അമേരിക്കൻ വാർത്തകേരള വാർത്ത

അഗ്രികൾച്ചറൽ സയൻസിൽ ആഗോള മുദ്ര പതിപ്പിച്ച ഡോ. ഗിരീഷ് പണിക്കർക്ക് ഗ്ലോബൽ രത്ന അവാർഡ്

മിസിസിപ്പി : അമേരിക്കയിലെ മിസിസിപ്പിയിൽ നിന്ന് അഗ്രികൾച്ചറൽ സയൻസിൽ ലോകമാകെ ശ്രദ്ധ നേടിയ മലയാളി ശാസ്ത്രജ്ഞൻ ഡോ.ഗിരീഷ് കുമാർ പണിക്കർ  2026-ലെ ഗ്ലോബൽ രത്ന അവാർഡ് നേടി. ആഗോള മലയാളികളുടെ നേട്ടങ്ങൾ ആഘോഷിക്കുകയും പ്രവാസ വിജ്ഞാനം ഇന്ത്യയുടെ വികസനത്തിലേക്ക് വഴിതിരിച്ചുവിടുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ മലയാളി ഫെസ്റ്റിവൽ ഫെഡറേഷൻ ആദ്യമായി കൊച്ചിയിലെ ക്രൗൺ പ്ലാസയിൽ  ജനുവരി 1–2 തീയതികളിൽ സംഘടിപ്പിച്ച  ഗ്ലോബൽ മലയാളി ഫെസ്റ്റിവലിൽ വച്ചാണ് പുരസ്കാരം സമ്മാനിച്ചത്. ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന പ്രത്യേക ചടങ്ങിൽ, എംഎഫ്എഫ് സിഇഒ ആൻഡ്രൂ പാപ്പച്ചനും ഡയറക്ടറും എം.ഡി-യുമായ ഡോ. അബ്ദുല്ല മഞ്ചേരിയും ചേർന്നാണ് ഗിരീഷ് പണിക്കരെ ആദരിച്ചത്.

രണ്ട് ദിവസങ്ങളിലായി നടന്ന ഫെസ്റ്റിവലിൽ ബിസിനസ്, ശാസ്ത്രം, എഞ്ചിനീയറിംഗ്, ഫിനാൻസ്, ടെക്‌നോളജി, രാഷ്ട്രീയം, സാഹിത്യം, കല–സംസ്കാരം, സാമൂഹിക സേവനം തുടങ്ങി വിവിധ മേഖലകളിൽ ലോകമെമ്പാടും മികവ് തെളിയിച്ച 16 മലയാളികളെ ഗ്ലോബൽ രത്ന  അവാർഡുകൾ നൽകി ആദരിച്ചു. അതിലെ ശ്രദ്ധേയമായ അംഗീകാരമാണ് ഡോ. ഗിരീഷ് പണിക്കർക്ക് ലഭിച്ച പുരസ്കാരം.

മിസിസിപ്പിയിലെ പ്ലാന്റ് ആൻഡ് സോയിൽ സയൻസസ് വിഭാഗത്തിൽ ടെന്യൂർഡ് പ്രൊഫസറും കൺസർവേഷൻ റിസർച്ച് ഡയറക്ടറുമായ ഡോ. പണിക്കർ സി-ഫാക്ടർ (കവർ & മാനേജ്മെന്റ്) ഗവേഷണത്തിലെ അന്താരാഷ്ട്ര അതോറിറ്റിയാണ്. ഇന്ത്യയിൽ നിന്ന് ബി.എസ്. (അഗ്രികൾച്ചറൽ സയൻസ്) പൂർത്തിയാക്കിയ ശേഷം അമേരിക്കയിൽ നിന്ന് എം.എസ്. (അഗ്രോണമി), പി.എച്ച്.ഡി. (ഹോർട്ടിക്കൾച്ചർ – പൊമോളജി) എന്നിവ നേടിക്കൊണ്ടാണ് അദ്ദേഹം ഈ രംഗത്ത് ചുവടുറപ്പിച്ചത്.

ഫെഡറൽ ഫണ്ടിംഗ് ലഭിച്ച അദ്ദേഹത്തിന്റെ ഗവേഷണ കേന്ദ്രത്തിൽ ലോകത്തിലെ ഏറ്റവും വലിയ സി-ഫാക്ടർ ഡാറ്റാബേസ് രൂപപ്പെടുത്തിയിട്ടുണ്ട്—45-ലധികം ഹോർട്ടിക്കൾച്ചറൽ വിളകൾ,  6.5 മില്യൺ ഡോളർ നിക്ഷേപം. ഈ ഡാറ്റ യു.എൻ.-ന്റെ 193 അംഗരാജ്യങ്ങൾക്കും മണ്ണൊലിപ്പ് പ്രവചനം, പോഷകസംവിധാനം, കൺസർവേഷൻ പ്ലാനിംഗ്, കാലാവസ്ഥാ മാറ്റം നേരിടൽ തുടങ്ങിയ മേഖലകളിൽ നിർണായകമാണ്.
ഓർഗാനിക് ബ്ലൂബെറി, മെലൺ എന്നിവയിൽ വിറ്റാമിൻ സി, ആന്തോസയാനിൻ അളവ് വർധിപ്പിച്ച ഗവേഷണങ്ങളും, യു.എസ്. ആർമി ശാസ്ത്രജ്ഞരുമായി ചേർന്ന് മൃഗമാലിന്യത്തിൽ നിന്ന് ഉയർന്ന ഗുണമേന്മയുള്ള ഓർഗാനിക് വളം വികസിപ്പിച്ചതും അദ്ദേഹത്തിന്റെ ശ്രദ്ധേയ നേട്ടങ്ങളാണ്. അമോണിയ ബ്ലോക്ക് ചെയ്ത് ഗ്രൗണ്ട് വാട്ടർ മലിനീകരണം തടയുന്ന ഈ സാങ്കേതികവിദ്യ പരിസ്ഥിതി സംരക്ഷണത്തിൽ പുതിയ മാതൃകയായി.

പണിക്കരുടെ കാൽനൂറ്റാണ്ടിലേറെ ഗവേഷണ പ്രവർത്തനം കോർനെൽ സർവകലാശാലയിലെ നാഷണൽ സോയിൽ ഹെൽത്ത് ലാബ് ‘എക്സലന്റ്’ എന്ന റേറ്റിംഗോടെ വിലയിരുത്തിയിട്ടുണ്ട്. ഈ ഡാറ്റ ലോകമെമ്പാടുമുള്ള സന്ദർശക ശാസ്ത്രജ്ഞരുടെ പരിശീലനത്തിനായി ഉപയോഗിക്കുന്നു. അദ്ദേഹത്തിന്റെ ഗവേഷണരീതികൾ എഎസ്എച്ച്എസ്, ഐഎസ്എച്ച്എസ് (ബെൽജിയം), യുഎസ്ഡിഎ തുടങ്ങിയ അന്താരാഷ്ട്ര വേദികളിലൂടെ ആഗോളമായി പോഡ്കാസ്റ്റ് ചെയ്യപ്പെടുന്നു.

മിസിസിപ്പി അക്കാദമി ഓഫ് സയൻസസ് ഫെലോ (എഫ്എംഎഎസ്), എസ്ഡബ്ലിയുസിഎസ്  (1995) ചാപ്റ്റർ അവാർഡ്, 2011 പ്രൈഡ് ഓഫ് ഇന്ത്യ അവാർഡ്, 2020 ലൈഫ് ടൈം ഓർഗാനിക് അച്ചീവ്‌മെന്റ് അവാർഡ് (അമേരിക്കൻ സൊസൈറ്റി ഓഫ് അഗ്രോണോമി), 2023 ഇന്റർനാഷണൽ കൺസർവേഷൻ റിസേർച്ച് അവാർഡ്  എന്നിവ ഉൾപ്പെടെ നിരവധി ബഹുമതികൾ ഇതിനകം അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. ലോകമെമ്പാടുമുള്ള സമ്മേളനങ്ങളിൽ അദ്ദേഹം ആവേശകരമായ പ്രഭാഷകനായും മാർഗ്ഗദർശകനായും അറിയപ്പെടുന്നു.
തിരുവനന്തപുരം സ്വദേശിയായ ഡോ. പണിക്കർ പരേതനായ സുകുമാര പണിക്കറിന്റെയും പങ്കജം പണിക്കറിന്റെയും പുത്രനാണ്. ഭാര്യ റാണി കെ. പണിക്കർ ഡാറ്റ അനലിസ്റ്റായി പ്രവർത്തിക്കുന്നു. ഏക മകൾ അജ പണിക്കർ (ജെം) ആർക്കിടെക്റ്റും അഡ്‌ജങ്ക്റ്റ് ഫാക്കൽറ്റിയുമാണ്.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്ത

എ.കെ.എം.ജി 47-ാം കൺവൻഷൻ ന്യൂജേഴ്‌സിയിൽ ആഗസ്റ്റ് 6 മുതൽ 9 വരെ

ന്യൂജേഴ്സി: അമേരിക്കയിലെ മലയാളി ഡോക്ടർമാരുടെ സംഘടനയായ AKMG യുടെ അന്താരാഷ്ട്ര കൺവൻഷൻ, 2026 ആഗസ്റ്റ് 6...

അമേരിക്കൻ വാർത്ത

പ്രത്യാശയുടെയും പ്രേക്ഷിത ദൗത്യത്തിന്റെയും ആഹ്വാനത്തോടെ 12-ാമത് സിറോ-മലങ്കര കത്തോലിക്കാ ഫാമിലി കൺവെൻഷൻ സമാപിച്ചു

സ്റ്റാംഫോർഡ്, കണക്റ്റിക്കട്ട്: വടക്കേ അമേരിക്കയിലെ 12-ാമത് സിറോ-മലങ്കര കത്തോലിക്കാ ഫാമിലി കൺവെൻഷന് പ്രൗഢഗംഭീരമായ സമാപനം. ഭക്തിനിർഭരമായ...

അമേരിക്കൻ വാർത്തകായികംകുട്ടി വാർത്ത

മലയാളി ബാലിക യു.എസ് റോളർ സ്കേറ്റിംഗ് ദേശീയ ചാമ്പ്യൻ; ഇത് ചരിത്ര വിജയം

ന്യു ജേഴ്‌സി: നെബ്രാസ്കയിലെ ലിങ്കണിൽ നടന്ന യുഎസ്എ റോളർ സ്കേറ്റിംഗ് നാഷണൽ ചാമ്പ്യൻഷിപ്പ് മത്സരത്തിൽ പതിനൊന്നുകാരിയായ...

അമേരിക്കൻ വാർത്ത

ചിക്കാഗോ മലയാളി അസോസിയേഷന്റെ ‘ഫീഡ് മൈ സ്റ്റാർവിങ് ചിൽഡ്രൻ’ ചാരിറ്റി സംരംഭം ശ്രദ്ധേയമായി

ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘ഫീഡ് മൈ സ്റ്റാർവിങ് ചിൽഡ്രൻ’ (Feed My...