അമേരിക്കൻ വാർത്ത

അദാനി ഗ്രൂപ്പിനെതിരായ യുഎസ് കേസ്: അഭിഭാഷകർ വഴി നോട്ടിസ് സ്വീകരിച്ചു

ന്യൂയോർക്ക് : അമേരിക്കൻ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മിഷന്റെ (SEC) സിവിൽ തട്ടിപ്പ് കേസിൽ നോട്ടിസ് കൈപ്പറ്റാൻ ഗൗതം അദാനിയും അനന്തരവൻ സാഗർ അദാനിയും സമ്മതിച്ചു. ഇതോടെ ഒരു വർഷത്തിലേറെയായി നിലനിന്നിരുന്ന നിയമപരമായ തടസ്സങ്ങൾ നീങ്ങി കേസ് നടപടികൾ വേഗത്തിലാകും.

ഇന്ത്യയിലായിരുന്നതിനാൽ നോട്ടിസ് നേരിട്ട് നൽകാൻ കഴിയാത്തതായിരുന്നു കേസ് നീണ്ടുപോകാൻ കാരണം. ഇപ്പോൾ അഭിഭാഷകർ വഴി നോട്ടിസ് സ്വീകരിക്കാൻ അദാനി കുടുംബം തയാറായി. അദാനി ഗ്രീൻ എനർജി ലിമിറ്റഡുമായി ബന്ധപ്പെട്ട് നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ചുവെന്നും അഴിമതി മറച്ചുവച്ചെന്നുമാണ് SEC-യുടെ സിവിൽ കേസ്.

കോടതി അംഗീകാരം നൽകിയാൽ, ആരോപണങ്ങൾക്കെതിരെ മറുപടി നൽകാൻ അദാനി ഗ്രൂപ്പിന് 90 ദിവസം വരെ സമയം ലഭിക്കും. സൗരോർജ്ജ കരാറുകൾക്കായി 26.5 കോടി ഡോളർ കൈക്കൂലി നൽകിയെന്ന ക്രിമിനൽ കുറ്റവും ഇവർക്കെതിരെ നിലവിലുണ്ട്. എല്ലാ ആരോപണങ്ങളും അദാനി ഗ്രൂപ്പ് നേരത്തെ നിഷേധിച്ചിരുന്നു.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...