കുട്ടി വാർത്തകേരള വാർത്ത

സ്കൂ​ളി​ൽ ഷോ​ക്കേ​റ്റു മ​രി​ച്ച മി​ഥു​ന്‍റെ കു​ടും​ബ​ത്തി​ന് വീ​ടാ​യി

കൊ​ല്ലം: സ്കൂ​ളി​ലെ വൈ​ദ്യു​ത​ലൈ​നി​ൽ​നി​ന്ന് ഷോ​ക്കേ​റ്റു മ​രി​ച്ച മി​ഥു​ന്‍റെ കു​ടും​ബ​ത്തി​ന് വീ​ട് നി​ർ​മി​ച്ച് ന​ൽ​കി കേ​ര​ള സ്റ്റേ​റ്റ് ഭാ​ര​ത് സ്കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​ഡ്‌​സ്.

‘മി​ഥു​ന്‍റെ വീ​ട്, എ​ന്‍റെ​യും’ എ​ന്ന പ​ദ്ധ​തി​യി​ലൂ​ടെ​യാ​ണ് തേ​വ​ല​ക്ക​ര ബോ​യ്സ് ഹൈ​സ്കൂ​ളി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യി​രു​ന്ന മി​ഥു​ന്‍റെ കു​ടും​ബ​ത്തി​ന് വീ​ട് നി​ർ​മി​ച്ച​ത്.

ശ​നി​യാ​ഴ്ച രാ​വി​ലെ ഒ​ൻ​പ​തി​ന് പ​ടി​ഞ്ഞാ​റെ ക​ല്ല​ട വി​ള​ന്ത​റ​യി​ലു​ള്ള മി​ഥു​ന്‍റെ വ​സ​തി​യി​ൽ​വ​ച്ചു ന​ട​ന്ന ച​ട​ങ്ങ് മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

വീ​ട് വ​ച്ചു​കൊ​ടു​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് കാ​ശ് പി​രി​ച്ച് ച​തി​ക്കു​ന്ന​വ​രു​ള്ള കാ​ല​ത്ത് മി​ഥു​ന് വീ​ട് യാ​ഥാ​ർ​ഥ്യ​മാ​യി​രി​ക്കു​ന്നു​വെ​ന്നും വി​ചാ​രി​ച്ച​തി​ലും മു​മ്പ് പ​ണി​ക​ൾ തീ​ർ​ക്കാ​നാ​യ​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും മ​ന്ത്രി താ​ക്കോ​ൽ​കൈ​മാ​റ്റ ച​ട​ങ്ങി​ൽ പ​റ​ഞ്ഞു.

കോ​വൂ​ർ കു​ഞ്ഞു​മോ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​യി. സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ് അം​ഗ​ങ്ങ​ളും തേ​വ​ല​ക്ക​ര ബോ​യ്സ് ഹൈ​സ്‌​കൂ​ളി​ലെ കു​ട്ടി​ക​ളും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Related Articles

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ആനുകാലികംകേരള വാർത്തകൗതുകങ്ങൾശാസ്ത്രീയം

കേരളത്തിലെ കടൽത്തീരത്ത് വയലറ്റ് നിറം; ഓണക്കാലത്ത് സംഭവിക്കാറുള്ള പ്രത്യേക പ്രതിഭാസമെന്ന് നാട്ടുകാർ

തിരുവനന്തപുരം: കോവളം കടൽത്തീരത്ത് കടൽച്ചൊറി എന്നറിയപ്പെടുന്ന ജെല്ലി മത്സ്യം വൻ തോതിൽ അടിയുന്നു. ഇന്നലെ കോവളത്തെ...