അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തകേരള വാർത്ത

കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ. റോയിയെ ഓഫീസിൽ മരിച്ച നിലയിൽ കണ്ടെത്തി

കർണാടക : കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ. റോയിയെ ജനുവരി 30 വെള്ളിയാഴ്ച ലാംഗ്ഫോർഡ് റോഡിലുള്ള അദ്ദേഹത്തിന്റെ ഓഫീസിൽ മരിച്ച നിലയിൽ കണ്ടെത്തി. ഓഫീസിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുന്നതിനിടെ റോയ് സ്വയം വെടിയുതിർക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.ആദ്യം അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ച റോയിയെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി എച്ച്.എസ്.ആർ ലേഔട്ടിലെ നാരായണ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സ്ഥിരീകരിച്ചു. ഉച്ചകഴിഞ്ഞാണ് അദ്ദേഹം റിച്ച്മണ്ട് റോഡിലെ ഓഫീസിൽ എത്തിയതെന്ന് പോലീസ് പറഞ്ഞു.”കഴിഞ്ഞ രണ്ട്-മൂന്ന് ദിവസമായി ആദായനികുതി വകുപ്പ് സംഘം ഇവിടെ പരിശോധന നടത്തുകയായിരുന്നു. കേരളത്തിൽ നിന്നുള്ള സംഘവും എത്തിയിരുന്നു. വിദേശത്തുള്ള അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുമായി പോലീസ് ബന്ധപ്പെട്ടുവരികയാണ്. അവർ ഇന്ന് വിമാനത്തിൽ എത്തും,” ബംഗളുരു പോലീസ് കമ്മീഷണർ സീമന്ത് കുമാർ അറിയിച്ചു.റോയിയുടെ കൈവശം ലൈസൻസുള്ള തോക്ക് ഉണ്ടായിരുന്നതായി അദ്ദേഹത്തിന്റെ സഹോദരൻ ബാബു ഒരു മലയാളം ചാനലിനോട് പറഞ്ഞു.

കേരളം, കർണാടക തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ സജീവമായ പ്രമുഖ റിയൽഎസ്റ്റേറ്റ് ഗ്രൂപ്പാണ് കോൺഫിഡന്റ് ഗ്രൂപ്പ് .

കോൺഫിഡന്റ് പ്രോജക്ട്‌സ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ്, നികുതി നിർണ്ണയവുമായി ബന്ധപ്പെട്ട് ആദായനികുതി ട്രൈബ്യൂണലിലും കർണാടക ഹൈക്കോടതിയിലും കേസുകളിൽ ഉൾപ്പെട്ടിരുന്നു.

Related Articles

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...