കായികംകേരള വാർത്തചരമം

പി.ടി. ഉഷയുടെ ഭർത്താവ് ശ്രീനിവാസൻ അന്തരിച്ചു

പയ്യോളി(കോഴിക്കോട്): രാജ്യസഭാ എംപിയും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റുമായ ഡോ. പി.ടി. ഉഷയുടെ ഭർത്താവ് പൊന്നാനി സ്വദേശി വെങ്ങാലിൽ ശ്രീനിവാസൻ (63) അന്തരിച്ചു. സി.ഐ.എസ്.എഫ്. ഇൻസ്പെക്ടറായിരുന്ന അദ്ദേഹം മുൻ ദേശീയ യൂണിവേഴ്സിറ്റിതല കബഡി താരവുമായിരുന്നു. കായികരംഗത്തോടുള്ള അദ്ദേഹത്തിന്റെ താത്‌പര്യം ഉഷയുടെ കരിയറിൽ എപ്പോഴും കൂട്ടായുണ്ടായിരുന്നു.

മകൻ: ഡോ.ഉജ്ജ്വൽ വിഘ്‌നേഷ്.

1991 ഏപ്രിൽ 25-നായിരുന്നു ഇവരുടെ വിവാഹം. പി.ടി. ഉഷ ഏഴാംക്ലാസുമുതൽ പങ്കെടുത്ത മത്സരങ്ങളെക്കുറിച്ചും അവയുടെ സമയത്തെക്കുറിച്ചും കൃത്യമായി അറിവുള്ളയാളായിരുന്നു അദ്ദേഹം. പി.ടി. ഉഷ പങ്കെടുത്ത ഏതുമത്സരത്തിന്റെയും സെക്കൻഡടക്കമുള്ള സമയം അദ്ദേഹത്തിന് മനഃപാഠമായിരുന്നു. ഭർത്താവെന്നതിലുപരി അവരെക്കുറിച്ച് കൃത്യമായി പഠിച്ചയാളായിരുന്നു.

കിനാലൂരിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സ് ആരംഭിക്കുന്നതുമുതലുള്ള എല്ലാകാര്യങ്ങളിലും പി.ടി. ഉഷയ്ക്കൊപ്പംതന്നെ നിർണായക പങ്കുവഹിച്ചു. ഉഷ സ്കൂൾ ഓഫ് അത്‌ലറ്റിക്സിന്റെ സഹസ്ഥാപകനും ട്രഷററുമായിരുന്നു. സ്കൂളിന്റെ പ്രവർത്തനങ്ങളിൽ ഉഷയ്ക്ക് കരുത്തുറ്റപിന്തുണയായി അദ്ദേഹം ഒപ്പമുണ്ടായിരുന്നു. സ്പോർട്സ് മെഡിസിനിൽ ഡോക്ടറായ മകൻ വിഘ്നേഷ് വി. ഉജ്ജ്വലും ഉഷ സ്കൂൾ ഓഫ് അത്‌ലറ്റിക്സിൽ സേവനമനുഷ്ഠിക്കുന്നു.

പി.ടി. ഉഷയ്ക്കുലഭിച്ച മെഡലുകളും മത്സങ്ങളെക്കുറിച്ചുള്ള എല്ലാവിവരങ്ങളും ഉൾക്കൊള്ളുന്ന മ്യൂസിയം വീട്ടിൽ ‌തയ്യാറാക്കുന്നതിന്റെ പണിപ്പുരയിലായിരുന്നു അദ്ദേഹം. അത് പൂർത്തിയാക്കും മുൻപേയാണ് അപ്രതീക്ഷിത വിയോഗമെത്തിയത്.

വെള്ളിയാഴ്ച രാത്രി 12.30-ഓടെ പെരുമാൾപുരത്തെ പിലാവുള്ളകണ്ടി തെക്കെപറമ്പിൽ വീട്ടിൽ (ഉഷസ്) കുഴഞ്ഞുവീഴുകയായിരുന്നു. സമീപത്തെ സ്വകാര്യാശുപത്രിയിൽ എത്തിക്കുമ്പോഴേക്കും അന്ത്യം സംഭവിച്ചിരുന്നു. പാർലമെന്റ്‌ സമ്മേളനത്തിൽ പങ്കെടുക്കാൻപോയ പി.ടി. ഉഷ വെള്ളിയാഴ്ച പുലർച്ചയോടെ മടങ്ങിയെത്തി.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...