കേരള വാർത്ത

ജ്യൂസ് കൊടുത്ത് മയക്കി പീഡിപ്പിച്ചു; കോട്ടയത്ത് ഭർതൃപിതാവിനെ പരിചരിക്കാനെത്തിയ ഹോം നഴ്‌സിനെതിരെ യുവതിയുടെ പരാതി

കോട്ടയം: ഭർതൃപിതാവിനെ പരിചരിക്കുന്നതിനായി വന്ന മെയിൽ ഹോം നഴ്‌സ് വ്യാപാര സ്ഥാപന ഉടമയായ യുവതിയെ പീഡിപ്പിച്ചെന്ന് പരാതി. ഭർത്താവും കുട്ടികളും വീട്ടിലില്ലാതിരുന്ന സമയത്ത് ജ്യൂസ് കൊടുത്ത് മയക്കിയ ശേഷം പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. 2024 ജൂലായിലാണ് പീഡനം നടന്നത്. സംഭവത്തിന് ശേഷം മാനസികമായി തളർന്ന യുവതി ഇപ്പോഴാണ് പരാതി നൽകിയത്.

രാവിലെ 11 മണിയോടെ മെയിൽ നഴ്‌സ് ജ്യൂസ് ഉണ്ടാക്കി തനിക്കും ഭർതൃപിതാവിനും നൽകിയെന്നും അത് കുടിച്ച് മയക്കത്തിലായ തന്നെ പീഡിപ്പിച്ചെന്നുമാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്. വീട്ടിൽ താമസിച്ചാണ് മെയിൽ നഴ്‌സ് ഭർതൃപിതാവിനെ പരിചരിച്ചിരുന്നത്. പീഡനം നടന്നതിന് പിന്നാലെ ഇയാളെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു.

നഴ്‌സിന് പുറമേ ഭർത്താവിന്റെ സുഹൃത്തായ മറ്റൊരാളും ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചുവെന്ന് പരാതിയിൽ പറയുന്നുണ്ട്. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തിട്ടുണ്ട്. പ്രതി ഒളിവിലാണെന്ന് പാലാ ഡിവൈഎസ്‌പി കെ സദൻ പറഞ്ഞു.

Related Articles

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ആനുകാലികംകേരള വാർത്തകൗതുകങ്ങൾശാസ്ത്രീയം

കേരളത്തിലെ കടൽത്തീരത്ത് വയലറ്റ് നിറം; ഓണക്കാലത്ത് സംഭവിക്കാറുള്ള പ്രത്യേക പ്രതിഭാസമെന്ന് നാട്ടുകാർ

തിരുവനന്തപുരം: കോവളം കടൽത്തീരത്ത് കടൽച്ചൊറി എന്നറിയപ്പെടുന്ന ജെല്ലി മത്സ്യം വൻ തോതിൽ അടിയുന്നു. ഇന്നലെ കോവളത്തെ...