അമേരിക്കൻ വാർത്ത

പുതുവർഷത്തിലെ ആദ്യ ആഘോഷം ഗംഭീരമാക്കി കാന്‍ജ് ന്യൂ ഇയർ–റിപ്പബ്ലിക് ഡേ പരിപാടി

ന്യൂജഴ്‌സി: ന്യൂജഴ്‌സിയിലെ കടുത്ത ശൈത്യാവസ്ഥയെയും അവഗണിച്ച് വലിയ ജനപങ്കാളിത്തത്തോടെ കേരള അസോസിയേഷൻ ഓഫ് ന്യൂജഴ്‌സി (KANJ) സംഘടിപ്പിച്ച 2026-ലെ ന്യൂ ഇയർ–റിപ്പബ്ലിക് ഡേ സംയുക്ത ആഘോഷം ശ്രദ്ധേയമായി. സംഘടനയുടെ 2026-ലെ ആദ്യ ഔദ്യോഗിക പരിപാടിയെന്ന നിലയിൽ നടന്ന ചടങ്ങ് വിപുലമായ ആഘോഷങ്ങളോടെയാണ് അരങ്ങേറിയത്.

ഇന്ത്യയുടെയും അമേരിക്കയുടെയും ദേശീയഗാനം ആലപിച്ചുകൊണ്ട് ആരംഭിച്ച പരിപാടിയിൽ, പുതുവർഷവും റിപ്പബ്ലിക് ദിനവും ഒരുമിച്ച് ആഘോഷിച്ചു. ഇതോടൊപ്പം 2026-ലെ KANJ ന്റെ പുതിയ നേതൃത്വത്തെയും ഭാരവാഹികളെയും സദസ്സിന് ഔദ്യോഗികമായി പരിചയപ്പെടുത്തി.

പ്രസിഡന്റ് വിജയ് നമ്പ്യാർ, ജനറൽ സെക്രട്ടറി ജോർജി സാമുവൽ, ട്രഷറർ കുർഷിദ് ബഷീർ എന്നിവർ ഭദ്രദീപം കൊളുത്തി പരിപാടിക്ക് ഔദ്യോഗിക തുടക്കം കുറിച്ചു. വൈസ് പ്രസിഡന്റ് ടോം നെറ്റിക്കാടൻ, ജോയിന്റ് സെക്രട്ടറി കൃഷ്ണ പ്രസാദ്, ജോയിന്റ് ട്രഷറർ ദയ ശ്യാം, മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗം ചുമതലയുള്ള അസ്ലം ഹമീദ്, സ്പോർട്സ് അഫയേഴ്സ് അനൂപ് മാത്യൂസ് രാജു, ഐടി ഓഫീസർ നിധിൻ ജോയ് ആലപ്പാട്ട്, പബ്ലിക് ആൻഡ് സോഷ്യൽ അഫയേഴ്സ് രേഖ നായർ, ചാരിറ്റി അഫയേഴ്സ് ജയകൃഷ്ണൻ എം. മേനോൻ, കൾച്ചറൽ അഫയേഴ്സ് രേഖ പ്രദീപ്, യൂത്ത് അഫയേഴ്സ് ശ്രീകുമാർ കെ.എസ്., എക്സ്-ഓഫീഷ്യോ സോഫിയ മാത്യു എന്നിവരാണ് മറ്റ് പുതുതായി ചുമതലയേറ്റ ഭാരവാഹികൾ.

KANJ ‘Got Talent’ വേദികളിലൂടെ കഴിവ് തെളിയിച്ച കുട്ടികളുടെ കലാപ്രകടനങ്ങൾ സദസ്സിൽ ആവേശം പകർന്നു. റിപ്പബ്ലിക് ദിന സന്ദേശവുമായി ഡോ. സന്തോഷ് കുമാർ നടത്തിയ പ്രഭാഷണം ചടങ്ങിന്റെ മറ്റൊരു ശ്രദ്ധേയ ഘടകമായി. ശാസ്ത്രീയ ബോധം വളർത്തുന്നതിന്റെ പ്രാധാന്യവും ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന ശാസ്ത്രാത്മക ചിന്താധാരകളും അദ്ദേഹം തന്റെ പ്രഭാഷണത്തിൽ ഊന്നിപ്പറഞ്ഞു.

2026-ലെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ അവരുടെ ഫോക്കസ് ഗ്രൂപ്പ് ടീമുകളെയും ചടങ്ങിൽ സദസ്സിന് പരിചയപ്പെടുത്തി. തുടർന്ന് Musify Philly അവതരിപ്പിച്ച സംഗീത സദസ്സ് ഹാളിനെ ആവേശത്തിലാഴ്ത്തി.

വർഷം മുഴുവൻ സംഘടിപ്പിക്കാനിരിക്കുന്ന വിവിധ പരിപാടികളുടെ രൂപരേഖ അവതരിപ്പിച്ചുകൊണ്ടാണ് ന്യൂ ഇയർ–റിപ്പബ്ലിക് ഡേ ആഘോഷങ്ങൾക്ക് സമാപനം കുറിച്ചത്.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...