാണാനായി ഓഫീസില്‍ വന്നു. വീട്ടിലും വന്നു. തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് രാത്രികളില്‍ ഭാര്യയുമൊത്ത് ആന്‍റോ ആന്‍റണിയും വീട്ടില്‍ വന്നു.

പ്രചാരണത്തിനായുള്ള ഫണ്ട് വന്നില്ല, അതുകൊണ്ട് സഹായിക്കണം എന്നു പറഞ്ഞു. രണ്ടു കോടി രൂപ ഞങ്ങളുടെ കമ്പനിയില്‍ നിന്നും അദ്ദേഹം വായ്പയായി എടുത്തിട്ടുണ്ട്. രണ്ടു മാസത്തിനകം ഈ പണം തിരിച്ചു തരും എന്നാണ് പറഞ്ഞിരുന്നത്. ഈ രണ്ടു മാസവും കഴിഞ്ഞ് ഇപ്പോള്‍ ഏഴു വര്‍ഷമായി. ആയിരം പ്രാവിശ്യമെങ്കിലും ഞങ്ങള്‍ കൈയും കാലും പിടിച്ച് ചോദിച്ചിട്ടുണ്ട്.

ഞങ്ങള്‍ക്ക് പ്രതിസന്ധി വന്ന ഘട്ടത്തില്‍ തന്‍റെ മകളടക്കം അദ്ദേഹത്തിന്‍റെ വീട്ടില്‍ ചെന്നിട്ട് അങ്കിള്‍ എങ്ങനെയെങ്കിലും സഹായിക്കണം ഞങ്ങള്‍ വലിയ പ്രതിസന്ധിയിലാണ് എന്ന് പറഞ്ഞിട്ടുപോലും ഈ വായ്പ തിരിച്ചു തരാന്‍ അദ്ദേഹം തയാറായില്ല. രണ്ടു പ്രാവിശ്യമായി 10 ലക്ഷം രൂപ വീതം 20 ലക്ഷം മാത്രമേ അദ്ദേഹം തിരികെ തന്നിട്ടുള്ളു. ബാക്കി പണം ആന്‍റോ ഇന്നുവരെ തിരികെ തന്നിട്ടില്ലെന്നും എന്‍.എം രാജു കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം നെടുംപറമ്പില്‍ ക്രെഡിറ്റ് സിന്‍ഡിക്കേറ്റില്‍ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന്‍റെ റെയ്ഡ് നന്നിരുന്നു. തിരുവല്ല കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ഓഫീസിലും രാജുവിന്‍റെ വീട്ടിലുമാണ് റെയ്ഡ് നടന്നത്.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

പ്രധാന വാർത്ത

ഡാളസ് സെന്റ് മേരീസ് പള്ളിയില്‍ ശൂനോയോ പെരുന്നാളിന് ശ്രേഷ്ഠ ബാവ പങ്കെടുക്കും

ഡാളസ്: വിശുദ്ധ കന്യകമറിയാമിന്റെ നാമത്തില്‍ സ്ഥാപിതമായ കരോള്‍ട്ടിന്‍ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനിപ്പള്ളിയുടെ പ്രധാന...