പ്രധാന വാർത്തശാസ്ത്രീയം

പ്രമേഹം നിർണയിക്കാം രക്തപരിശോധനയില്ലാതെ, രോഗനിർണയം റെറ്റിനയുടെ ചിത്രങ്ങളെടുത്ത്

ചെന്നൈ: രക്തപരിശോധന കൂടാതെത്തന്നെ പ്രമേഹം നിർണയിക്കാനാവുന്ന എഐ അധിഷ്ഠിത സാങ്കേതിക വിദ്യ വികസിപ്പിച്ചതായി ഡോക്ടർമാർ അവകാശപ്പെട്ടു.

റെറ്റിനയുടെ ചിത്രങ്ങൾ എടുത്ത് എഐ സഹായത്തോടെ പ്രമേഹം നിർണയിക്കാനാവുമെന്നാണ് പഠനത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.

മദ്രാസ് ഡയബറ്റീസ് റിസർച്ച് ഫൗണ്ടേഷൻ, മംഗളൂരുവിലെ യേനപ്പോയ സർവകലാശാല, യുഎസിലെ എമോറി സർവകലാശാല എന്നിവ സംയുക്തമായി നടത്തിയ പഠന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അടുത്തിടെ അന്താരാഷ്ട്ര ജേണലിൽ ഈ പ്രസിദ്ധീകരിച്ചു.

റെറ്റിനയുടെ കൃത്യമായ ഫോട്ടോ എടുക്കുന്നതു വഴി രക്തക്കുഴലുകളിലെ പ്രത്യേക മാറ്റങ്ങൾ എഐ അധിഷ്ഠിത സാങ്കേതിക വിദ്യയിലൂടെ കണ്ടെത്താനാകുമെന്നാണ് ഇവരുടെ അവകാശവാദം.

ഇന്ത്യയിൽ 100 ദശലക്ഷത്തിലധികം ആളുകൾക്ക് പ്രമേഹം ബാധിച്ചിട്ടുണ്ട്. പലർക്കും ഈ അവസ്ഥ ഉണ്ടെന്ന് അറിയില്ല. കാരണം അവർ പതിവായി പരിശോധനയ്ക്ക് വിധേയരാകുന്നില്ല എന്നതാണ്. റെറ്റിനൽ ഫോട്ടോഗ്രാഫുകളിലൂടെയും എഐ സാങ്കേതികവിദ്യയിലൂടെയും രോഗം പ്രാരംഭ ഘട്ടത്തിൽ തന്നെ നിർണയിക്കാൻ കഴിയും – മദ്രാസ് ഡയബറ്റീസ് റിസർച്ച് ഫൗണ്ടേഷൻ ചെയർമാൻ ഡോ. വി. മോഹൻ പറഞ്ഞു.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

പ്രധാന വാർത്ത

ഡാളസ് സെന്റ് മേരീസ് പള്ളിയില്‍ ശൂനോയോ പെരുന്നാളിന് ശ്രേഷ്ഠ ബാവ പങ്കെടുക്കും

ഡാളസ്: വിശുദ്ധ കന്യകമറിയാമിന്റെ നാമത്തില്‍ സ്ഥാപിതമായ കരോള്‍ട്ടിന്‍ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനിപ്പള്ളിയുടെ പ്രധാന...