പ്രധാന വാർത്തസിനിമ

ലി​ജോ​ ​ജോ​സ് ​പെ​ല്ലി​ശേ​രി​യു​ടെ​ ​ബോ​ളി​വു​ഡ് ​സം​വി​ധാ​ന​ ​അ​ര​ങ്ങേ​റ്റ​ ​ചി​ത്ര​ത്തി​ന് ​മും​ബ​യി​ൽ​ ​തു​ട​ക്കം​

ലി​ജോ​ ​ജോ​സ് ​പെ​ല്ലി​ശേ​രി​യു​ടെ​ ​ബോ​ളി​വു​ഡ് ​സം​വി​ധാ​ന​ ​അ​ര​ങ്ങേ​റ്റ​ ​ചി​ത്ര​ത്തി​ന് ​മും​ബ​യി​ൽ​ ​തു​ട​ക്കം.​ ​ബോ​ളി​വു​ഡ് ​സം​വി​ധാ​യ​ക​ൻ​ ​രാ​ജ് ​കു​മാ​ർ​ ​ഹി​രാ​നി​യു​ടെ​ ​മ​ക​ൻ​ ​വീ​ർ​ ​ഹി​രാ​നി​യും​ ​മ​ല​യാ​ള​താ​രം​ ​ഇ​ന്ദ്ര​ജി​ത്തും​ ​പ്ര​ധാ​ന​വേ​ഷ​ത്തി​ൽ​ ​എ​ത്തു​ന്നു.​ ​ലി​ജോ​ ​ജോ​സ് ​പെ​ല്ലി​ശേ​രി​യു​ടെ​ ​സം​വി​ധാ​ന​ ​അ​ര​ങ്ങേ​റ്റ​ ​ചി​ത്ര​മാ​യ​ ​നാ​യ​ക​നി​ലും​ ​ഇ​ന്ദ്ര​ജി​ത്ത് ​ആ​യി​രു​ന്നു​ ​നാ​യ​ക​ൻ.​ ​
ബോ​ളി​വു​ഡ് ​അ​ര​ങ്ങേ​റ്റ​ ​ചി​ത്ര​ത്തി​ലും​ ​ഇ​ന്ദ്ര​ജി​ത്ത് ​എ​ത്തുന്നു എന്ന ​സ​വി​ശേ​ഷ​ത​യു​ണ്ട്.​ ​ഫെ​ബ്രു​വ​രി​ 12​ന് ​ഇ​ന്ദ്ര​ജി​ത്ത് ​ജോ​യി​ൻ​ ​ചെ​യ്യും.

എ.​ആ​ർ.​ ​റ​ഹ്മാ​ൻ​ ​ആ​ണ് ​സം​ഗീ​തം.​ ​മ​ല​യാ​ളി​യാ​യ​ ​ഗി​രീ​ഷ് ​ഗം​ഗാ​ധ​ര​ൻ​ ​ആ​ണ് ​ഛാ​യാ​ഗ്ര​ഹ​ണം.​ ​ലി​ജോ​ ​പെ​ല്ലി​ശേ​രി​യു​ടെ​ ​അ​ങ്ക​മാ​ലി​ ​ഡ​യ​റീ​സ്,​ ​ജ​ല്ലി​ക്കട്ട് ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ൾ​ക്ക് ​ക്യാ​മ​റ​ ​ച​ലി​പ്പി​ച്ചി​ട്ടു​ണ്ട്.​ ​ഗി​രീ​ഷ് ​ഗം​ഗാ​ധ​ര​ന്റെ​യും​ ​ബോ​ളി​വു​ഡ് ​അ​ര​ങ്ങേ​റ്റം​ ​ആ​ണ് .​ ​വി​ഖ്യാ​ത​ ​നി​ർ​മ്മാ​താ​വും​ ​സം​വി​ധാ​യ​ക​നു​മാ​യ​ ​ഹ​ൻ​സ​ൽ​ ​മെ​ഹ്‌​ത​യു​ടെ​ ​ട്രു​ ​സ്റ്റോ​റി​ ​ഫി​ലിം​സും​ ​ലി​ജോ​യു​ടെ​ ​ആ​മേ​ൻ​ ​മൂ​വി​ ​മൊ​ണാ​സ്ട്രി​യും​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം.​ ​ലി​ജോ​യും​ ​ക​ര​ൺ​വ്യാ​സും​ ​ചേ​ർ​ന്ന് ​ര​ച​ന​ ​നി​ർ​വ​ഹി​ക്കു​ന്നു.പ്ര​ണ​യം,​ ​കാ​ത്തി​രി​പ്പ്,​ ​മാ​നു​ഷി​ക​ബ​ന്ധ​ത്തി​ന്റെ​ ​സ​ങ്കീ​ർ​ണ​ത​ ​തു​ട​ങ്ങി​യ​ ​വി​ഷ​യ​ങ്ങ​ളാ​ണ് ​പ്ര​മേ​യം.
ഇ​ന്ദ്ര​ജി​ത്ത് ​അ​ഭി​ന​യി​ക്കു​ന്ന​ ​മൂ​ന്നാ​മ​ത്തെ​ ​ഹി​ന്ദി​ചി​ത്രം​ ​ആ​ണി​ത്.2010​ ​ൽ​ ​ദ​ ​വെ​യ്റ്റിം​ഗ് ​റൂം​ ​ആ​ണ് ​ആ​ദ്യ​ ​ബോ​ളി​വു​ഡ് ​ചി​ത്രം.​ ​അ​നു​രാ​ശ് ​ക​ശ്യ​പ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ ബന്ദർ എന്ന ചി​ത്ര​ത്തി​ൽ​ ​ബോ​ബി​ ​ഡി​യോ​ളും​ ​ഇ​ന്ദ്ര​ജി​ത്തും​ ​ആ​ണ് ​നാ​യ​ക​ന്മാ​ർ.​ ​മും​ബ​യ്‌​യു​ടെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​ഒ​രു​ങ്ങു​ന്ന​ ​ചി​ത്രം​ ​ചി​ത്രീ​ക​ര​ണ​ ​ഘ​ട്ട​ത്തി​ൽ​ ​ആ​ണ് .​ ​കാ​ല​ന്റെ​ ​ത​ങ്ക​ക്കു​ടം​ ​ആ​ണ് ​മ​ല​യാ​ള​ത്തി​ൽ​ ​ഇ​ന്ദ്ര​ജി​ത്തി​ന്റെ​ ​പു​തി​യ​ ​ചി​ത്രം. നീ​ണ്ട​ ​ഇ​ട​വേ​യ്ക്കു​ശേ​ഷം​ ​ഇ​ന്ദ്ര​ജി​ത്ത് ​മു​ഴു​നീ​ള​ ​കോ​മ​ഡി​ ​വേ​ഷ​ത്തി​ൽ​ ​എ​ത്തു​ന്നു​ ​എ​ന്ന​ ​പ്ര​ത്യേ​ക​ത​യു​ണ്ട്.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

പ്രധാന വാർത്ത

ഡാളസ് സെന്റ് മേരീസ് പള്ളിയില്‍ ശൂനോയോ പെരുന്നാളിന് ശ്രേഷ്ഠ ബാവ പങ്കെടുക്കും

ഡാളസ്: വിശുദ്ധ കന്യകമറിയാമിന്റെ നാമത്തില്‍ സ്ഥാപിതമായ കരോള്‍ട്ടിന്‍ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനിപ്പള്ളിയുടെ പ്രധാന...