അമേരിക്കൻ വാർത്തകേരള വാർത്ത

മൂന്നാം തവണയും ലോക കേരളാ സഭ പ്രതിനിധിയായി ജോയി ഇട്ടന്‍

ന്യൂയോര്‍ക്ക്: മൂന്നാം തവണയും  ലോക കേരളാ സഭ പ്രതിനിധിയായി ജോയി ഇട്ടന്‍ തെരെഞ്ഞെടുക്കപ്പെട്ടു.
പ്രവാസി മലയാളികളുടെ നയരൂപീകരണ പ്രക്രിയയിലേക്കെത്തിക്കുന്ന കേരളത്തിന്റെ പൊതു ജനാധിപത്യ വേദിയായ കേരള സഭ അതിന്റെ അഞ്ചാം സമ്മേളനത്തിലേക്ക് കടക്കുബോള്‍, 125 രാജ്യങ്ങളില്‍ നിന്നായി പ്രതിനിധികള്‍ പങ്കെടുക്കുന്നു. ലോക മലയാളികളുടെ എകികരണം കൂടിയാണ് ഇതിലൂടെ ഗവണ്‍മെന്റ് കാണുന്നത്.

2026 ജനുവരി 29 ന് വൈകിട്ട് 6 മണിക്ക് നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ ഉല്‍ഘടനം ചെയ്യും. പ്രവാസി സമൂഹത്തെ കൂടെ ഭരണനിര്‍വ്വഹണത്തിലും വികസന പ്രക്രിയയിലും സജീവമായി പങ്കാളിയാക്കുന്നതില്‍ കേരള ഗവണ്‍മെന്റ് നടപ്പാക്കിയ ലോക കേരള സഭ എന്ന ആശയം പ്രവാസ സമൂഹത്തില്‍ വളരെ അധികം മാറ്റങ്ങള്‍ വരുത്തുവാന്‍ കഴിഞ്ഞിട്ടുണ്ട്.  കഴിഞ്ഞ സമ്മേളനങ്ങളിലും അദ്ദേഹം പങ്കെടുക്കുകയും ചര്‍ച്ചകള്‍ നയിക്കപ്പെടുകയും ചെയ്തു.

അമേരിക്കന്‍ മലയാളീ സമൂഹത്തിലെ നിറ സാനിദ്യമായ ജോയി ഇട്ടന്‍ , ഫൊക്കാനയുടെ സന്തത സഹചാരികുടിയായാ അദ്ദേഹം   മുന്‍  എക്‌സി. വൈസ് പ്രസിഡന്റ്, ട്രഷര്‍  എന്നീ  സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ളതും  ഈ കഴിഞ്ഞ കേരളാ കണ്‍വെന്‍ഷന്റെ കണ്‍വെന്‍ഷന്‍ ചെയര്‍ ആയും പ്രവര്‍ത്തിച്ചു.  ഈ കഴിഞ്ഞ വര്‍ഷത്തെ ഫൊക്കാന കേരളാ കണ്‍വെന്‍ഷന്‍ ഒരു ചരിത്ര വിജയമാക്കിയതിലും ജോയി ഇട്ടന്റെ നേതൃത്വപാടവമാണ്.

അമേരിക്കയിലും കേരളത്തിലും നിരവധി സംഘടനകളില്‍ നിര്‍ണായക സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള ജോയി ഇട്ടന്‍ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ  രണ്ട്  ടെം പ്രസിഡന്റ്,   ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ ന്യൂയോര്‍ക് ചാപ്റ്റര്‍ പ്രസിഡന്റു, യാക്കോബായ സുറിയാനി സഭയുടെ അമേരിക്ക കാനഡ അതിഭദ്രാസന കൗണ്‍സില്‍ മെമ്പര്‍  തുടങ്ങി നിരവധി സ്ഥാനങ്ങള്‍ വഹിക്കുന്ന വ്യക്തിത്വമാണ്.  ജോയി ഇട്ടന്റെ  ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ അമേരിക്കന്‍ മലയാളീ സമൂഹത്തിന് സുപരിചിതമാണ്.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...